തിരുനെല്ലൂര്‍:കിഴക്കേകര
പള്ളി മദ്രസ്സകളിലേയ്‌ക്ക് കാലങ്ങളായി ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന വഴി
അടക്കപ്പെട്ടതുമായി സംബന്ധിച്ച വിശേഷങ്ങള്‍ 2010 മുതലാണ് സജീവ ചര്‍ച്ചയായി
മാറിയത്.ഖത്തറിലെ പ്രവാസി സംഘടനയുടെ അന്നത്തെ പ്രസിഡണ്ട് ബഹു.അബു
കാട്ടിലും,മഹല്ലിന്റെ അന്നത്തെ പ്രസിഡണ്ട് ബഹു. എന്‍.കെ മുഹമ്മദലി സാഹിബും പ്രവര്‍ത്തകരും
ഇവ്വിഷയത്തില്‍ ഔദ്യോഗികമായിതന്നെ ഇടപെട്ടിരുന്നു.
ഔദ്യോഗികവും അനൗദ്യോഗികകവുമായ ചര്‍ച്ചകള്‍ നീണ്ടു നീണ്ടു പോയി.ഒടുവില്‍ സമവായം ഉണ്ടായത് 2012 സപ്‌തംബര്‍ 17 നായിരുന്നു.അന്നത്തെ തിരുനെല്ലൂര്‍ മഹല്ലു നേതൃത്വവും,ഖത്തര്‍ മഹല്ലു അസോസിയേഷനും സഹൃദയരും സജീവമായി വഴി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ നല്ല ശ്രമങ്ങള്‍ നടത്തിയിരുന്നു.പ്രശ്‌നം നീണ്ടു പോകുന്നതിന്റെ കാരണം പലരും പല വിധത്തില്‍ അവരവരുടെ താല്‍പര്യ സംരക്ഷണാര്‍ഥം പ്രചരിപ്പിച്ചു കൊണ്ടിരുന്നു എന്നതും ഒരു യാഥര്‍ഥ്യമായിരുന്നു.ചര്‍ച്ച മൂര്‍ച്ചിച്ച് അലിഞ്ഞില്ലാതാകും എന്ന അവസ്ഥയില്‍ കിഴക്ക് ഭാഗത്ത് നിന്നുള്ള ഒരു പൊതു വഴിയുമായി പള്ളി മദ്രസ്സയെ ബന്ധിപ്പിക്കാനെങ്കിലും കഴിയട്ടെ എന്ന ചിന്തയാണ് ഇപ്പോള്‍ നിലവിലുള്ള വഴി.
അഥവാ ആര്‍.ഒ.കെ യുടെ തിരിവില്‍ നിന്നും കൂടത്ത് ഇടവഴിയിലൂടെ പൊന്നേങ്കടത്ത് പറമ്പും കടന്ന് വടക്കന്റെ കായില്‍ മുസ്‌തഫയുടെയും പൊന്നേങ്കടത്ത് ഷംസുവിന്റേയും പറമ്പ് അതിരുകളും പിന്നിട്ട് വീണ്ടും കെ.പി യുടെ മകന്റെ സ്ഥലത്തു കൂടെ അസീസ് മഞ്ഞിയിലിന്റെ പറമ്പിന്റെ വടക്ക് അതിരു വഴി മദ്രസ്സ മുറ്റത്തേയ്‌ക്ക് എത്തിച്ചേരുന്നു.
പ്രശ്‌ന പരിഹാരത്തില്‍ ഒരു വിഭാഗം തൃപ്‌തരായിരുന്നില്ല എന്നത് എല്ലാവര്‍ക്കും അറിയാം.അവര്‍ ഇപ്പോഴും വാതിലില്‍ മുട്ടുന്നു എന്നതും നാട്ടുകാര്‍ക്കൊക്കെ അറിയാം.പ്രശ്‌നം പരിഹരിക്കപ്പെടുമെന്നു തന്നെയാണ് സഹൃദയര്‍ പ്രതീക്ഷിക്കുന്നത്.
ശാശ്വത പരിഹാരം എന്നതിന്റെ പേരില്‍ കണ്ടതും കേട്ടതും വ്യക്തിഹത്യയും,ഒരു വേള വരികള്‍ക്കിടയിലൂടെയുള്ള പരിഹാസ പ്രയോഗങ്ങളും അഭിലഷണീയമല്ല.എറിഞ്ഞ കല്ലും പറഞ്ഞ വാക്കും കേവലം ഒരു പഴമൊഴി മാത്രമല്ല.
അതേ സമയം പരിഹാര മാര്‍ഗത്തിനുള്ള തീവ്രയജ്ഞം തുടരുന്നതായി അറിയുന്നു.
അന്‍സാര്‍ മഞ്ഞിയില്‍
ദിതിരുനെല്ലൂര്‍.