ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 18 November 2009

വലിയ പെരുന്നാള്‍ ഈ മാസം 27ന്...

വലിയ പെരുന്നാള്‍ ഈ മാസം 27ന്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍,സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസല്യാര്‍ എന്നിവര്‍ കോഴിക്കോട്ട് അറിയിച്ചതാണിക്കാര്യം. കാപ്പാട്, മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇന്ന് ദുല്‍ഹജ് ഒന്നായിരിക്കുമെന്നും ഖാസിമാര്‍ അറിയിച്ചു. പെരുന്നാള്‍ 27ന് ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, കേരള ഹിലാല്‍ കമ്മറ്റി ചെയര്‍മാന്‍ എ.പി.അബ്ദുള്‍ ഖാദര്‍ മൌലവി എന്നിവരും അറിയിച്ചു.