ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 6 February 2010

മാറ്റ് മാരേജ് ബ്യൂറൊ (മാറ്റം) ആദ്യത്തെ ഒത്ത്‌ചേരല്‍


മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ മാറ്റ് മാരേജ് ബ്യൂറൊയുടെ തിരുനെല്ലൂരിലെ പ്രതിനിധികളുടെ ആദ്യത്തെ ഒത്ത്‌ചേരല്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

മാറ്റ് ട്രഷറര്‍ ഹുസൈന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുഞ്ഞിബാവു മൂക്കലെ,മുഹമ്മദുണ്ണിഹാജി മൂക്കലെ,ശരീഫ്‌ ചിറക്കല്‍ ,ഹൈദര്‍ എ.വി,മുഹമ്മദ്‌മോന്‍ കൊട്ടിന്റെകായില്‍ ,മുസ്‌തഫ എം.എ,നൌഷാദ്‌ എം.ഐ എന്നിവര്‍ പങ്കെടുത്തു.

മാറ്റ് സമര്‍പ്പിച്ച രൂപരേഖയുടെ അടിസ്ഥാനത്തില്‍ ഭാവി കാര്യങ്ങളുടെ ആസൂത്രണത്തിനുള്ള കരട്‌ രൂപം തയ്യാറാക്കി.

മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ഇപ്പോള്‍ നാട്ടിലുള്ള പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.