ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 1 November 2014

ഇലല്‍  ഹബീബ്‌

അല്ലാഹുവിനോടാണ്‌ നിങ്ങളുടെ പ്രേമമെങ്കില്‍ പ്രവാചക പ്രഭുവിനെ അനുധാവനം ചെയ്യുക.വിശ്വാസിയുടെ മനസ്സില്‍ സദാ മദിച്ച്‌ കൊണ്ടിരിക്കുന്ന ചുണ്ടില്‍ മന്ത്രിച്ച്‌ കൊണ്ടിരിക്കുന്ന പ്രവാചകാനുരാഗത്തിന്റെ അനന്തതയിലേയ്‌ക്ക്‌ ഒരു നിമിഷം കൂട്ടിക്കൊണ്ടുപോകുന്ന ഇലല്‍  ഹബീബിന്റെ രാഗ സാഗരം തീര്‍ക്കുന്നു.

നവംബര്‍ 5 ന്‌ തിരുനെല്ലൂരില്‍ എസ്‌ എസ്‌ എഫ്‌ സംഘടിപ്പിക്കുന്ന ഈ ആത്മീയ സദസ്സില്‍ പി എം എസ്‌ തങ്ങള്‍ ബാലം,ഹാഫിദ്‌ സാദിഖലി ഗൂഡല്ലുര്‍ എന്നിവര്‍ നേതൃത്വം നല്‍കും.