നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 25 December 2015

തെരഞ്ഞെടുപ്പ്‌ വാര്‍‌ത്താ പത്രിക

ദോഹ: നാടിന്റെ നാഡിമിടിപ്പുകള്‍ക്കൊപ്പമെന്നോണം അവസരത്തിനൊത്തുണര്‍‌ന്നു സാധ്യമാകുന്നത്ര ക്ഷേമ പ്രവര്‍‌ത്തനങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളില്‍ അം‌ഗങ്ങളുടെ പങ്കാളിത്തം ശ്ലാഘനീയമാണ്‌.ഷറഫു ഹമീദ്‌ പറഞ്ഞു. ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ 2015 പ്രവര്‍‌ത്തന കാലാവധിയിലെ ഒടുവിലത്തെ സമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഷറഫു.ദിര്‍‌ഘകാല പ്രവാസ ജീവിതത്തില്‍ ഇത്രമാത്രം ആനന്ദകരമായ ഒരു വര്‍‌ഷവും കടന്നു പോയിട്ടില്ല.എല്ലാ രം‌ഗത്തും ഒരുമയുടെ മര്‍‌മ്മരം സം‌ഗീതം പോലെ തുളുമ്പി നിന്നപ്പോള്‍ അപശബ്‌ദങ്ങള്‍ അലിഞ്ഞില്ലാതായി.അധ്യക്ഷന്‍ വിശദീകരിച്ചു.തുടര്‍‌ന്നു ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനുള്ള റിപ്പോര്‍‌ട്ട്‌ മാതൃകയും കണക്കുകളും പ്രവര്‍‌ത്തക സമിതിയില്‍ വായിച്ചു ചര്‍‌ച്ച ചെയ്‌തു പാസാക്കി.45 മിനിറ്റ്‌ ദൈര്‍‌ഘ്യമുള്ള റിപ്പോര്‍‌ട്ട്‌ ശ്വാസമടക്കി പിടിച്ച്‌ എല്ലാ അം‌ഗങ്ങളും സശ്രദ്ധം കേള്‍‌ക്കുന്നുണ്ടായിരുന്നു.പ്രവാസ ജിവിതത്തില്‍ ആദ്യാനുഭവമാണ്‌ ഇത്തരത്തിലൊരു സമിതിയും റിപ്പോര്‍‌ട്ടും എന്നു സീനിയര്‍ അം‌ഗം ഹമീദ് ആര്‍.കെ അഭിപ്രായപ്പെട്ടു.കെട്ടിലും മട്ടിലും അവതരണത്തിലും പ്രത്യേകതയുള്ള റിപ്പോര്‍‌ട്ട്‌ ഈ സമിതിയ്‌ക്ക്‌ ലഭിക്കുന്ന മറ്റൊരു പൊന്‍‌ തൂവലാണെന്നു കായിക വിഭാഗം പ്രതിനിധി സലീം ഖാദര്‍മോന്‍ പറഞ്ഞു.വൈസ്‌പ്രസിഡണ്ട്‌ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,ഇസ്‌മാഈല്‍ ബാവ,അസ്‌ലം ഖാദര്‍ മോന്‍,ജാസിര്‍,ഹാരിസ്‌,തൗഫീഖ്‌,റഷാദ്‌,ശൈദാജ്,അബു മുഹമ്മദ്‌മോന്‍,യൂസഫ്‌ ഹമീദ്‌,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ എന്നിവര്‍ ചര്‍‌ച്ചയില്‍ സജീവരായിരുന്നു.അനിവാര്യമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മുന്‍ പ്രസിഡണ്ട്‌ അബു കാട്ടില്‍ തല്‍‌സമയ സം‌ഭാഷണത്തിലൂടെ തന്റെ സന്തോഷവും പിന്തുണയും രേഖപ്പെടുത്തി.ഏറെ ശ്രദ്ധേയമായ കര്‍‌മ്മപദ്ധതികള്‍‌കൊണ്ട്‌ സമിതിയെ സമ്പന്നമാക്കിയ എല്ലാ സമിതി അം‌ഗങ്ങളേയും മുന്‍ അധ്യക്ഷന്‍ പ്രകീര്‍‌ത്തിച്ചു.

2016 ജനുവരി രണ്ടാം വാരത്തില്‍ ദോഹ ഗ്രാന്റ്‌ ഖത്തര്‍ പാലസ് ഹോട്ടലില്‍ വെച്ച്‌ ജനറല്‍ ബോഡി കൂടാമെന്നു തീരുമാനിച്ചു.പുതിയ സഭയും സമിതിയും തെരഞ്ഞെടുക്കപ്പെടാനുള്ള സാഹചര്യത്തില്‍ മൂന്നം‌ഗ തെരഞ്ഞെടുപ്പ്‌ സമിതിയ്‌ക്ക്‌ രൂപം നല്‍‌കി.അസീസ്‌ മഞ്ഞിയില്‍ അധ്യക്ഷനായ സമിതിയില്‍ സലീം ഖാദര്‍ മോന്‍,ഉമര്‍ തെക്കെയില്‍ എന്നിവര്‍ ഉദ്യോഗസ്ഥരായിരിയ്‌ക്കും. 

പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ തുടങ്ങുന്ന ജനറല്‍ ബോഡി അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലിന്റെ ഖിറാഅത്തോടേ ആരം‌ഭിക്കും. വൈസ്‌പ്രസിഡണ്ട്‌ അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം സ്വാഗതം പറയും.ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും.സാമ്പത്തിക റിപ്പോര്‍‌ട്ട്‌ ട്രഷറര്‍ ഇസ്‌മാഈല്‍ ബാവ നിര്‍‌വഹിക്കും.സെക്രട്ടറിമാരായ ജാസിര്‍ അബ്‌ദുല്‍ അസീസും,അബു മുഹമ്മദ്‌മോനും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മുല്ലശ്ശേരി കുന്ന്‌,മുള്ളന്തറ എന്നീ പ്രദേശിക വര്‍ത്തമാനങ്ങള്‍ പങ്കുവെയ്‌ക്കും.

തുടര്‍ന്നു സദസ്സിനുള്ള അവസരം നല്‍‌കും.അധ്യക്ഷന്റെ മറുപടി പ്രഭാഷണത്തിനു ശേഷം സെക്രട്ടറി അസ്‌ലം ഖാദര്‍‌മോന്‍ നന്ദി പ്രകാശിപ്പിക്കുന്നതോടെ ജനറല്‍ ബോഡിയുടെ ആദ്യ സെഷന്‍ സമാപിക്കും.

തെരഞ്ഞെടുപ്പ്‌സമിതി അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയിലിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ സെഷന്‍ തുടങ്ങും.2015 കാലയളവില്‍ ഏറെ സജീവരായിരുന്ന അം‌ഗങ്ങളെ പുതിയ സമിതിയില്‍ ഉള്‍‌കൊള്ളിക്കാനുള്ള പ്രവര്‍ത്തക സമിതി ശുപാര്‍‌ശ ജനറല്‍‌ബോഡിയില്‍ അവതരിപ്പിച്ച്‌ അംഗീകാരത്തിനു സമര്‍‌പ്പിക്കും.

ജനറല്‍ബോഡിയുടെ ഹിതമന്വേഷിച്ച്‌ ഉചി്‌തമായ തീരുമാനത്തിലെത്തിയതിനു ശേഷം 24 അം‌ഗ പ്രവര്‍‌ത്തക സമിതിയ്‌ക്ക്‌ രൂപം നല്‍‌കും.പ്രസ്‌തുത സമിതി അം‌ഗങ്ങളില്‍ നിന്നും പ്രസിഡണ്ടിനെയും ജനറല്‍ സെക്രട്ടറിയെയും ട്രഷററെയും ബാലറ്റിലൂടെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കും.തെരഞ്ഞെടുപ്പ്‌ റിസല്‍‌റ്റുകള്‍ ഒന്നൊന്നായി പ്രഖ്യാപിക്കും.എല്ലാ നടപടികളും പുര്‍‌ത്തിയായാല്‍ ഒരിക്കല്‍ കൂടെ പുതിയ നേതൃത്വത്തേയും സമിതിയേയും ജനറല്‍ ബോഡി സമക്ഷം അവതരിപ്പിക്കും.പുതിയ സമിതി നിലവില്‍ വന്നതിനു ശേഷം ആദ്യ പ്രവര്‍‌ത്തക സമിതിയില്‍ വെച്ചായിരിക്കും ഇതര ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക. പുതിയ നേതൃത്വവും സമിതിയും പൂര്‍‌ണ്ണമായും നിലവില്‍ വരുന്നതു വരെ തെരഞ്ഞെടുപ്പ്‌ സമിതിയുടെ നിരീക്ഷണത്തിലും നേതൃത്വത്തിലുമായിരിയ്‌ക്കും ഖത്തര്‍ മഹല്ലു അസോസിയേഷന്‍  തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി.