നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 28 December 2015

തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ മീഡിയ സെല്ലിനു വേണ്ടി ദിതിരുനെല്ലൂര്‍ ഒരുക്കിയ വാര്‍‌ത്തകള്‍ :-
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ സമിതിയുടെ പ്രവര്‍‌ത്തനങ്ങളില്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ സന്തുഷ്‌ടി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌  സമിതി അധ്യക്ഷന്‍‌മാര്‍ അസീസ്‌ മഞ്ഞിയില്‍ സലീം ഖാദര്‍‌മോന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. 2016 ജനുവരി 15 വെള്ളിയാഴ്‌ച ജുമ‌അ നമസ്‌കാരാനന്തരം ദോഹ ഗ്രാന്റ്‌ ഖത്തര്‍ പാലസ് ഹോട്ടലില്‍ നടക്കാനിരിക്കുന്ന ജനറല്‍‌ബോഡിയുടെ ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുകയും തെരഞ്ഞെടുപ്പ്‌ പ്രക്രിയയ്‌ക്ക്‌ കൃത്യമായ രൂപ രേഖ തയാറാക്കുകയും ചെയ്‌തു.
തെരഞ്ഞെടുപ്പ്‌ ചട്ടങ്ങള്‍:-
അന്തരീക്ഷം സൗഹൃദ പരമാകുന്നതിന്റെ ഭാഗമായി മീഡിയകളുടെ നിയന്ത്രണം പൂര്‍‌ണ്ണമായും തെരഞ്ഞെടുപ്പ്‌ സമിതി ഏറ്റെടുക്കും.
ഖത്തറില്‍ ജോലി നോക്കുന്ന എല്ലാ മഹല്ലു വാസികളും തെരഞ്ഞെടുപ്പ്‌ വിവരം അറിഞ്ഞിരിക്കണം.
ജനറല്‍‌ ബോഡിയില്‍ പങ്കെടുക്കാന്‍ വാഹന സൗകര്യങ്ങളില്ലാത്തവര്‍ക്ക് ഫലപ്രദമായ യാത്രാ സൗകര്യം ഉറപ്പു വരുത്തണം
ഖ്യുമാറ്റുമായുള്ള ബാധ്യതകള്‍ തീര്‍‌ക്കാത്തവരുടെ പേര്‍ വിവരങ്ങള്‍ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ്‌ സമിതിയെ ഏല്‍‌പിക്കണം.
തിരുനെല്ലൂര്‍ മഹല്ലുകാരായ ഖത്തറില്‍ വിസയുള്ള എല്ലാ പുരുഷന്മാര്‍‌ക്കും വോട്ടു രേഖപ്പെടുത്താന്‍ അവകാശമുണ്ടായിരിയ്‌ക്കും.
തെരഞ്ഞെടുപ്പിനു മുമ്പ്‌ ഖ്യുമാറ്റുമായുള്ള എല്ലാ ബാധ്യതകളും തീര്‍‌ക്കുന്നതായിരിയ്‌ക്കും ഉചിതം.
{ബാധ്യതകള്‍ തീര്‍‌ക്കാത്തവര്‍ക്ക്‌ വോട്ട്‌ രേഖപ്പെടുത്താനുള്ള അവകാശം തല്‍‌ക്കാലം നിഷേധിക്കുകയില്ല}
എന്നാല്‍ ഖ്യുമാറ്റുമായുള്ള ബാധ്യതകള്‍ തിര്‍‌ക്കാത്തവര്‍ തെരഞ്ഞെടുക്കപ്പെടാന്‍ അര്‍‌ഹരായിരിക്കുകയില്ല.
സമിതിയില്‍ തുടരാന്‍ സന്നദ്ധരല്ലാത്തവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉചിതമായ സമീപനം തെരഞ്ഞെടുപ്പ്‌ സമിതി സ്വീകരിക്കും.
2015 ലെ സെക്രട്ടറിയേറ്റ്‌ അം‌ഗങ്ങള്‍‌ക്കും പ്രത്യേകം താല്‍‌പര്യം പ്രകടിപ്പിക്കുന്നവര്‍‌ക്കും സദസ്സിനെ അഭിമുഖീകരിച്ച്‌ സം‌സാരിക്കാന്‍ 3 മിനിറ്റ്‌ വീതം അനുവദിക്കും.
ഇരുപത്തിനാലം‌ഗ പ്രവര്‍‌ത്തക സമിതിയില്‍ നിന്നും പ്രസിഡണ്ട്, വൈസ്‌ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാക്കും.
തെരഞ്ഞെടുപ്പിനു ശേഷം വിളിച്ചു ചേര്‍‌ക്കപ്പെടുന്ന ആദ്യ യോഗത്തില്‍ പ്രാദേശിക പ്രതിനിധികളെയും ഇതര സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും.
രൂപ രേഖകളും നയ സമീപനങ്ങളും എന്നതിലുപരി മഹല്ലിന്റെ താല്‍‌പര്യം എന്ന വീക്ഷണത്തിനു പ്രഥമ പരിഗണന നല്‍‌കപ്പെടും.
ഡിസം‌ബര്‍ 27 വൈകീട്ട്‌ 8 ന്‌ തെരഞ്ഞെടുപ്പ്‌ സമിതി അധ്യക്ഷന്റെ വസതിയില്‍ ചേര്‍‌ന്ന കൂടിക്കാഴ്‌ച 09.30 ന്‌ അവസാനിച്ചു.
*******
ഈ മാസത്തെ സാന്ത്വന സഹായത്തിന്റെ ഭാഗമായി പടിഞ്ഞാറെ കരയില്‍  8 പേര്‍‌ക്കും കിഴക്കേകരയില്‍  5 പേര്‍‌ക്കും,മുള്ളന്തറയില്‍  4 പേര്‍‌ക്കും കുന്നത്ത്‌ 3 പേര്‍‌ക്കും സഹായം ഖ്യുമാറ്റ് പ്രതിനിധികള്‍ എത്തിച്ചു കൊടുത്തതായി സെക്രട്ടറി അറിയിച്ചു.
റേഷന്‍ കിറ്റ് പടിഞ്ഞാറെ കരയില്‍  11 പേര്‍‌ക്കും കിഴക്കേകരയില്‍  5 പേര്‍ക്കും,കുന്നത്ത്‌ 8 പേര്‍‌ക്കും സഹായം എത്തിച്ചതായും ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ അറിയിച്ചു.

മുല്ലശ്ശേരി കുന്നത്ത്‌ മദ്രസ്സയിലെ ആഘോഷങ്ങള്‍ ഡിസം‌ബര്‍ 27 ഞായറാഴ്‌ച മഗ്‌രിബിന്‌ ശേഷം ആരം‌ഭിച്ചതായി റിപ്പോര്‍‌ട്ട്‌ ചെയ്യപ്പെട്ടു. വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രദേശ വാസികളും കുരുന്നുകളുടെ കലാവിരുന്ന്‌ രാവേറെ വരെ ആസ്വദിച്ചതായി റിപ്പോര്‍‌ട്ട്‌ ചെയ്യുന്നു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരായിരുന്നു വിദ്യാര്‍‌ഥികള്‍‌ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളുടെ പ്രായോജകര്‍. അസോസിയേഷന്‍ മീഡിയകളുടെ പൂര്‍‌ണ്ണമായ ഉത്തരവാദിത്തം ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ അധ്യക്ഷന്റെ നിയന്ത്രണത്തിലാണ്‌.ശബ്‌ദ സന്ദേശങ്ങള്‍ ചിത്രീകരണം ചിത്രങ്ങള്‍ ഒന്നും പങ്കുവെക്കാതിരിക്കാന്‍ കര്‍‌ശന നിര്‍‌ദേശം നല്‍‌കപ്പെട്ടിട്ടുണ്ട്.മഹല്ലിന്റെ പാര്‍‌പ്പിട സമുച്ചയ സമാഹരണത്തിലെ ബാക്കിയുള്ള തുക എത്രയും വേഗം അടച്ചു തീര്‍‌ക്കണമെന്നു ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ അറിയിച്ചു.വരിസം‌ഖ്യയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക്‌ ഹാരിസ്‌ അബ്ബാസുമായി ബന്ധപ്പെടണമെന്നു സെക്രട്ടറിയേറ്റ് അറിയിച്ചു. 77414430 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്‌.വാര്‍‌ത്തകള്‍ അവസാനിച്ചു.
ദിതിരുനെല്ലൂര്‍.