നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 30 December 2015

നിയന്ത്രണ പ്രഖ്യാപനം തെറ്റിദ്ധരിക്കപ്പെടാന്‍ പാടില്ല

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ വാര്‍‌ത്തകള്‍:മീഡിയ സെല്ലിനു വേണ്ടി ദിതിരുനെല്ലൂര്‍. 
മഹല്ലിന്റെയും മഹല്ലു നിവാസികളുടെയും സം‌സ്‌കരണ പ്രക്രിയകള്‍‌ക്ക്‌ ആക്കം കൂട്ടുന്ന വിധമുള്ള സമന്വയത്തിന്റെയും സഹവര്‍‌ത്തിത്വത്തിന്റെയും പാത സ്വീകരിക്കാന്‍ നമുക്കേവര്‍‌ക്കും സൗഭാഗ്യമുണ്ടാവട്ടെ.ശത്രുതയില്ലാത്ത ശാന്തവും സമാധാനപരവുമായ അവസ്ഥയിലായിരിക്കണം പുതിയ നേതൃത്വം നിലവില്‍ വരേണ്ടത്‌. ഈ പൊതു വികാരത്തെ മാനിച്ചു കൊണ്ടുള്ള നിയന്ത്രണ പ്രഖ്യാപനം തെറ്റിദ്ധരിക്കപ്പെടാന്‍ പാടില്ല.ഓണ്‍ ലൈനിലും ഓഫ്‌ ലൈനിലും ആരുടേയും അവകാശങ്ങളെയും ഇടപെടലുകളെയും സം‌ഹരിക്കാനല്ല.ഈ സം‌ഘത്തിലെ മാന്യ സഹോദരങ്ങളുടെ ആരോഗ്യകരമായ മാനസികാവസ്ഥയെ സമ്പന്നമാക്കാനാണ്‌.ഹൃസ്വമായ കാലയളവില്‍ മാതൃകാപരമായ പ്രവര്‍‌ത്തനം കാഴ്ച വെച്ച സമിതിയിലൂടെ തികച്ചും മാതൃകാപരമായ തെരഞ്ഞെടുപ്പു ചിട്ട വട്ടങ്ങള്‍ കൂടെ പ്രസരിപ്പിക്കാനുള്ള യജ്ഞം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതിനെ കരുതിയിരിക്കണം.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ എന്ന സം‌വിധാനം നാമറിയാതെ വളര്‍‌ന്നു വലുതായിരിക്കുന്നു.ഇത്തരുണത്തില്‍ ഇതിന്റെ പ്രാരം‌ഭ നായകത്വം ഏറ്റെടുത്തിരുന്ന ആദരണീയരായ സീനിയര്‍ അം‌ഗങ്ങള്‍ നല്‍കിയ സം‌ഭാവനകള്‍ ഏറെ മഹത്വരമത്രെ.അല്ലാഹു അവരുടെ കര്‍‌മ്മങ്ങള്‍ക്ക്‌ തക്ക പ്രതിഫലം നല്‍‌കുമാറാകട്ടെ.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രത്യേക പ്രവര്‍‌ത്തക സമിതി, പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.ജനുവരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കഴിഞ്ഞ പ്രവര്‍‌ത്തക സമിതിയില്‍ തീരുമാനിക്കപ്പെട്ടതു പോലെ അസീസ്‌ മഞ്ഞിയിലിന്റെ നേതൃത്വത്തില്‍ തന്നെ തുടരണമെന്ന തീരുമാനം അം‌ഗങ്ങളും ബന്ധപ്പെട്ടവരും സ്വാഗതം ചെയ്‌തു.പ്രവാസി കൂട്ടായ്‌മയുടെയും നമ്മുടെ നാട്ടിലെ ചലനങ്ങളും കൈകാര്യം ചെയ്യുന്നത് ഒരു സ്വതന്ത്ര മീഡിയയാണെന്നും അത്‌ കൈകാര്യം ചെയ്യുന്ന വ്യക്തിയുമായി അതിനെ കൂട്ടിയിണക്കരുതെന്നും അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു.പ്രതിസന്ധികള്‍ വരുമ്പോള്‍ പതറാതെയും പിന്മാറാതെയും മുന്നോട്ട്‌ നീങ്ങാനുള്ള ഉള്‍‌കരുത്ത്‌ നഷ്‌ടപ്പെടുത്തരുതെന്ന അധ്യക്ഷന്റെ സന്ദേശത്തോടെ യോഗം സമാപിച്ചു.സെക്രട്ടറി ഷിഹാബ്‌ എം.ഐ നന്ദി പ്രകാശിപ്പിച്ചു.വൈകീട്ട്‌ 8.15 ന്‌ സിറ്റിയില്‍ ചേര്‍‌ന്ന യോഗം 9.45 ന്‌ പിരിഞ്ഞു.

മറ്റു വാര്‍‌ത്തകള്‍:‌‌‌- മാസാന്ത സാന്ത്വന സഹായ വിതരണത്തോടൊപ്പം കുന്നത്തുള്ള ഒരു സഹോദരിയ്‌ക്ക്‌ അടിയന്തിര ചികിത്സാ സഹായവും അനുവദിച്ചിട്ടുണ്ട്‌ എന്നു സെക്രട്ടറി അറിയിച്ചു.വാര്‍ത്തകള്‍ അവസാനിക്കുന്നു.

ദിതിരുനെല്ലൂര്‍.