നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 3 January 2016

ഖത്തറില്‍ ശൈത്യം കനക്കുന്നു

ദോഹ: ഖത്തറില്‍ ശൈത്യം ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നു.തലസ്ഥാന നഗരിയേക്കാള്‍ കടുത്ത ശൈത്യം ഖത്തറിന്റെ ഇതര ഭാഗങ്ങളില്‍ അനുഭവപ്പെടുന്നതായി റിപ്പോര്‍‌ട്ടുകള്‍ സൂചിപ്പിക്കുന്നു.എത്ര ശൈത്യം അനുഭവപ്പെട്ടാലും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങുന്ന പ്രവണത കേരളക്കാര്‍‌ക്കിടയില്‍ പ്രസിദ്ധമാണ്‌.ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു പക്ഷെ തല്‍‌ക്കാലം അനുഭവപ്പെടില്ലെങ്കിലും ആരോഗ്യത്തെ സാരമായി ബാധിക്കുന്ന അസ്വസ്ഥകള്‍‌ക്ക്‌ കാരണമായേക്കാം എന്നു ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

തണുപ്പ് കാലം തുടങ്ങിയിട്ടും ആവശ്യത്തിന് കമ്പിളിവസ്ത്രങ്ങള്‍ രാജ്യത്ത് എത്തുന്നില്ലെന്നും ഇത് വ്യാപാരത്തെ ബാധിക്കുന്നതായും നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. കമ്പിളി വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ കാലതാമസമാണ് ഇതിന് പ്രധാന കാരണം. പഴയ സ്റ്റോക്കുകള്‍ വച്ചാണ് ചെറുകിട ഇടത്തരം വ്യാപാരികള്‍ കച്ചവടം നടത്തുന്നതെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, നിലവില്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും കമ്പിളി സാധനങ്ങള്‍ പരമാവധി വിപണിയില്‍ എത്തിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.രാത്രി കാലങ്ങളിലും അതിരാവിലെയും മാത്രമാണ് ഇപ്പോള്‍ തണുപ്പ് അനുഭവപ്പെടുന്നത്. തൊപ്പികള്‍, സ്വെറ്ററുകള്‍, കൈ ഉറകള്‍, ജാക്കറ്റ്‌സ് തുടങ്ങിയവയാണ് തണുപ്പ് കാലങ്ങളില്‍ പ്രധാനമായും വിറ്റഴിക്കപ്പെടുന്നത്. 
ദിതിരുനെല്ലൂര്‍.