ദോഹ:ഖത്തറില്‍ തിരുനെല്ലൂര്‍ മഹല്ല് പരിധിയിലുള്ള ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന സുവനീറിലേയ്‌ക്ക് ഇനിയും രചനകള്‍ സ്വീകരിക്കുന്നതല്ല.
സുവനീറില്‍ മഹല്ല് ചരിത്രവുമായി ബന്ധപ്പെട്ട വെള്ളാരം കല്ലുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു.ഓര്‍മ്മയില്‍ എന്റെ ഗ്രാമം സുവനീര്‍ ടീമിന്റെ കവര്‍ സ്റ്റോറിയും,വ്യക്തികളുടെ ഓര്‍മ്മകളും ഉള്‍പ്പെടുത്തി എഡിറ്റിങ് കഴിഞ്ഞിരിക്കുന്നു.സര്‍ഗവേദിയില്‍ മഹല്ലിലുള്ളവരുടേയും അയല്‍ മഹല്ലിലെ പ്രതിഭകളുടേയും രചനകളാല്‍ സമ്പന്നമായിരിക്കുന്നു.സ്‌പന്ദനം സുവനീര്‍ ടീമിന്റെ സജിവ പരിഗണനയില്‍ പുരോഗമിക്കുന്നു.അണയാത്ത വിളക്കുകള്‍,വ്യക്തി മുദ്രകള്‍ പഴയ താളുകള്‍ തുടങ്ങിയവയും അവസാന ഘട്ടത്തിലാണ്.കഥ പറയുന്ന ചിത്രങ്ങള്‍,മഹല്ലിലെ ബാല പ്രതിഭകള്‍ക്കുള്ള പേജുകള്‍ തുടങ്ങിയവ പുരോഗമിക്കേണ്ടതുണ്ട്.സന്ദേശങ്ങള്‍ എന്ന പേജിലേയ്‌ക്ക് ക്ഷണിക്കപ്പെട്ടവരുടെയും ഔദ്യോഗിക രംഗത്തുള്ളവരുടെയും സംഘങ്ങളുടേയും സംഘടനകളുടേയും പ്രതിനിധികളുടേയും പ്രാധിനിത്യം ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
ബാല പ്രതിഭകളുടെ പക്തിയിലേക്കും,കഥ പറയുന്ന ചിത്രങ്ങള്‍ എന്ന പേജിലേയ്‌ക്കും മാത്രമേ ഇനിയും സൃഷ്ടികള്‍ ആവശ്യമുള്ളൂ.സുവനീര്‍ ടീം വ്യക്തമാക്കി.