നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 26 March 2017

ഒരുമയോടെ തുഴയാം

ഏതു പ്രതികൂല കാലവസ്ഥയേയും നേരിടാനുള്ള സമര്‍‌പ്പണ ബോധം കാത്തു സൂക്ഷിച്ചാല്‍ കാറ്റും കാറും കോളും പ്രതിസന്ധി സൃഷ്‌ടിക്കുകയില്ല.ഒരുമയോടെ തുഴഞ്ഞു നീങ്ങാന്‍ കഴിയും.ഷറഫു ഹമീദ്‌ പറഞ്ഞു.ഖ്യുമാറ്റ്‌ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചക്ക്‌ തുടക്കം കുറിക്കുകയായിരുന്നു അധ്യക്ഷന്‍.

നമ്മുടെ നാടുമായി നല്ല ബന്ധമുള്ള എന്നാല്‍ ഇപ്പോള്‍ അയല്‍ പ്രദേശത്തുകാരനായ ഫൈസലിന്റെ അത്യാസഹ്ന നിലയില്‍ ഖ്യുമാറ്റിന്റെ അവസരോചിതമായ ഇടപെടല്‍ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും വിശദീകരിച്ചു.ദോഹയിലെ ആശുപത്രിയില്‍ വേണ്ടി വന്ന ചെലവുകള്‍ ഖ്യു.മാറ്റ്‌ വഹിക്കുകയായിരുന്നു.നാട്ടിലേയ്‌ക്ക്‌ പോകാനുള്ള ഒരുക്കങ്ങള്‍, കൂടെ പോകാനുള്ള സുഹൃത്തിനുള്ള യാത്രാ ചെലവും ഖ്യു.മാറ്റ്‌ നിര്‍‌വഹിച്ചു.നാട്ടില്‍ ഇസ്‌മാഈല്‍ ബാവ അബ്‌ദുല്‍ ജലീല്‍ വി.എസ്‌ ഷം‌സുദ്ധീന്‍ പി.എം എന്നിവരുടെ സഹകരണത്തോടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു.തുടര്‍‌ന്നുള്ള ചികിത്സയിലേയ്‌ക്ക്‌ ഒരു വിഹിതം കൂടെ ഖ്യു.മാറ്റ്‌ താമസിയാതെനല്‍‌കും.

പള്ളി ഖത്തീബിന്റെ ഭവന നിര്‍‌മ്മാനത്തിലേയ്‌ക്ക്‌ ഒരു നിശ്ചിത തുക നല്‍‌കാന്‍ ധാരണയായി.
സന്നദ്ധ സേവന പരിപാടികള്‍ കൂടെ കൂടെ അനിവാര്യമാകുന്ന സാഹചര്യത്തില്‍ ഒരു സന്തൂഖ്‌ സദഖ രൂപം കൊടുക്കണമെന്ന ആവശ്യം അംഗികരിക്കപ്പെട്ടു.പ്രയാസപ്പെടുന്നവരെ സന്നിഗ്ദഘട്ടത്തില്‍ സഹായിക്കാനുള്ള ഈ പദ്ധതിയില്‍ അകമഴിഞ്ഞ സഹകരണം വേണമെന്നു അധ്യക്ഷന്‍ ഓര്‍‌മ്മിപ്പിച്ചു.