നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 11 July 2021

കടയിൽ ഖദീജ

ചൊവ്വല്ലൂർ പടിയിൽ താമസിക്കുന്ന പെരിങ്ങാട്‌ കടയിൽ ഖദീജ (കയ്യ) മരണപ്പെട്ടു.കേച്ചേരി ഇന്ദിരാ നഗറിലുള്ള മകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.ഭര്‍‌ത്താവ്‌ തൈക്കാട്‌ മുഹമ്മദുണ്ണി ജീവിച്ചിരിപ്പില്ല.മകന്‍ ഷാജിയും മാനസിക ശാരീരിക അസ്വസ്ഥകളാല്‍ പ്രയാസപ്പെട്ടിരുന്ന ഷാഫിയും കഴിഞ്ഞ വര്‍‌ഷങ്ങളില്‍ മരണമടഞ്ഞിരുന്നു.
 
ഖദീജ ദീര്‍‌ഘകാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു.ഖബറടക്കം തൈക്കാട്‌ ഖബര്‍‌സ്ഥാനില്‍ നടക്കും.കടയില്‍ അഷ്‌റഫും റഫീഖും സഹോദരങ്ങളാണ്‌.മകള്‍ സറീന,മരുമകന്‍ ഹനീഫ കുഞ്ഞു മുഹമ്മദ് ആലും‌പടി.
...............
പരേതയുടെ പരലോക ജീവിതം സന്തോഷത്തിലും സമാധാനത്തിലുമാക്കി പ്രകാശപൂരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.