നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 17 November 2017

യുവതയെ കര്‍‌മ്മോത്സുകരാക്കുക

തിരുനെല്ലൂര്‍:നന്മയുടെ ധര്‍‌മ്മ ഭുമികയില്‍ യുവതയെ കര്‍‌മ്മോത്സുകരാക്കുക.ബഹുമാന്യനായ എ.കെ ഹുസൈന്‍ പറഞ്ഞു.നന്മ വൈസ്‌ ചെയര്‍‌മാന്‍ അബ്‌ദുല്‍ ജലീല്‍ വി.എസിന്റെ വസതിയില്‍ നന്മ തിരുനെല്ലൂരിന്റെ സൗഹൃദ സായാഹ്നം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുല്ലശ്ശേരി ഗ്രാമ പഞ്ചയാത്ത് പ്രസിഡണ്ട്‌.വര്‍‌ത്തമാന കാല സാമൂഹിക രം‌ഗത്തെ തകിടം മറിച്ചു കൊണ്ടിരിക്കുന്ന മദ്യവും മയക്കു മരുന്നുകളും എന്ന മഹാവിപത്തിനെ കുറിച്ചുള്ള ബോധവത്കരണ യജ്ഞങ്ങളെ നന്മയിലധിഷ്‌ടിതമായ പ്രവര്‍‌ത്തന നൈര്യന്തര്യം കൊണ്ട്‌ നേരിടാന്‍ കഴിഞ്ഞേക്കും.അദ്ധേഹം വിശദീകരിച്ചു.

ധര്‍‌മ്മത്തിന്റെ പാതയില്‍ ഇറങ്ങിത്തിരിച്ച് തികച്ചും വിരുദ്ധമായ ചേരികളിലും സം‌ഘങ്ങളിലും എത്തപ്പെടുന്ന ദയനീയ സാഹചര്യം വര്‍‌ത്തമാന കാലം നേരിടുന്ന വലിയ വെല്ലു വിളിയാണ്‌.പ്രവാചകരായ മൂസയുടേയും ഇബ്രാഹീമിന്റെയും പാതയിലാണെന്നു പറയുകയും എന്നാല്‍ സാമരിയുടെയും ആസറിന്റെയും മാര്‍ഗത്തില്‍ നശിക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്ന അതി ദയനീയ ചിത്രം ഖേദകരമാണെന്നും ഇഖ്‌ബാല്‍ കവിതകള്‍ ഉദ്ധരിച്ച് മഞ്ഞിയില്‍ ഒര്‍മ്മിപ്പിച്ചു.

നന്മയിലൂന്നിയ പ്രവര്‍ത്തന നിരതയെ പച്ചയായി നിലനിര്‍‌ത്തുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യത്യയാണെന്ന്‌ ഹമീദ്‌ ആര്‍.കെ പറഞ്ഞു.നന്മ തിരുനെല്ലൂര്‍ അതിന്റെ സേവനങ്ങള്‍ക്ക്‌ വിരാമം കുറിക്കാമെന്ന പ്രയോഗം പോലും അസഹനീയമത്രെ.അതിനാല്‍ കൂടുതല്‍ സര്‍‌ഗാത്മകമായും ക്രിയാത്മകമായും നമുക്ക്‌ മുന്നോട്ടു പോകാം.ആര്‍.കെ അഭിപ്രായപ്പെട്ടു.

നന്മ ചെയര്‍‌മാന്‍ ഇസ്മായിൽ ബാവ  അധ്യക്ഷത വഹിച്ച സം‌ഗമത്തില്‍ ആര്‍.കെ.ഹമീദ്‌,അഹമ്മദ്‌ അബ്‌ദുല്ല,നാസര്‍ മുഹമ്മദാലി,സുബൈര്‍ പി.എം,ഷം‌സുദ്ധീന്‍ പി.എം,നാസര്‍ അബ്‌ദുല്‍ കരീം,ഹുസൈന്‍ ബാപ്പുട്ടി,താജുദ്ധീന്‍ എന്‍.വി,ഹനീഫ കെ.എം,അബ്‌ദുല്‍ കബീര്‍ ആര്‍.വി,മുസ്‌തഫ ആര്‍.കെ തുടങ്ങി നിരവധി പേര്‍‌ നന്മയുടെ വര്‍‌ത്തമാനങ്ങള്‍ പങ്കു വെച്ചു.
നന്മ തിരുനെല്ലൂരിന്റെ പ്രഥമ സം‌രം‌ഭമായ ആരോഗ്യ ക്യാമ്പ് പ്രകീര്‍ത്തിക്കപ്പെട്ടു.മെഡിക്കല്‍ ക്യാമ്പില്‍ ആദ്യാന്തം പ്രവര്‍‌ത്തന നിരതരായി നിന്ന യുവനിരയുടെ പ്രതിനിധിയ്‌ക്ക്‌ പ്രത്യേക ട്രോഫി സമ്മാനിച്ച് ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു.

നന്മയുടെ പ്രഥമ സം‌രം‌ഭത്തിന്റെ കണക്കുകകള്‍ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ അവതരിപ്പിച്ച് പാസ്സാക്കി.തുടര്‍‌ന്ന്‌ നടന്ന ചര്‍‌ച്ചകള്‍ക്ക്‌ ശേഷം നന്മ തിരുനെല്ലൂര്‍ ഈ ഗ്രാമത്തിന്റെ അനിവാര്യതയാണെന്ന പൊതു വികാരം അം‌ഗീകരിച്ച് കൊണ്ട്‌ നന്മ തിരുനെല്ലൂര്‍ തുടരും എന്ന്‌ പ്രഖ്യാപിക്കപ്പെട്ടു.

നന്മയിലൂന്നിയ പ്രവര്‍‌ത്തനങ്ങളുടെ ആത്മാവ്‌ ഉള്‍‌കൊണ്ട്‌ ലഹരി വിരുദ്ധ പ്രതിജ്ഞയോടെയായിരുന്നു സം‌ഗമം സമാപിച്ചത്.എ.കെ ഹുസൈന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.സദസ്സ്‌ അത്‌ ഏറ്റു പറഞ്ഞു.







നന്മ തിരുനെല്ലൂർ ഭാരവാഹികൾ
നന്മ തിരുനെല്ലൂർ ഭാരവാഹികൾ
രക്ഷാധികാരികള്‍
ഹുസൈൻ. എ.കെ.
ഹാജി ഹുസൈന്‍ കെ.വി.
ഹമീദ്. ആർ.കെ.
അബു ഹനീഫ തട്ടു പറമ്പില്‍.
അബ്‌ദുല്‍ അസീസ് മഞ്ഞിയിൽ.
------------------------ ----------------
ചെയർമാൻ
ഇസ്‌മാ‌ഈല്‍ ബാവ.
വൈസ് ചെയർമാൻ
നൗഷാദ്‌ അഹമ്മദ്‌
അബ്‌ദുല്‍ ജലീൽ വി.എസ്.
നാസർ മുഹമ്മദാലി.
ജനറൽ കൺവീനർ
ഷിഹാബ്. എം.ഐ.
അസിസ്റ്റന്റ് കൺവീനർ
ഷംസുദ്ധീൻ പി.എം.
ജോയിൻ കൺവീനർ
സനൂപ് റഫീഖ്.
റഷീദ്‌ മതിലകത്ത്
നാസർ കരീം.
ഹാരിസ്‌ ആര്‍.കെ
ട്രഷർ
മുസ്തഫ. ആർ കെ.
സമിതി അംഗങ്ങൾ
01,അജ്‌മല്‍ തെക്കയിൽ.
02,അജ്‌മല്‍ അജു.
03,അജ്‌മല്‍. വി.എം.
04,അനസ് ഹനീഫ.
05,ഹാഫിൽ ഹുസൈൻ.
06,ഖമറു കടയില്‍.
07,താജുദ്ധീൻ. എൻ. വി.
08,ഉസ്‌മാന്‍ കടയില്‍.
09,സുബൈർ. പി.എം.
10,ഹനീഫ. കെ.എം.
11,നാസർ വി.എസ്.
12,നിസാം നസീർ.
13,ബഷീര്‍ വി.എ.
14,അഷ്‌റഫ് കെ.എസ്.
15,ഷിയാസ്‌ അബൂബക്കര്‍.
16,ഷറഫ്‌ മൊയ്‌തുണ്ണി.
17,ഉസ്‌മാന്‍ പി.ബി
18,ഫൈസല്‍ വി.എ
19,സുബൈര്‍ അബൂബക്കര്‍
20,നസീര്‍ എം.എം