തിരുനെല്ലൂര്‍:ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റാബ്‌സ് തിരുനെല്ലൂർ വിവിധ പ്രവർത്തനങ്ങളിൽ കർമമനിരതരായി. തിരുനെല്ലൂർ കിഴക്കേക്കര പള്ളി(ത്വാഹാ മസ്‌ജിദ്) പരിസരവും, കിഴക്കേക്കര റോഡും വൃത്തിയാക്കി. കിഴക്കേക്കര സെന്ററിൽ നിന്നും പുവ്വത്തൂരിലേക്ക് പോവുന്ന റോഡിന്റെ ഇരുവശവും കാട് നിറഞ്ഞു ഇഴജന്തുക്കളുടെ ശല്യവും മറ്റും ആയിരുന്നു.
റോഡിന്റെ ഇരുവശവും കാടു കയറിയത് നീക്കം ചെയ്‌ത് വൃത്തിയാക്കി. കിഴക്കേക്കര ത്വാഹാ മസ്‌ജിദ്, കനാൽ ബണ്ട് പരിസരം, മസ്‌ജിദ് റോഡ് പരിസരം തുടങ്ങി വിവിധയിടങ്ങളിൽ വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചു.റാബ്‌സ് പ്രവർത്തകരുടെ ആത്മാർത്ഥമായ പരിശ്രമം പൂർവാധികം ഭംഗിയോടെ പര്യവസാനിച്ചു. വൃക്ഷതൈ നടൽ ത്വാഹ മസ്‌ജിദ് കാര്യദർശി കുഞ്ഞുമോൻ ഹാജി, നന്മ തിരുനെല്ലൂർ സാംസ്‌ക്കാരിക സമിതി വൈസ് പ്രസിഡന്റുമാരായ ജലീൽ വി.എസ് , മുസ്‌തഫ ആർ.കെ, നന്മ എക്സിക്യൂട്ടീവ് അംഗം ഉസ്‌മാന്‍ കടയിൽ എന്നിവർ പ്രാരംഭം കുറിച്ചു.
രാവിലെ 9 മണിയോട് കൂടി ആരംഭിച്ച പ്രവർത്തനം വൈകുന്നേരം 3 മണിവരെ നീണ്ടു. പരിസ്ഥിതിയെ പൂർവാധികം മനോഹരമായി തിരിച്ചുപിടിക്കാനുള്ള ആത്മാർത്ഥ പരിശ്രമത്തിലാണ് റാബ്‌സ് തിരുനെല്ലൂർ പ്രവർത്തകർ.റാബ്‌സ് പ്രതിനിധി അബ്‌ദുല്‍ വഹാബ് അറിയിച്ചു.