നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 7 February 2025

ഖ്യുമാറ്റ് പുതിയ നേതൃത്വം

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ 2025 - 27 കാലയളവിലേക്കുള്ള നേതൃത്വവും പ്രവര്‍‌ത്തക സമിതിയും നിലവില്‍ വന്നു.ഷറഫു ഹമീദ്  പ്രസിഡണ്ട് പദവിയിലേക്ക് തുടര്‍‌ച്ചയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു .ജനറല്‍ സിക്രട്ടറി സ്ഥാനത്തേക്ക് കെ.ജി റഷീദിനെയും ജനറല്‍ ബോഡി അം‌ഗീകരിച്ചു.പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍‌ന്ന പ്രഥമ പ്രവര്‍‌ത്തക സമിതിയില്‍ വെച്ച് ഇതര ഭാരവാഹികളെ തെരഞ്ഞെടുത്തു. മീഡിയ & ഐ.ടി, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള വൈസ് പ്രസിഡണ്ടുമാരായി യഥാക്രമം അസീസ് മഞ്ഞിയിലും ആരിഫ് ഖാസിമും തെരഞ്ഞെടുക്കപ്പെട്ടു.

ഷമീര്‍ കുഞ്ഞുമോന്‍ (കണ്‍‌വീനര്‍ സാന്ത്വനം),ഷൈദാജ് മൂക്കലെ (കണ്‍‌വീനര്‍ സ്‌പോര്‍‌ട്‌സ്),അനസ് ഉമര്‍ (അസി.ജനറല്‍ സിക്രട്ടറി),ഷാഹുല്‍ ഹുസൈന്‍ (സിക്രട്ടറി),അനീസ് അബ്ബാസ്( സ്വാന്തനം സിക്രട്ടറി),റ‌ഈസ് സഗീര്‍ (മീഡിയ & ഐടി സിക്രട്ടറി), ഷഹീര്‍ അഹമ്മദ് (ഫിനാന്‍‌സ് സിക്രട്ടറി), റഷാദ് കെ.ജി (അസി.ഫിനാന്‍‌സ് സിക്രട്ടറി), എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

സിദ്ദീഖ് അബ്‌ദുല്‍കരീം,യൂസുഫ് ഹമീദ്‌, അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,സലീം നാലകത്ത്,ഹംദാന്‍ ഹം‌സ,ജ‌അ‌ഫര്‍ ഉമര്‍,ജാസിം മുഹമ്മദ്,ഷാഹിദ് ഹുസൈന്‍,സാജിദ് യൂസുഫ്,ഹാരിസ് അബ്ബാസ്,ശക്കീര്‍ പടയത്ത്,തൗഫീഖ് താജുദ്ദീന്‍,ഫൈസല്‍ ഫാറൂഖ് എന്നിവര്‍ അം‌ഗങ്ങളാണ്‌.

ആരിഫ് ഖാസിമിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതിയാണ്‌ തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍‌കിയത്.
==========
മീഡിയ ടീം

=============









ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രഥമ പ്രവര്‍ത്തക സമിതി പ്രസിഡണ്ടിന്റെ വസതിയില്‍ ഫിബ്രുവരി 7 ന്‌ ചേര്‍‌ന്നു.പ്രാര്‍‌ഥനക്കും ആമുഖങ്ങള്‍‌ക്കും ശേഷം ജനറല്‍ ബോഡി അം‌ഗീകാരം നല്‍‌കിയ പ്രകാരം കുറച്ച് അം‌ഗങ്ങളെ കൂടെ നാമനിര്‍‌ദേശം ചെയ്‌ത് ഉള്‍‌പ്പെടുത്തി.അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,ശക്കീര്‍ പടയത്ത്,ഹാരിസ് അബ്ബാസ്,ഫൈസല്‍ ഫാറൂഖ്,ജാസ്സിം ഹനീഫ തുടങ്ങിയവരാണ്‌ ചേര്‍‌ക്കപ്പെട്ട അം‌ഗങ്ങള്‍.ഇതോടെ ആദ്യ സെഷന്‌ വിരാമമായി.

------------

രണ്ടാമത്തെ സെഷന്‍ തെരഞ്ഞെടുപ്പ് ടീം ആരിഫ് ഖാസിമിന്റെ നേതൃത്വത്തില്‍ നടന്നു.ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയക്ക് രൂപം കൊടുത്തത്.

മീഡിയ & ഐ.ടി, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള വൈസ് പ്രസിഡണ്ടുമാരായി യഥാക്രമം അസീസ് മഞ്ഞിയിലും ആരിഫ് ഖാസിമും തെരഞ്ഞെടുക്കപ്പെട്ടു.

ഷമീര്‍ കുഞ്ഞുമോന്‍ (കണ്‍‌വീനര്‍ സാന്ത്വനം),ഷൈദാജ് മൂക്കലെ (കണ്‍‌വീനര്‍ സ്‌പോര്‍‌ട്‌സ്),അനസ് ഉമര്‍ (അസി.ജനറല്‍ സിക്രട്ടറി),ഷാഹുല്‍ ഹുസൈന്‍ (സിക്രട്ടറി),അനീസ് അബ്ബാസ്( സ്വാന്തനം സിക്രട്ടറി),റ‌ഈസ് സഗീര്‍ (മീഡിയ & ഐടി സിക്രട്ടറി), ഷഹീര്‍ അഹമ്മദ് (ഫിനാന്‍‌സ് സിക്രട്ടറി), റഷാദ് കെ.ജി (അസി.ഫിനാന്‍‌സ് സിക്രട്ടറി), എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍.

സിദ്ദീഖ് അബ്‌ദുല്‍കരീം,യൂസുഫ് ഹമീദ്‌, അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,സലീം നാലകത്ത്,ഹംദാന്‍ ഹം‌സ,ജ‌അ‌ഫര്‍ ഉമര്‍,ജാസിം മുഹമ്മദ്,ഷാഹിദ് ഹുസൈന്‍,സാജിദ് യൂസുഫ്,ഹാരിസ് അബ്ബാസ്,ശക്കീര്‍ പടയത്ത്,തൗഫീഖ് താജുദ്ദീന്‍,ഫൈസല്‍ ഫാറൂഖ് എന്നിവര്‍ അം‌ഗങ്ങളാണ്‌.

പ്രസിഡണ്ട് ഷറഫു ഹമീദിന്റെ നേതൃത്തില്‍ 25 അം‌ഗ പ്രവര്‍‌ത്തക സമിതി നിലവില്‍ വന്നതായി പ്രഖ്യാപിച്ച ശേഷം ജനറല്‍ സിക്രട്ടറി കെ.ജി റഷീദിന്റെ നന്ദി പ്രകാശനത്തോടെ രണ്ടാമത്തെ സെഷന്‍ സമാപിച്ചു.

----------

മൂന്നാമത്തെ സെഷനില്‍...

സ്ക്രട്ടറിയേറ്റ് താമസിയാതെ വിളിച്ച് ചേര്‍‌ക്കാനും വലിയ ഇടവേളകളില്ലാതെ എക്‌സിക്യൂട്ടീവ് ചേരാനും ധാരണയായി.

ഭാവി പരിപാടികളെ കുറിച്ച് ഗൃഹപാഠം ചെയ്‌ത് കൃത്യവും വ്യക്തവുമായ അജണ്ടകളോടെയായിരിക്കണം അടുത്ത പ്രവര്‍‌ത്തക സമിതി എന്നും നിര്‍‌ദേശിക്കപ്പെട്ടു.

വാര്‍‌ഷിക വരിസംഖ്യ ഖത്തര്‍ രിയാല്‍ 120 എന്ന് നിജപ്പെടുത്തി.വാര്‍‌ഷികമായൊ അര്‍‌ധ വാര്‍‌ഷികമായൊ അം‌ഗങ്ങളുടെ സൗകര്യമനുസരിച്ച് വിഹിതം നല്‍‌കാമെന്നും തീരുമാനിച്ചു.

റമദാനില്‍ വര്‍‌ഷം തോറും നടത്തിവരുന്ന സഹായ വിതരണം കാര്യക്ഷമമായി നടത്താന്‍ ഒരു ടീമിനെ ചുമതലപ്പെടുത്തി.ഖത്തര്‍ രിയാല്‍ 100 എന്ന കണക്കില്‍ സമാഹരിക്കാനും തീരുമാനിച്ചു.

അസോസിയേഷന്റെ ഏറെ ശ്ലാഘിക്കപ്പെട്ട മാസാന്തമുള്ള സാന്ത്വന സേവനം സമയാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യാനും,സമാഹരണത്തിലും വിതരണത്തിലും പുലര്‍‌ത്തേണ്ട സൂക്ഷ്‌മതയും സമിതിയില്‍ പ്രത്യേകം ഓര്‍‌മപ്പെടുത്തപ്പെട്ടു. 

പതിവ് ശൈലികളും പ്രവര്‍‌ത്തന രീതിയും വര്‍‌ത്തമാന കാലത്തിനൊത്ത് പരിഷ്‌ക്കരിക്കപ്പെടണം എന്ന് ചര്‍‌ച്ചയില്‍ ധാരണയായി.മഹല്ല് പരിധിയിലുള്ള എല്ലാവരെയും ഈ സം‌ഘത്തോടൊപ്പം കൂടെ കൂട്ടുന്നതിന്റെ അനിവാര്യത അടിവരയിട്ട് കൊണ്ട് പ്രഥമ പ്രവര്‍‌ത്തക സമിതി സമാപിച്ചു.

പ്രഥമയോഗത്തിലെ തീരുമാനങ്ങള്‍ ഒറ്റനോട്ടത്തില്‍

===================

📌വാര്‍‌ഷിക വരിസംഖ്യ ഖത്തര്‍ രിയാല്‍ 120 എന്ന് നിജപ്പെടുത്തി.

📌ഔദ്യോഗികമായ അറിയിപ്പുകള്‍/കത്തുകള്‍/സന്ദേശങ്ങള്‍ സമയാസമയങ്ങളില്‍ ഉണ്ടാകും

📌നാട്ടില്‍ ഇഫ്‌താര്‍ സം‌ഗമം നടത്താന്‍ തീരുമാനിച്ചു.

📌അം‌ഗങ്ങളുടെ ഡാറ്റ ത്വരിതപ്പെടുത്തും

📌മഹല്ലിന്‌ വാഗ്ദാനം ചെയ്‌ത വിഹിതം യഥാവിധി സമാഹരിക്കാന്‍ സിക്രട്ടറിയെ നിയോഗിച്ചു

📌റമദാനില്‍ വര്‍‌ഷം തോറും നടത്തിവരുന്ന സഹായ വിതരണം കാര്യക്ഷമമായി നടത്താന്‍ ഒരു ടീമിനെ ചുമതലപ്പെടുത്തി.

📌മാസാന്തമുള്ള സാന്ത്വന സേവനം സമയാസമയങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യാനും,സമാഹരണത്തിലും വിതരണത്തിലും പുലര്‍‌ത്തേണ്ട സൂക്ഷ്‌മതയും സമിതിയില്‍ പ്രത്യേകം ഓര്‍‌മപ്പെടുത്തപ്പെട്ടു. 

📌മഹല്ല് പരിധിയിലുള്ള എല്ലാവരെയും ഈ സം‌ഘത്തോടൊപ്പം കൂടെ കൂട്ടുന്നതിന്റെ അനിവാര്യത അടിവരയിട്ട്

📌ക്രിയാതമകമായ മറ്റു തീരുമാനങ്ങള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ താമസിയാതെ യോഗം വിളിക്കാനും ധാരണയായി

==========