തിരുനെല്ലൂര്‍:ഫെബ്രുവരി ഒന്നും രണ്ടും തിയ്യതികളില്‍ അരങ്ങേറിയ നന്മ തിരുനെല്ലൂര്‍ രണ്ടാം വാര്‍ഷികത്തിന്റെ കൊടിയിറങ്ങി.തിരുനെല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ പേരും പെരുമയും അതിരുകള്‍ ഭേദിച്ച് പരന്നൊഴുകിയ ചരിത്ര മുഹൂര്‍ത്തത്തിന് ഒരു ഗ്രാമം മുഴുവന്‍ സാക്ഷ്യം വഹിച്ചു.ഓര്‍മ്മിക്കപ്പെടുന്ന സുകൃതയാമങ്ങളില്‍ സ്വര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടും വിധം ധന്യമുഹൂര്‍ത്തം കൊണ്ട് തിരുനെല്ലൂര്‍ അനുഗ്രഹിക്കപ്പെട്ടു.
സാംസ്‌കാരിക പരിപാടിയിലും സമൂഹ വിവാഹ കര്‍മ്മത്തിലും മത സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രഗത്ഭര്‍ പങ്കെടുത്തു. തിരുനെല്ലൂര്‍ സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ നന്മ നഗരിയിലായിരുന്നു മംഗള കര്‍മ്മത്തിനുള്ള വേദി ഒരുക്കപ്പെട്ടത്.
കൊല്ലം ജില്ലയിലെ നജ്‌മുദ്ദീന്‍ - പാലക്കാട് ജില്ലയിലെ പാവുക്കോണം സ്വദേശി റഷീദ,കോയമ്പത്തൂര്‍ പോത്തന്നൂര്‍ സ്വദേശി നൗഫല്‍-പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ആലിയ,പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ആഷിഖ്-പാലക്കാട് പെരുവമ്പ് സ്വദേശി നഹാസ് ഫാത്തിമ എന്നീ മൂന്ന് ഇണകളുടെ സ്വപ്‌ന സാക്ഷാല്‍കാരമാണ് നന്മയുടെ വേദിയില്‍ പൂവണിഞ്ഞത്.
പൂന കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍,ഡോ.കരീം വെങ്കിടങ്ങ്,ഹാരിസ് കോട്ടപ്പടി തുടങ്ങിയ വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇണയും തുണയും എന്ന മഹത്തായ ഈ വിഭാവനയുടെ പ്രായോജകര്‍.
അഞ്ച് പവന്‍ സ്വര്‍ണ്ണവും ഇരുപത്തിഅയ്യായിരം രൂപയുമായിരുന്നു വധൂവരന്മാര്‍ക്കായി സമ്മാനിച്ചത്.സലാം അബു ചിറക്കലിന്റെ വക മൂന്നു വധൂവരന്മാര്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി.ഖുര്‍ആനും,നിസ്‌ക്കാര കുപ്പായവും,അയ്യായിരം രൂപയുമായിരന്നു സമ്മാനിച്ചത്.

ഫെബ്രുവരി ഒന്നിന് നടന്ന സാംസ്‌കാരിക പരിപാടി ശ്രീ മുരളി പെരുനെല്ലി ഉദ്‌ഘാടനം നിര്‍വഹിച്ചു.സയ്യിദ് അലവി പൂക്കോയ അല്‍ഫാദിലിയുടെ പ്രാര്‍ഥനയോടെ പ്രാരംഭം കുറിച്ച സംഗമത്തില്‍ നന്മ ചെയര്‍മാന്‍ ഇസ്‌മാഈല്‍ ബാവ അധ്യക്ഷത വഹിച്ചു.നന്മ കണ്‍വീനര്‍ ഷംസുദ്ദീന്‍ പി.എം സ്വാഗതമാശംസിച്ചു.
എ.പി ബന്നി (മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്),ഷരീഫ് ചിറക്കല്‍ (വാര്‍ഡ് മെമ്പര്‍),ശ്രീനിവാസന്‍ വി.എസ് (സി.പി.ഐ. എം ബ്രാഞ്ച് സെക്രട്ടറി,ജോര്‍ജ്ജ് ടി.എം (കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ്)തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മതേതര ഭാരതവും ഭരണഘടനയും എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറില്‍ എ.കെ ഹുസൈന്‍ (മുന്‍ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്) വിഷയം അവതരിപ്പിച്ചു.മുഹമ്മദലി തച്ചമ്പാറ (തിരുനെല്ലൂര്‍ സലഫി മസ്‌ജിദ് ഖത്വീബ്),മന്‍സൂറലി ദാരിമി (പുതുമനശ്ശേരി മഹല്ല് ഖത്വീബ്),സുലൈമാന്‍ അസ്‌ഹരി (മുതുവട്ടൂര്‍ മഹല്ല് ഖത്വീബ്) തുടങ്ങിയവര്‍ ചര്‍ച്ചയെ സജീവമാക്കി.
നന്മയുടെ സീനിയര്‍ ജൂനിയര്‍ നേതൃനിരയിലുള്ള അബ്‌ദുല്‍ ജലീല്‍ വി.എസ്, വി.എം ബഷീര്‍,ആര്‍.കെ മുസ്‌തഫ,പി.ബി ഉസ്‌മാന്‍,എന്‍.വി താജുദ്ദീന്‍,പി.എം സുബൈര്‍,നസീര്‍ മുഹമ്മദ്,ആര്‍.വി ഹംസക്കുട്ടി,ഉസ്‌മാന്‍ കടയില്‍,പി.ഐ നൗഷാദ്,സഹദ് തറയില്‍,ആര്‍.ഐ ഫായിസ്,വി.എസ് നാസര്‍,വി.എം നാസര്‍ മുഹമ്മദലി,അബ്‌ദുല്‍ വഹാബ് തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.
ഫെബ്രുവരി രണ്ടിന് 11.30 നായിരുന്നു നിഖാഹ്.സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി(കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്) അബ്‌ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍(സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം)ഹാഫിദ് മുഹമ്മദ് സഫ്‌വാന്‍ റഹ്‌മാനി(ചൊവ്വല്ലൂര്‍ മസ്‌ജിദ് ഖത്വീബ്) തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിച്ചു.
അബ്‌ദുല്ല അഷ്‌റഫി (തിരുനെല്ലൂര്‍ മഹല്ല് ഖത്വീബ്) നിഖാഹ് ഖുതുബയും പ്രാര്‍ഥനയും നിര്‍വഹിച്ചു, റഹ്‌മാന്‍ തിരുനെല്ലൂര്‍((പ്രോഗ്രാം ചെയര്‍മാന്‍) സദസ്സിനെ നിയന്ത്രിച്ചു.എം.ഐ ഷിഹാബ് (നന്മ ജനറല്‍ കണ്‍വീനര്‍) സ്വാഗതമാശംസിച്ചു.
കെ.വി അബ്‌ദുല്‍ ഖാദര്‍ (എം.എല്‍.എ),പി.എ മാധവന്‍ (മുന്‍ എം.എല്‍.എ),വി.എം.കബീർ (കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍ ജനറൽ സെക്രട്ടറി പൂന),വി.എൻ.സുർജിത്ത് ,പാവറട്ടി സി.ഐ ഫൈസൽ,ഷെഫീക്ക് ബുഖാരി (മുദരിസ് ബുഖാരി കോളേജ്),ഷഹാബുദ്ധീൻ ശൈഖ്,(മഹാരാഷ്ട്ര മുസ്ലിം ഫ്രണ്ട് വൈസ് പ്രസിഡണ്ട് & പൂന കോൺഗ്രസ്സ് മൈനോറിറ്റി വിഭാഗം പ്രസിഡണ്ട്),ഫൈസൽ ഇബ്രാഹിം പൈങ്കണ്ണിയൂർ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
പരിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഹാഫിദ് മുഹമ്മദ് ജാസിമിനെ ചടങ്ങില്‍ ആദരിച്ചു.
ജോസ് വള്ളൂര്‍ (ഡി.സി.സി വൈസ് പ്രസിഡന്റ്),വി.എന്‍ സുര്‍ജിത്ത് (മുന്‍ മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്),ബി.കെ ഹുസൈന്‍ തങ്ങള്‍ (എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ്)സി.എം നൗഷാദ് (മുന്‍ ജില്ലാ പഞ്ചായത്ത് അംഗം),എം.ബി സെയ്‌തു മുഹമ്മദ് (കോണ്‍ഗ്രസ്സ് മുല്ലശ്ശേരി മണ്ഡലം പ്രസിഡന്റ്),ബഷീര്‍ ജാഫ്‌ന (ചെയര്‍മാന്‍ പാവറട്ടി മേഘലാ മഹല്ല് കോ.ഓഡിനേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രദേശത്തെ മഹല്ല് ഖത്വീബുമാരും സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രഗത്ഭരും സുമനസ്സുകളും ഈ സദുദ്യമത്തേയും സംഗമത്തേയും അക്ഷരാര്‍ഥത്തില്‍ ഹൃദയാവര്‍ജ്ജകമാക്കി.
സംസ്‌ഥാന തലത്തില്‍ അംഗീകാരം നേടിയ പ്രതിഭകളുടെ ദഫ് മുട്ടും,മഹഫൂസ് കമാലിൻറെ നേതൃത്വത്തിൽ ടീം മഹബ്ബ അവതരിപ്പിച്ച കവാലിയും,ഇതര കലാ പരിപാടികളും കല്യാണ പന്തലിനെ സംഗീത സാന്ദ്രമാക്കി. ക്ഷണിക്കപ്പെട്ടവര്‍ക്കെല്ലാം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും വിളമ്പിയിരുന്നു.