പ്രതീക്ഷയുടെ തീരങ്ങളിലേക്ക് എന്ന കാമ്പയിനിന്റെ ഭാഗമായി തിരുനെല്ലൂർ മദ്രസ്സ അങ്കണത്തിൽ സംഘടിപ്പിച്ച കുടുംബ സദസ്സിന്റെ വിശദമായ അവലോകനവും, അടുത്ത ഘട്ടത്തിന്റെ രീതിയെ കുറിച്ചുള്ള ചർച്ചയുമായിരുന്നു ആദ്യം നടന്നത്.
വളരെ പ്രതികൂലമായ കാലാവസ്ഥയില്‍ പോലും നല്ല ജനപങ്കാളിത്തം പ്രത്യേകിച്ച് സ്ത്രീകൾ കുടുംബ സദസ്സിൽ എത്തിയത് നമ്മുടെ കൂട്ടായ പരിശ്രമങ്ങളുടെ വിജയം തന്നെയാണെന്ന് അധ്യക്ഷന്‍ വിലയിരുത്തി.
പ്രസ്‌തുത പരിപാടിയുടെ വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച ജനറല്‍ സെക്രട്ടറി കെ ജി റെഷീദ്, സെക്രട്ടറി ശാഹുൽ ഹുസൈൻ, ഫൈനന്‍സ് സെക്രട്ടറി ഷെഹീർ അഹമ്മദ്, സലിം നാലകത്ത് എന്നിവരുടെ സേവനങ്ങള്‍ പ്രശംസിക്കപ്പെട്ടു. അവധിയിലുണ്ടായിരുന്ന പ്രവര്‍ത്തകരുടെ സജീവമായ സാന്നിധ്യവും സഹകരണവും സംതൃപ്‌തിദായകമാണെന്ന് അധ്യക്ഷന്‍ പറഞ്ഞു. അതോടൊപ്പം സേവന നിരതരായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ഥന നിര്‍വഹിക്കുകയും ചെയ്‌തു.
അടുത്ത ഘട്ടം മഹല്ലിലെ വീടുകള്‍ കേന്ദ്രീകരിച്ച് സ്‌കോഡുകളായിരിയ്‌ക്കും അഭികാമ്യമെന്ന് അഭിപ്രായപ്പെട്ടു. അനുയോജ്യമായ സമയത്ത് അവസരോചിതം കാര്യങ്ങള്‍ ക്രമീകരിക്കാമെന്നും സദസ്സ് അഭിപ്രായപ്പെട്ടു.
നോർക്ക പ്രവാസി ഐഡിയും, പ്രവാസി സുരക്ഷാ പദ്ധതിയിലും ഇനിയും അംഗമാവാത്ത താത്പര്യമുള്ള QMAT അംഗങ്ങൾക്ക് വേണ്ട സഹായം നൽകാൻ സാജിദ് യൂസുഫിന്റെ നേത്രത്വത്തിൽ 4 അംഗ സമിതിയെ തിരഞ്ഞെടുത്തു.
നാടിന്റെയും മഹല്ലുകാരുടെയും കാര്യത്തിൽ ഇടപെടുന്നതോടൊപ്പം അസോസിയേഷന്‍ അംഗങ്ങൾക്കായുള്ള സമ്പാദ്യപദ്ധതിയെ കുറിച്ച് പഠിക്കാനും അത് ഭാവിയിൽ നടപ്പിൽ വരുത്താനും തീരുമാനിച്ചു.
അതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ സാന്ത്വനം കമ്മിറ്റിയെ ചുമത്തപ്പെടുത്തി.
ഈ ഡിസംബറിൽ ഖ്യുമാറ്റ് അംഗങ്ങൾക്കായുള്ള സൗഹൃദയാത്ര സംഘടിപ്പിക്കാനുള്ളതായിരുന്നു യോഗത്തിലെ മറ്റൊരു സുപ്രധാന തീരുമാനം. സൗഹൃദയാത്രയുടെ കോർഡിനേഷന് വേണ്ടി തൗഫീഖ്, ഹംദാൻ, ഷൈദാജ്, റെഷാദ്, സാജിദ് എന്നിവരുൾപ്പെട്ട അഞ്ചംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.വിശദാംശങ്ങള്‍ പിന്നീട് അറിയിക്കാനും ധാരണയായി.
വൈസ് പ്രസിഡന്റുമാരായ അസീസ് മഞ്ഞിയിൽ, ആരിഫ് ഖാസിം, സെക്രട്ടറി അനീസ് അബ്ബാസ്, സാന്ത്വനം കൺവീനർ ഷമീർ കുഞ്ഞുമോൻ, അബ്ദുൽ ഖാദർ പുതിയ വീട്ടിൽ, ഷൈദാജ് മൂക്കലെ, ഹാരിസ് അബ്ബാസ്, ഹംദാൻ ഹംസ, തൗഫീഖ് താജുദ്ധീൻ, അബൂബക്കർ സിദ്ദീക്ക്, ജാസിം ഹനീഫ, ജാഫർ ഉമ്മർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജനറൽ സെക്രട്ടറി കെ.ജി. റെഷീദിന്റെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച യോഗം 2 മണിക്കൂറോളം നീണ്ടു നിന്നു. പ്രാർഥനയോടെ അധ്യക്ഷൻ ഉപസംഹരിച്ചു.
========