നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 28 December 2013

താങ്ങും തണലുമാകണം

ദോഹ : ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ രചനാത്മകമായ പ്രവര്‍ത്തനങ്ങളുടെ പാരമ്പര്യമുള്ളവരാണ്‌ .ഈ പാരമ്പര്യത്തിന്റെ പെരുമ കൊട്ടിയതുകൊണ്ട്‌ മാത്രമായില്ല എല്ലാവരും അക്ഷരാര്‍ഥത്തില്‍ സഹകരിക്കുകയും വേണം .അബു കാട്ടില്‍ പറഞ്ഞു.
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ ബോഡിയില്‍ അധ്യക്ഷ പ്രഭാഷണം നടത്തുകയായിരുന്നു അസോസിയേഷന്‍  പ്രസിഡന്റ്‌ അബു കാട്ടില്‍ .
മഹല്ലിലും മഹല്ലിനും എല്ലാ അര്‍ഥത്തിലും ഖത്തറിലെ പ്രവാസി സംഘം താങ്ങും തണലുമാകണം. തെരഞ്ഞെടുക്കപ്പെട്ട കുറേപേര്‍ അതുമല്ലങ്കില്‍ ഔദ്യോഗിക പദവികള്‍ അലങ്കരിക്കുന്ന ചുരുക്കം ചിലര്‍ എന്ന പതിവു ശീലും ശൈലിയും മാറ്റിയെടുക്കുക തന്നെവേണം .അദ്ദേഹം അടിവരയിട്ടു.