ദോഹ :മഹല്ലിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചയില്‍ ഭാഗഭാക്കുകളാകുക.മഹല്ലിന്റെ ദൈനംദിന പരിപാടികള്‍ക്ക് ആണ്ടുതോറും നടന്നുവരുന്ന നേര്‍ച്ചപ്പിരിവിനെ മാത്രം ആശ്രയിച്ചാല്‍ മതിയാവാത്ത ദുരവസ്ഥയെ കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല.കേവലം സാമ്പത്തിക സഹകരണം എന്ന തികച്ചും അനഭിലഷിണീയമായ കാഴ്‌ചപ്പാടിനേയും പ്രോത്സാഹിപ്പിക്കാനാവില്ല.ശറഫു ഹമീദ് പറഞ്ഞു.ഗോള്‍ഡന്‍ ഫോര്‍ക് റസ്റ്റോറന്റില്‍ സംഗമിച്ച ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ വാര്‍ഷിക ജനറല്‍ബോഡി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വെല്‍ഫേര്‍ ഫോറം എക്‌സിക്യൂട്ടീവ് മാനേജര്‍ ശറഫു ഹമീദ്.
കൂട്ടായ പ്രവര്‍ത്തനങ്ങളും ആസൂത്രണങ്ങളും മുറക്ക് നടക്കണം .അതിനുവേണ്ടി ക്രിയാത്മകമായ അഭിപ്രായങ്ങളും ആലോചനകളും നടക്കണം .കേവല വിമര്‍ശനങ്ങളാണ് നമ്മുടെ അജണ്ടകളെ അട്ടിമറിച്ചുകളയുന്നത് അദ്ധേഹം വിശദീകരിച്ചു.