അസോസിയേഷന്റെ പുതിയ പ്രസിഡന്റ് പദത്തിലേയ്‌ക്ക് അബു കാട്ടില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് ശറഫു ഹമീദ് നിയുക്തനായി. ജനറല്‍ സിക്രട്ടറി ശിഹാബ് എം ഐ ട്രഷറര്‍ സ്ഥാനത്തേയ്‌ക്ക് ഹമീദ് ആര്‍ കെ യും തെരഞ്ഞെടുക്കപ്പെട്ടു. സിക്രട്ടറിമാരായി ഇസ്‌മാഈല്‍ ബാവ യൂസഫ് ഹമീദ് , ഫൈസല്‍ അബൂബക്കര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പ്രവര്‍ത്തക സമിതി അംഗങ്ങളെ സമവായത്തിലൂടെയായിരുന്നു തെരഞ്ഞെടുത്തത് .എന്നാല്‍ ഭാരവഹികള്‍ രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത് .തിരുനെല്ലൂര്‍ പ്രവാസി സംഘത്തിന്റെ ചരിത്രത്തിലാദ്യമായാണ് ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ നേതൃത്വം നിലവില്‍ വരുന്നത് .
ഗോള്‍ഡന്‍ ഫോര്‍ക് റസ്റ്റോറന്റില്‍ ചേര്‍ന്നയോഗം വെല്‍ഫേര്‍ ഫോറം എക്‌സിക്യൂട്ടീവ് മാനേജര്‍ ശറഫു ഹമീദ് ഉദ്‌ഘാടനം ചെയ്‌തു.വി.കെ ഇസ്‌മാഈല്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗം അസീസ് മഞ്ഞിയിലിന്റെ പ്രാര്‍ഥനയോടെ സമാപിച്ചു.