തിരുനെല്ലൂര്‍:മഹല്ലു തിരുനെല്ലുര്‍ സ്ഥിര വരുമാനം ലക്ഷ്യമാക്കി നിര്‍മ്മാണം പൂര്‍ത്തിക്കിയ പാര്‍പ്പിട സമുച്ചയത്തിന്റെ ഉദ്‌ഘാടനം വെന്മേനാട് മുദരിസ് ടി.പി അബൂബക്കര്‍ മുസ്‌ല്യാരുടെ മഹനീയ സാന്നിധ്യത്തില്‍ ബഹു: പാണക്കാട് ഷമീര്‍ അലി ഷിഹാബ് തങ്ങള്‍ നിര്‍വഹിക്കും.തിരുനെല്ലൂര്‍ ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി ആശംസകള്‍ നേരും.2017 ഫിബ്രുവരി 27 തിങ്കളാഴ്‌ച വൈകീട്ട് 4.30 ന് നടക്കുന്ന പരിപാടിയില്‍ പണ്ഡിതരും പ്രമുഖരും സാമുഹിക സാംസ്‌കാരിക സംഘടനാ നേതാക്കളും വിവിധ പ്രവാസി പ്രതിനിധികളും സംബന്ധിക്കും.2014 നവംബറിലായിരുന്നു പദ്ധതിയ്‌ക്ക് തുടക്കമിട്ടത്.സ്വദേശത്തും വിദേശത്തും നന്മയില്‍ സഹകരിക്കുന്ന വിവിധ രാജ്യങ്ങളിലായി കഴിയുന്ന തിരുനെല്ലൂര്‍ പ്രവാസികളുടെ പൂര്‍ണ്ണ സഹകരണത്തോടെ പദ്ധതി സാക്ഷാത്കരിക്കുകയാണ്.
മാതൃകാപരമായ ഈ ദൗത്യം ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് പരിപൂര്‍ണ്ണതയിലെത്തിച്ച മഹല്ലു തിരുനെല്ലൂരിന്റെ വിശിഷ്യാ നേതൃത്വത്തിന്റെ സന്നദ്ധതയും കര്‍മ്മ നൈരന്തര്യവും പ്രശംസിക്കപ്പെട്ടു.
ദിതിരുനെല്ലൂര്‍
ദിതിരുനെല്ലൂര്‍