നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 18 November 2018

നന്മ വാര്‍‌ഷികം സര്‍‌ഗാത്മക പ്രാരം‌ഭം

തിരുനെല്ലൂര്‍:ഒരു ഗ്രാമത്തിന്റെ നന്മയുടെ വഴികളിലെ ധര്‍മ്മവും മര്‍മ്മവും നര്‍‌മ്മവും കണ്ടെത്തുന്ന പ്രയത്നങ്ങളില്‍ സജീവരായ നന്മ തിരുനെല്ലൂര്‍ എന്ന ഒരു വയസ്സ്‌ പൂര്‍‌ത്തികരിച്ച സം‌ഘം പ്രകീര്‍‌ത്തിക്കപ്പെട്ടു.

നന്മ തിരുനെല്ലുരിന്റെ വാര്‍‌ഷിക പരിപാടികള്‍ മര്‍‌ഹൂം തട്ടു പറമ്പില്‍ ഖാദര്‍ സാഹിബ്‌ നഗറില്‍ കഴിഞ്ഞ ദിവസം പ്രാരം‌ഭം കുറിച്ചു..നന്മേച്ഛുക്കളായ സഹൃദയരുടെ സാന്നിധ്യത്തില്‍ അരങ്ങേറിയ കലാ സര്‍‌ഗ സായാഹ്നം ആസ്വാദകരുടെ ഹൃദയം കവര്‍‌ന്നു.

ഗ്രാമത്തിന്റെ പ്രിയ എഴുത്തുകാരന്‍ റഹ്‌മാന്‍ തിരുനെല്ലുര്‍ ഉദ്‌ഘാടന കര്‍‌മ്മം നിര്‍‌വഹിച്ചു.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എ.കെ ഹുസൈന്‍ മുഖ്യ അതിഥിയായിരുന്നു.പി.ബി ഉസ്‌മാന്‍,പി.എം സുബൈര്‍,വി.എ ഫൈസല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍‌ന്നു സംസാരിച്ചു.

സഹൃദയ ആസ്വാദക വൃന്ദത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ദഫ്‌ മുട്ട്‌ അറബന മുട്ട്‌ മത്സരങ്ങളില്‍ വിവിധ ടീമുകള്‍ പങ്കെടുത്തു.മ‌അ‌ദനുല്‍ ഇസ്‌ലാം മദ്രസ്സ അണ്ടത്തോട്‌ ടീം ഒന്നാം സമ്മാനത്തിന്‌ അര്‍‌ഹരായി.രണ്ടൂം മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ബദരിയ്യ മദ്രസ്സ പണ്ടാര്‍‌കാട്‌,നൂറുല്‍ ഇസ്‌ലാം മദ്രസ്സ അകലാട്‌ കാട്ടിലെ പള്ളി ടീമും കരസ്ഥമാക്കി.5000 രൂപയും പ്രശംസാ പത്രവും ഫലകവും ഒന്നാം സ്ഥനക്കാര്‍‌ക്കും,3000 രുപയും പ്രശംസാ പത്രവും  ഫലകവും,1000 രൂപയും പ്രശംസാ പത്രവും  ഫലകവും രണ്ടും മൂന്നും സ്ഥാനക്കാര്‍‌ക്കും സമ്മാനിച്ചു.അറബന മുട്ട്‌ മത്സരത്തില്‍ പങ്കെടുത്ത്‌ ഒന്നും രണ്ടും സ്ഥാനം നേടിയ പാടൂര്‍ സ്‌ക്കൂള്‍ സീനിയര്‍ ടീമിനും ജൂനിയര്‍ ടീമിനും 5000 രൂപയും പ്രശംസാ പത്രവും 3000 രൂപയും പ്രശംസാ പത്രവും യഥാക്രമം സമ്മാനിച്ചു.

അബൂബക്കര്‍ മാഷ്‌,മുഹമ്മദലി എന്‍.കെ,അബ്‌ദുല്‍ ജലീല്‍ വി.എസ്,നസീര്‍ എം.എം,കബീര്‍ എന്‍.വി എന്നിവര്‍ വിജയികള്‍‌ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന സം‌ഗമത്തില്‍ ഷിഹാബ്‌ എം.ഐ സ്വാഗതം പറഞ്ഞു.റഷീദ്‌ മതിലകത്ത് നന്ദി പ്രകാശിപ്പിച്ചു.

രണ്ടാം ദിനത്തിലെ ഇതര മത്സരങ്ങള്‍ സപ്‌തം‌ബര്‍ 18 കാലത്ത് 10 മണിക്ക്‌ ആരം‌ഭിക്കും.ഖുര്‍‌ആന്‍ പാരായണ,ഹിഫ്‌ള്‌ മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുക്കും.സായാഹ്നത്തില്‍ അസീസ്‌ മഞ്ഞിയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സംഗമം തിരുനെല്ലൂര്‍ ഖത്വിബ്‌ ഉസ്‌താദ്‌ അബ്ദുല്ല അഷ്റഫി  ഉദ്‌ഘാടനം നിര്‍വഹിക്കും.