മുല്ലശ്ശേരി ബ്ലോക്ക് ഹെൽത്ത് സെന്ററിലേക്ക് നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി ഓട്ടൊമാറ്റിക്ക് സാനിറ്റൈസർ യൂണിറ്റ് സമർപ്പിച്ചു.
ഹെൽത്ത് സെന്ററിൽ നടന്ന സമർപ്പണ ചടങ്ങിൽ,മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ലതി വേണുഗോപാൽ സാനിറ്റൈസർ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു .ഡോ.സുജ ഉൾപ്പെടെയുള്ള ഡോക്‌ടര്‍മാർ,നേഴ്‌സുമാർ, ആരോഗ്യ കേന്ദ്രം ജീവനക്കാർ, ഷ്‌ട്രീയ പ്രതിനിധികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
പ്രസിഡണ്ട് റഹ് മാൻ തിരുനെല്ലൂർ, ജനറൽ സെക്രട്ടറി പി.എം.ഷംസുദ്ദീൻ, ട്രഷറർ ഇസ്‌മാഈല്‍ ബാവ, വൈസ് പ്രസിഡന്റ് ജലീൽ തയ്യപ്പിൽ, ആർ.കെ.മുസ്‌തഫ,കെ. വി.ഹുസൈൻ ഹാജി, എ.കെ ഹുസൈൻ, സെക്രട്ടറി റഷീദ് മതിലകത്ത്, ഉസ്‌മാന്‍ കടയിൽ, മെമ്പർ ആർ.വി. ഹംസക്കുട്ടി, എം.ബി സൈദു മുഹമ്മദ്,എന്നിവർ പങ്കെടുത്തു.