നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 5 June 2020

തിരുനെല്ലുര്‍ പരിസ്ഥിതി ദിനാചരണം

തിരുനെല്ലൂര്‍:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുനെല്ലൂർ മഹല്ല് ജുമാഅത്ത് കമ്മിറ്റി ഇരുന്നൂറിൽ പരം വൃക്ഷ തൈകൾ പള്ളിയുടെ ചുറ്റുപാടുമുള്ള ഭൂമിയിൽ നട്ടു.ഖത്തർ മഹല്ല് അസോസിയേഷൻ തിരുനെല്ലുര്‍,ഒരുമ കൾച്ചറൽ ഓർഗനൈസേഷൻ തിരുനെല്ലൂര്‍,നന്മ തിരുനെല്ലൂർ സാം‌സ്‌ക്കാരിക സമിതിയും ഇതിലേക്കുള്ള തൈകൾ സംഭാവന ചെയ്‌‌തു.മഹല്ല് കമ്മിറ്റി പ്രസിഡന്റ്‌ ബഹു:ഉമ്മർ കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന:സെക്രട്ടറി ജമാൽ ബാപ്പുട്ടി സ്വാഗതം പറഞ്ഞു.തുടർന്ന് മഹല്ല് ഖത്തീബ് ബഹു : അബ്‌‌ദുല്ല അഷ്‌റഫി ഉസ്‌‌താദ്‌ പ്രാർത്ഥന നടത്തി.
  
തൈകൾ നടുന്നതിന്റെ ഔപചാരിക ഉദ്‌‌ഘാടനം ബഹു :  സ്ഥലം എസ്‌.ഐ മെറിൻ നിർവഹിച്ചു.വിവിധ സംഘടനകളുടെ പ്രതിനിധികൾ സന്നിഹിതരായിരുന്നു.
  
തേക്ക്,  മഹാഗണി,  റംബുട്ടാൻ,  മാവ്,  നെല്ലിപ്പുളി തുടങ്ങിയ ഉപകാരപ്രദമായ വൃക്ഷങ്ങളുടെ തൈകളാണ് നട്ടിട്ടുള്ളത്.ക്രിയാത്മകമായ ഇടപെടലുകൾ സാമൂഹിക രംഗത്ത് നടത്തുവാൻ മഹല്ല് കമ്മിറ്റി പ്രതിജ്ഞാ ബദ്ധമാണെന്ന് സെക്രട്ടറി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.മഹല്ല് കമ്മിറ്റിയുമായി സഹകരിച്ച ക്യുമാറ്റ്‌, ഒരുമ തിരുനെല്ലൂർ,നന്മ തിരുനെല്ലൂർ,  തിരുനെല്ലൂർ കോൾ പാടം കർഷക സമിതി,മുഹമ്മദൻസ് തിരുനെല്ലൂർ എന്നീ സംഘടനകൾക്ക് പ്രത്യേകം നന്ദിയും അറിയിച്ചു.