1947 ല്‍ മഞ്ഞിയില്‍ മാമദ് ഹാജിയാണ് ആദ്യമായി മഞ്ഞിയില്‍ പള്ളി പണികഴിപ്പിച്ചത്.ഈ പള്ളിയുടെ പുനരുദ്ധാരണത്തിന് ശേഷം 2010 ആഗസ്റ്റ് 10 ന് ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മഹല്ല് ഖത്തീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം കൊടുത്തു.
മഹല്ല് പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ്, മഹല്ല് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ,നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി സന്ദര്‍ശിക്കാനും പ്രാര്‍ഥനയില്‍ പങ്ക് ചേരാനും നൂറ് കണക്കിന് നാട്ടുകാര്‍ സന്നിഹിതരായിരുന്നു.
2013 ല്‍ തിരുനെല്ലൂര്‍ മഹല്ലിലേയ്‌ക്ക് വഖഫ് ചെയ്‌തതിനു ശേഷം തഖ്‌വ മസ്‌ജിദ് എന്ന് പുനര്‍ നാമകരണം ചെയ്‌തു.ഹൈദറലി ഷിഹാബ് തങ്ങള്‍ ആയിരൂന്നു ഈ കര്‍മം നിര്‍വഹിച്ചത്.തുടര്‍ന്ന് മസ്‌ജിദ് റോഡില്‍ നിന്നും പള്ളിയിലേക്ക് സുഖമമായ വഴി അനുവദിച്ചത് കാട്ടില്‍ കുടുംബമായിരുന്നു.
പള്ളിയിലേക്കുള്ള വഴി കുറച്ചു കൂടെ സൗകര്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കാട്ടില്‍ കുടുംബം എന്ന് ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.ഏറെ സ്വാഗതം ചെയ്യപ്പെട്ട മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പിലാണ് നാടും നാട്ടുകാരും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ തിരുനെല്ലൂര്‍ പാടം സെന്റര്‍ പ്രദേശത്തെ ഒരു കച്ചവട കേന്ദ്രം എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സെന്ററിലെ കച്ചവടക്കാര്‍ക്കും വഴിപോക്കര്‍ക്കും നിസ്‌കാര സമയമായാല്‍ നിസ്‌കരിക്കാനൊരിടം എന്ന നിലയില്‍ ഒരു മുസ്വല്ലയ്‌ക്ക് രൂപം കൊടുക്കപ്പെടുകയായിരുന്നു. മൂന്നു തവണ പള്ളി പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.മഞ്ഞിയില്‍ പള്ളിയും പാടത്തെ പള്ളിയും ഏകദേശം ഒരേകാലയളവിലായിരുന്നു പണികഴിക്കപ്പെട്ടത്.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് മുല്ലശ്ശേരി കുന്നത്തേയ്‌ക്ക് പെരിങ്ങാടു നിന്നുള്ള ചില കുടുംബംഗങ്ങളില്‍ നിന്നുള്ളവര്‍ കുടിയേറാന്‍ തുടങ്ങിയത്.ഒറ്റപ്പെട്ട ചില കുടുംബംങ്ങള്‍ മാത്രമുണ്ടായിരുന്ന പ്രദേശത്ത് എഴുപതുകളുടെ അവസാനത്തില്‍ സര്‍ക്കാര്‍ കോളനി രൂപപ്പെട്ടിരുന്നു. അക്കാലത്തു തന്നെ ഇപ്പോള്‍ കുന്നത്തെ പള്ളി നില്‍ക്കുന്ന സ്ഥലം മുതല്‍ ഒരു നീണ്ട പ്രദേശം മുഹമ്മദ് കാട്ടേപറമ്പില്‍ സ്വന്തമാക്കിയിരുന്നു.തനിക്കും തന്റെ മക്കള്‍ക്കും പേരമക്കള്‍ക്കും ഒക്കെയായി വക തിരിച്ചിട്ട പ്രദേശത്തോട് തൊട്ട് പള്ളി പണിയാനുള്ള ഇടവും അദ്ധേഹം അനുവദിച്ചു.അവിടെ തുടക്കത്തില്‍ ചെറിയ പള്ളി നിര്‍മ്മിക്കുകയും എമ്പതുകളില്‍ ഒരു അറബിയുടെ സഹായത്താല്‍ ഇന്നു കാണുന്ന സിദ്ദീഖുല്‍ അക്‌ബര്‍ എന്ന മനോഹരമായ മസ്‌ജിദ് പടുത്തുയര്‍ത്തപ്പെടുകയായിരുന്നു.
മദ്രസ്സയ്‌ക്ക് വേണ്ടി സ്ഥലം അനുവദിച്ചത് ചിറക്കല്‍ കുഞ്ഞു ബാവു സാഹിബാണ്.ചിറക്കൽ അബു ,സാബ്‌ജാന്‍,അബ്ദുറഹിമാൻ മാസ്റ്റർ, കുഞ്ഞുമോന്‍ കല്ലായി തുടങ്ങിയ കുന്നത്തെ പള്ളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും തുടര്‍ന്നും സഹകരിച്ചിരുന്നവര്‍ സ്‌മരണീയം.തിരുനെല്ലൂര്‍ മഹല്ലു പരിധിയില്‍ പെട്ട ഈ പള്ളിയോട് ചേര്‍ന്ന് എമ്പതോളം മുസ്‌ലിം വീടുകള്‍ ഉണ്ട്.
എഴുപതുകള്‍ക്ക് ശേഷം പെരിങ്ങാട് വികസിക്കാന്‍ തുടങ്ങി എന്നു പറയാം.വികസനം എന്നതു കൊണ്ടുദ്ധേശിച്ചത് ഭൗതിക സാഹചര്യങ്ങളുടെ വളര്‍ച്ച എന്ന അര്‍ഥത്തില്‍ മാത്രമല്ല വീടുകളുടെ വര്‍ദ്ധനയും നമ്മുടെ അതിരുകളുടെ വികസനവും കൂടെയാണ്. പുവ്വത്തൂരിന്റെ കിഴക്കു വശം പണ്ടത്തെ കോഴിത്തോടിനോട് ചേര്‍ന്ന അമ്പാട്ടു പറമ്പെന്നറിയപ്പെട്ടിരുന്ന സ്ഥലത്തും പരിസരത്തും നാമമാത്ര വീടുകളേ ഉണ്ടായിരുന്നുള്ളൂ.എമ്പതുകളില്‍ പുവ്വത്തൂര്‍ മുല്ലശ്ശേരി മെയിന്‍ റോഡിന്റെ ഇരു വശങ്ങളിലേയ്‌ക്കും മുള്ളന്തറയിലും പെരിങ്ങാട്ടുകാരുടെ വീടു വെയ്‌ക്കല്‍ ക്രമപ്രവര്‍ദ്ധമായി അതികരിച്ചു.ഈ സാഹചര്യത്തിലാണ് കൊട്ടിന്റെകായില്‍ മുഹമ്മദു മോന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ഒരു പള്ളിയും (മസ്‌ജിദുന്നൂര്‍) മദ്രസ്സയും എന്ന ആശയം മുളപൊട്ടിയത്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിരുനെല്ലൂര്‍ കിഴക്കേകരയില്‍ വടക്കന്റെ കായില്‍ അബുബക്കര്‍ ഹാജിയാണ് ആദ്യമായി ത്വാഹ മസ്‌ജിദിന്റെ പണികഴിപ്പിച്ചത്.
2013 ജൂണ്‍ രണ്ടിന് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ത്വാഹ മസ്‌ജിദിന്റെ ഉദ്‌ഘാടനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
മസ്‌ജിദിന്റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ആദ്യാന്തം ഇടപെട്ടുകൊണ്ടിരുന്ന എന്‍.കെ മുഹമ്മദലി സാഹിബിന്റെയും സെക്രട്ടറി ജമാല്‍ ബാപ്പുട്ടിയുടെയും സാരഥ്യത്തിലുള്ള മഹല്ല് ഭാരവാഹികളേയും എല്ലാ അര്‍ഥത്തിലും സഹകരിച്ച സഹോദരങ്ങളേയും, പുനര്‍നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ യഥാവിധി ഏറ്റെടുത്ത് നിര്‍വഹിക്കുന്നതില്‍ ക്രിയാത്മക സാന്നിധ്യം അടയാളപ്പെടുത്തിയ ബഹുമാന്യ വ്യക്തിത്വങ്ങളായ ഹാജി കുഞ്ഞുമോന്‍ വടക്കന്റെകായില്‍ ,ജനാബ് കുഞ്ഞുബാവു മൂക്കലെ തുടങ്ങിയവരുടെ സേവനങ്ങളും പ്രശംസിക്കപ്പെട്ടു.മഹല്ല് ഖത്വീബുമാര്‍ അബ്‌ദുല്ല ഫൈസി,ജമാലുദ്ധീന്‍ ബാഖവി എന്നിവരും പ്രദേശത്തെ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും മുഹൂര്‍ത്തത്തെ ധന്യമാക്കി.
2013 സലഫി മസ്‌ജിദ്
മഹല്ല് തിരുനെല്ലൂര്‍ പരിധിയില്‍ 2013 ജൂലായ് 11 നായിരുന്നു എ.എം.എല്‍.പി സ്‌കൂളിന് സമീപം തിരുനെല്ലൂര്‍ സലഫി കേന്ദ്രം മസ്‌ജിദുല്‍ ഫുര്‍ഖാന്‍ ഉദ്‌ഘാടനം ചെയ്യപ്പെചെയ്യപ്പെട്ടത്.
2012 ഏപ്രില്‍ 5 ന് പ്രാരംഭം കുറിച്ച തിരുനെല്ലൂര്‍ സലഫി കേന്ദ്രത്തിന്റെ നിര്‍മ്മാണം ഏകദേശം പതിനനഞ്ച് മാസം കൊണ്ട് പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കപ്പെട്ടു.മഹല്ലിലെ തലമുതിര്‍ന്ന കാരണവര്‍ മതിലകത്ത് അഹമ്മദ് (മോനു) സാഹിബായിരുന്നു ശിലാന്യാസം നടത്തിയത്.