നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 9 June 2020

പൊലീസ്‌ സ്‌‌റ്റേഷന്‌ സാനിറ്റൈസർ സമർപ്പിച്ചു.

പാവറട്ടി പോലീസ് സ്റ്റേഷനിലേക്ക്  നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി ഓട്ടൊമാറ്റിക്ക് സാനിറ്റൈസർ യൂണിറ്റ്  സമർപ്പിച്ചു. പാവറട്ടി പോലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച സാനിറ്റെസർ യൂണിറ്റ് സമർപ്പണം സർക്കിൾ ഇന്‍‌സ്‌പക്‌‌ടര്‍ എം.കെ. രമേഷ് ഉദ്ഘാടനം ചെയ്‌‌തു.

നന്മ തിരുനെല്ലൂരിന്റെ ഈ സ്നേഹോപഹാരം സസന്തോഷം സ്വീകരിക്കുന്നുവെന്നും ജീവിതത്തിന്റെ വ്യത്യസ്‌‌ത മേഖലകളിൽ ഉള്ളവർ നിരന്തരം ബന്ധപ്പെടുന്ന പോലീസ് സ്റ്റേഷനിൽ ഈ കോവിഡ് കാലത്ത് ഇത്തരത്തിലുള്ള ഉപകരണത്തിന് വളരെ പ്രാധാന്യമുണ്ടെന്നും അത് കൊണ്ട് തന്നെ നന്മ തിരുനെല്ലൂരിന്റെ ഈ സേവനം തികച്ചും മാതൃകാപരമാണെന്നും സി.ഐ. പറഞ്ഞു.

പ്രസിഡണ്ട് റഹ്‌‌മാന്‍ തിരുനെല്ലൂർ, ജനറൽ സെക്രട്ടറി പി.എം.ഷംസുദ്ദീൻ, ട്രഷറർ ഇസ്‌‌മാഈല്‍ ബാവ, വൈസ് പ്രസിഡന്റ്  ജലീൽ തയ്യപ്പിൽ, ആർ.കെ മുസ്‌‌തഫ,കെ.വി ഹുസൈൻ ഹാജി, സെക്രട്ടറി റഷീദ് മതിലകത്ത്, ഉസ്‌‌മാന്‍ കടയിൽ,മെമ്പർ ആർ.വി ഹംസക്കുട്ടി,റഹീം തിരുവത്ര, എന്നിവർ പങ്കെടുത്തു.