1925 കാലഘട്ടത്തില്‍ കേരള സംഗീതലോകം ഏറെ കീര്‍ത്തിച്ച അനുഗ്രഹീത ഗസലിയന്‍ മാപ്പിള സംഗീത സാമ്രാട്ടായിരുന്നു പ്രൊഫസര്‍ കെ ഗുല്‍ മുഹമ്മദ് ബാവ. അനുഗ്രഹീത മാപ്പിളപ്പാട്ട് ഗായകന്‍ കെ.ജി സത്താറിന്റെ പിതാവ്.
സാംസ്‌കാരിക സംഗീത പാരമ്പര്യത്തിലൂടെ മദിരാശി ഗ്രാംഫോണ്‍ ശേഖര ചരിത്രത്തിലും കെ.ജി.എസ് എന്ന പ്രതിഭാവിലാസം ഏറെ സ്‌മരിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാന കേരളം പിറക്കും മുമ്പ് മാപ്പിള സംഗീത വേദികളില്‍ നിറ സാന്നിധ്യമായിരുന്നു തിരുനെല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തിന്റെ പ്രിയങ്കരനായ ഗായകന്‍ കെ.ജി സത്താര്‍.
എഴുപതുകളില്‍ നാട്ടു നടപ്പുകള്‍ക്കും വീട്ടു നടപ്പുകള്‍ക്കും സാമൂഹ്യ ജീര്‍ണ്ണതകളുടെ അത്യാചാരങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ സംഗീതക്കാറ്റ് അഴിച്ചുവിട്ടവരില്‍ പ്രമുഖ സ്ഥാനമാണ് കെ.ജി സത്താറിനുള്ളത്. കാതുകളനവധി തുള തുളയ്‌ക്കാന്‍ എന്ന ഹാസ്യ ഗാനത്തിന്റെ സംഗീതവും സന്ദേശവും അതീവ ഹൃദ്യമായിരുന്നു. പ്രസിദ്ധങ്ങളായ ഇത്തരം ചാട്ടുളി പ്രയോഗ ഗാനങ്ങളില്‍ അറിയാതെ താളം പിടിക്കുകയും ഒപ്പം ഈണത്തിന്റെ പ്രഹരം സമൂഹത്തിന്റെ സമൂല പരിവര്‍ത്തനത്തിനു തന്നെ ഹേതുവായി മാറിയതും ചരിത്ര സത്യം.
അസീസ് മഞ്ഞിയില്‍ എന്ന കൗമാരക്കാരന്റെ രചനകള്‍ എഴുപതുകളില്‍ പ്രഭാത ഗീതം ആകാശവാണി പരിപാടിയിലൂടെ കെ.ജി സത്താര്‍ ആലപിച്ചിരുന്നു.മക്കത്ത് പൂത്ത പൂവിന്‍ മണമിന്നും തിര്‍ന്നില്ലാ...മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ..എന്ന വരികള്‍ ആസ്വാദകര്‍ ഏറെ ഇഷ്‌ടപ്പെട്ട വരികളായിരുന്നു.
അസീസ് മഞ്ഞിയില്‍ എന്ന കൗമാരക്കാരന്റെ രചനകള്‍ എഴുപതുകളില്‍ പ്രഭാത ഗീതം ആകാശവാണി പരിപാടിയിലൂടെ കെ.ജി സത്താര്‍ ആലപിച്ചിരുന്നു.മക്കത്ത് പൂത്ത പൂവിന്‍ മണമിന്നും തിര്‍ന്നില്ലാ...മദീനത്ത് മാഞ്ഞ ഖമറിന്‍ പ്രഭയിന്നും മാഞ്ഞില്ലാ..എന്ന വരികള്‍ ആസ്വാദകര്‍ ഏറെ ഇഷ്‌ടപ്പെട്ട വരികളായിരുന്നു.
കൂട് മാറിയിട്ടും വേരറുക്കാതെ തന്റെ ഗ്രാമത്തെ ഒപ്പം കൊണ്ടുനടക്കുന്ന കലാകാരനാണ് റഹ്‌മാന്‍ തിരുനെല്ലൂര്‍ .1970 കളില്‍ ബാല സാഹിത്യ രചനകളിലൂടെ രംഗം പ്രവേശം നടത്തി കേരള സാഹിത്യലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സാഹിത്യകാരനാണ് റഹ്‌മാന്‍ തിരുനെല്ലൂര്‍ .
പുതിയ തലമുറയില്‍ പുതിയ രാഗവും രീതിയും നെയ്‌ത യുവ സാഹിത്യകാരനാണ് സൈനുദ്ധീന്‍ ഖുറൈശി.മലയാളത്തിനുമപ്പുറമുള്ള സാഹിത്യലോകം അമ്പരപ്പോടെ നിരീക്ഷിച്ച പ്രതിഭയായിരുന്നു പതിമൂന്നില്‍ പടിയിറങ്ങിയ അബ്‌സാര്‍.കെ.ജി സത്താറിന്റെ ആത്മകഥയായ നെല്ലിക്ക ബാല പ്രതിഭ അബ്‌സാറിന്റെ പേരിലാണ് സമര്‍പ്പിച്ചിട്ടുള്ളത്.
മാപ്പിള സംഗീതലോകത്തെ സുപരിചിതനായി മാറിയിരിക്കുകയാണ് യുവ ഹരമായ ഹംദാന്‍ .കലാ കായിക ഭൂപടത്തില്‍ ഇടം പിടിച്ചവരുടെ പട്ടികയും തിരുനെല്ലൂരിനുണ്ട്.സാംസ്‌കാരിക സാമൂഹിക രാഷ്‌ട്രീയത്തിലും, പ്രായോഗിക ജീവിത നിരീക്ഷണത്തിലും തന്മയത്വത്തോടെ സമീപിക്കാന്‍ പ്രാപ്‌തരായവരും ഈ ഗ്രാമത്തിലുണ്ട് .പേരും പോരും പെരുമയും നാടിന്റെ ശാപമായി പുതിയ തലമുറ വിധിയെഴുതും മുമ്പ് ചിലത് പ്രാരംഭം കുറിക്കാനുണ്ട് .തിരുനെല്ലൂരിന്റെ പുതിയ ചരിത്ര സന്ധിയിലേയ്‌ക്ക് ആക്കം കൂട്ടാനുള്ള എളിയ ശ്രമം .
സോഷ്യല്‍ മീഡിയ സമൂഹത്തിന്റെ തന്നെ പരിഛേദമായി മാറിയകാലത്ത് അതിനെ സര്‍ഗാത്മകമായും ക്രിയാത്മകമായും സമീപിച്ചവരുടെ കൂട്ടത്തില്‍ തിരുനെല്ലൂരിലെ വിവിധ തലത്തിലും തരത്തിലും ഉള്ള പ്രതിഭകളും തങ്ങളുടെ പ്രാതിനിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.അതില്‍ എടുത്തു പറയാവുന്ന പ്രതിഭകളില്‍ ഒരാളാണ് റഈസ് സഗീര്‍. ഖത്തറില്‍ പ്രവാസിയായി കഴിയുന്ന റഈസ് ഇന്‍സ്‌റ്റാഗ്രാമില്‍ ഏറെ അനുദാവകരുള്ള ഒരു വ്‌ളോഗറാണ്.
കഴിഞ്ഞ റമദാനില്‍ ഓരോ ദിവസവും ഒരു മസ്‌ജിദ് എന്ന ദൗത്യം അതിമനോഹരമായി അവതരിപ്പിച്ചു കൊണ്ട് പുതിയ മുന്നേറ്റം നടത്താനും റഈസിന് സാധിച്ചിട്ടുണ്ട്.ഇതിലൂടെ ഖത്തറിന്റെ ചിരപുരാതന ചരിത്രത്താളുകളിലേക്ക് ഒരെത്തി നോട്ടം നടത്താനും ഈ യുവ പ്രതിഭക്ക് കഴിഞ്ഞിട്ടുണ്ട്.