നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Education


പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുവ്വത്തൂരും പാവറട്ടിയും പ്രസിദ്ധങ്ങളായിരുന്നു. പാടൂര്‍ വാണി വിലാസം,മുല്ല്ശ്ശേരി സര്‍‌ക്കാര്‍ വിദ്യാലയങ്ങളും ഏറെ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌.പെരിങ്ങാട്ടു നിന്നും പാടൂരില്‍ നിന്നും ഉള്ള വിദ്യാര്‍‌ഥികള്‍ ഹൈസ്‌കൂള്‍ പഠനത്തിനു ആശ്രയിച്ചിരുന്നത്‌ ഏങ്ങണ്ടിയൂരിലെ വിദ്യാലയത്തെ ആയിരുന്നു.

പാടൂര്‍ പുളിക്കക്കടവ്‌ വഴി കടത്ത് തോണിയിലൂടെ കടവ് കടന്നാണ്‌ വിദ്യാര്‍ഥികള്‍ യാത്ര ചെയ്‌തിരുന്നത്.അറുപതുകളില്‍ ഉപരി പഠനം പൂര്‍‌ത്തിയാക്കിയവര്‍ നാട്ടില്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. 

പാലപ്പറമ്പില്‍ അബ്‌ദുല്‍ റഹിമാന്‍ ഹാജി അറുപതുകളില്‍ പാവറട്ടി സ്‌കൂളില്‍ നിന്നും പത്താം തരം പാസ്സായതായി അറിയുന്നു.ഖാസ്സിം വി.കെ,കുഞ്ഞു പാലപ്പറമ്പില്‍,അബ്‌ദുല്‍ കരീം എന്‍.സി,ഉമ്മര്‍ കാട്ടില്‍,അബു പി.സി,ഉമ്മര്‍ പുത്തന്‍ പുരയില്‍ തുടങ്ങിയവര്‍ മണ്‍‌മറഞ്ഞ വേത്തില്‍ അബ്ബാസിന്റെ സഹപാഠികളായി അറുപതുകളില്‍ ഏങ്ങണ്ടിയൂര്‍ സ്‌കൂളിലെ വിദ്യാര്‍‌ഥികളായിരുന്നു.

1965 ലാണ്‌ അബ്ബാസ്‌ സെന്റ്‌ തോമസ്‌ ഹൈസ്‌കൂള്‍ ഏങ്ങണ്ടിയൂരില്‍ നിന്നും പത്താം തരം പാസ്സായത്‌.1970 ലായിരുന്നു വാണിജ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയത്‌.ഇടുകാവില്‍ ഹൈദ്രോസ്സും  അക്കാലത്ത്‌ ബിരുദമെടുത്തവരുടെ പട്ടികയില്‍ ഉണ്ട്‌.ഹൈദ്രോസ്സ്‌ ഓറീസ്സയിലാണ്‌ ജീവിതത്തിന്റെ ഊടും പാവും മെനഞ്ഞത്.ജോലിയും പഠനവും ഒപ്പം കൊണ്ടു പോകുന്നതിന്റെ ഭാഗമായി സായാഹ്ന ക്ലാസുകളെയാണ്‌ അബ്ബാസ്‌ പഠനത്തിന്‌ ആശ്രയിച്ചത്.റായ്‌പൂരിലെ രവിശങ്കര്‍ സര്‍വകലാശാലയിലാണ്‌ പഠനം പൂര്‍‌ത്തിയാക്കിയത്‌.പഠനാനന്തരം നാട്ടിലെത്തി കുറച്ചു കാലം തൃശുരില്‍ ശ്രീ മുരുകന്‍ എന്‍‌ജിനിയറിങില്‍  ജോലി ചെയ്‌തു.താമസിയാത ബോം‌ബെക്ക്‌ പോയി . മെഹമന്‍ മൊഹല്ലയില്‍ ടീ സ്റ്റാള്‍ നടത്തിക്കൊണ്ടിരിക്കേ ജോലി ലഭിച്ചു.

1974 ല്‍ സര്‍ ഫിറോസ്‌ഷാ മെഹത്താ റോഡിലുള്ള ജെ.ആര്‍.ഷര്‍‌മ ആന്റ്‌  കമ്പനിയില്‍ മാനേജറായി ജോലിയില്‍ പ്രവേശിച്ചു.ഒരു ദിവസം ഓഫീസിലേയ്‌ക്ക്‌ പോകും വഴി കഞ്ചൂര്‍ മാര്‍‌ക്ക്‌ എന്ന സ്ഥലത്ത്‌ വെച്ച്‌ ട്രൈന്‍ ട്രേക്കില്‍ അപകടത്തില്‍പെട്ടു.അപകട സ്ഥലത്ത്‌ വെച്ചു തന്നെ അന്ത്യ ശ്വാസം വലിക്കുകയും ചെയ്‌തു. എഴുപത്തിനാലിലെ ഏപ്രില്‍ 23 പെരിങ്ങാടിന്റെ ദീപം അണഞ്ഞു പോയ പ്രതീതിയായിരുന്നു.

തിരുനെല്ലുരിന്റെ വിദ്യാഭ്യാസ ചിത്രം ഇക്കാലത്ത് പാടേ മാറിക്കഴിഞ്ഞിരിക്കുന്നു. തിരുനെല്ലൂരിലെ ആദ്യത്തെ എം.എ ബിരുദ ധാരിയാണ്‌ യൂസുഫ് ഹമീദ്‌. തിരുനെല്ലൂര്‍ ഗ്രാമം വിദ്യാസമ്പന്നരായ യുവതീ യുവാക്കളുടെ നാടായി കഴിഞ്ഞിരിക്കുന്നു.പുതിയ മില്ലീനിയത്തിന്റെ ആദ്യ പാദത്തില്‍ തന്നെ മതവിദ്യാഭ്യാസ രം‌ഗത്തും തിരുനെല്ലൂര്‍‌ക്കാരുടെ സാന്നിധ്യം കാണാം.

ബുഖാരി കാമില്‍ സഖാഫി ബിരുദം നേടിയ അസ്ഹാൽ ബുഖാരി കാമിൽ സഖാഫി എം.എ, (ഇം‌ഗ്‌ളീഷ്‌ സാഹിത്യത്തില്‍ എം.എ,ഉറുദു ഭാഷയില്‍ ഡിപ്ലോമ,അബദുൽ വാഹിദ് ദാരിമി,മുഹമ്മദ് മുനീർ അൽഖാദിരി, മുഹമ്മദ് ഇസ്‌‌മ‌ഈല്‍ സഖാഫി,ഹാഫിദ് മുഹമ്മദ് ജാസിം നാസർ ചിറക്കൽ,  തുടങ്ങിയവര്‍ ഇസ്‌ലാമിക വൈജ്ഞാനിക രം‌ഗത്തെ പ്രതീക്ഷകളും പ്രതിഭകളുമാണ്‌.


ഹാഫിദ് മുഹമ്മദ് ഹാദി ഇളം പ്രായത്തില്‍ വിശുദ്ധ ഖുര്‍‌ആന്‍  ഹൃദിസ്‌തമക്കാന്‍ സൗഭാഗ്യം ലഭിച്ച നാടിന്റെ യശസ്സുയുയര്‍‌ത്തിയ ബാലപ്രതിഭയാണ്‌.

ഡോക്‌ടര്‍മാരായ അബു പുത്തൻപുരയുടെ മക്കൾ ഡോ. ഷഹനാ അബു, ഡോ.ഷം‌നാ അബു, പാലപ്പറമ്പില്‍ അബ്‌‌ദുറഹിമാന്‍ ഹാജിയുടെ മകന്‍ ഡോ.നസീര്‍ അബ്‌‌ദുറഹിമാന്‍, കണ്ടത്തില്‍ അഹമ്മദ്‌ കബീറിന്റെ മകന്‍ ഡോ.അഫ്‌സല്‍,ഡോ.ഫഹദ് പരീദ് ചിറക്കല്‍,ഷൈബു ഖാദര്‍‌മോന്റ് രണ്ട് മക്കള്‍ ഡോ.അസ്‌മ നസ്‌റിന്‍ ഷൈബു,സ്വാലിഹ ഷൈബു, യൂസുഫ് ഹമിദിന്റെ മകന്‍ ഡോ.ഫവാദ് യൂസുഫ് തുടങ്ങിയ യുവ നിരകള്‍ നമ്മുടെ മഹല്ലിന്റെ അഭിമാനമാണ്‌.(പേരുകള്‍ ഇനിയും ചേര്‍‌ക്കപ്പെടണം)

സംസ്‌ഥാന തലത്തില്‍ അം‌ഗീകാരം നേടിയ തല്‍ഹത്ത്‌,ഷഹ്‌സാദ്‌,മുഹമ്മദ്‌ സ്വാലിഹ്‌ പി.എ,നിഹാല്‍,ഫാസില്‍ അബ്‌ദുല്ല പി.എന്‍,സജദ്‌ എന്‍.എസ്, ഫഹദ്‌ വി.യു,മുഹമ്മദ്‌ ഹാഷിം ഇ.എന്‍,ഷാഹിന്‍,മുഹമ്മദ്‌ ഷാഫി,റിദ്‌വാന്‍ എന്നീ പാടൂര്‍ വിദ്യാലയത്തില്‍ നിന്നുള്ള പ്രതിഭകളും പാവറട്ടി സ്‌കൂളില്‍ നിന്നുള്ള മുഹമ്മദ്‌ ഫാദിലും തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ യശസ്സ്‌ ഉയര്‍‌ത്തിയവരാണ്‌.

വിദ്യാഭ്യാസ രം‌ഗത്ത് പ്രശോഭിച്ച യുവതീയുവാക്കള്‍ ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വാണിജ്യ വ്യവസായ ശാസ്‌ത്രസാങ്കേതിക രം‌ഗങ്ങളില്‍  സജീവരാണ്‌.സര്‍‌ക്കാര്‍ അര്‍‌ധസര്‍‌ക്കാര്‍ മേഖലകളിലും ഗണ്യമായ പ്രാതിനിധ്യമുണ്ട്.നല്ല കഴിവും മികവുമുള്ള നാടിന്റെ മക്കള്‍ പ്രവാസലോകത്ത് വിവിധ മേഖലകളില്‍ സ്‌തുത്യര്‍‌ഹമായ സം‌ഭാവനകള്‍ നല്‍‌കി പ്രശോഭിക്കുന്നു എന്നതും പുതിയ കാലത്തെ വിശേഷങ്ങളും പ്രത്യേകതകളുമത്രെ.

=========