തിരുനെല്ലൂര്‍:നാട്ടരങ്ങ് കലാ സാംസ്‌കാരിക വേദിയുടെ സാംസ്‌കാരികോത്സവം കൃഷി വകുപ്പ് മന്ത്രി ബഹു.വി.എസ് സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്യുന്നു.2017 ഏപ്രില്‍ 13 വ്യാഴാഴ്‌ച വൈകീട്ട് 6 മണിക്ക് കിന്‍സ് നഗറില്‍ (കരുവാന്‍ പടി) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കുന്നു.
2017 ലെ കൈരളി എക്‌സലന്‍സി പുരസ്‌കാരം സ്വന്തമാകിയ ശ്രീ.ഷറഫു ഹമീദിനെ മന്ത്രി ബഹു.വി.എസ് സുനില്‍ കുമാര്‍ ആദരിക്കും. മലയാളികളുടെ മനസ്സുകളില്‍ ഇശല്‍ പൂക്കള്‍ വിരിയിച്ച് അസ്‌തമിച്ചു പോയ കെ.ജി സത്താര്‍ എന്ന അനുഗ്രഹീത ഗായകനെ കെ.ജി യുടെ ശിഷ്യഗണങ്ങളില്‍ പ്രമുഖനായ സംഗീത സംവിധായകന്‍ ശ്രീ. മോഹന്‍ സിത്താര അനുസ്‌മരിക്കും.കെ.ജി യുടെ മകന്‍ ശ്രീ. സലീം സത്താര്‍ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു.എ.കെ. ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ബഹു. ഷരീഫ് ചിറക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും.തുടര്‍ന്ന് നാട്ടരങ്ങിന്റെ സംഗീത വിരുന്നും കലാപരിപാടികളും അരങ്ങേറും.
മണലൂര്‍ മണ്ഡലം എം.എല്‍.എ ബഹു. മുരളി പെരുനെല്ലി അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ നാട്ടാരങ്ങ് തിരുനെല്ലൂര്‍ സെക്രട്ടറി ശ്രീ. ബിജു പണിക്കര്‍ സ്വാഗത ഭാഷണം നടത്തും.കാഥികന്‍ ശ്രീ. മനോഹര്‍ തിരുനെല്ലൂര്‍ നന്ദി പ്രകാശിപ്പിക്കും.
ദിതിരുനെല്ലൂര്‍