നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 10 March 2012

ഉപസമിതി

ദോഹ:മഹല്ലിലെ ത്വാഹ മസ്‌ജിദ്‌ പുനര്‍നിര്‍മ്മാണ പ്രക്രിയയുടെ സുഖമമായ നടത്തിപ്പിനും ഫണ്ട്‌ സമാഹരണത്തിനും ഖത്തറില്‍ നേതൃത്വം കൊടുക്കാന്‍  ഒരു ഉപസമിതിയെ ഉത്തരവാദപ്പെടുത്തി.

ജനാബ്‌ മുഹമ്മദ്‌ ഇസ്‌മാഈല്‍ ബാവയുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട നാലംഗ സമിതിയില്‍ അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ഖമറുദ്ദീന്‍ കടയില്‍ , ഫൈസല്‍ അബൂബക്കര്‍ എന്നിവര്‍ അംഗങ്ങളാണ്‌.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍   പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയിലാണ്‌ തിരുമാനം .

മാര്‍ച്ച്‌ രണ്ടാം വാരം ജനറല്‍ ബോഡി വിളിക്കാനും സമിതി തീരുമാനിച്ചതായി സെക്രട്ടറി ശിഹാബ്‌ എം ഐ അറിയിച്ചു.