അതിന്നിടെ വാടക്ക് താമസിക്കുന്ന വാടകവീട് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.സ്വാഭാവികമായും മറ്റൊരു സ്ഥലം താമസിക്കാന്‍ കണ്ടെത്താന്‍ ഇവര്‍ നിര്‍ബന്ധിതയായി.എന്തിന് മറ്റൊരു സ്ഥലം കണ്ടെത്തണം ഇവര്‍ക്ക് ഇതു വാങ്ങിയാല്‍ മതിയല്ലോ എന്നായിരുന്നു സഹധര്‍മിണിയുടെ അഭിപ്രായം.ഭീമമായ തുകയൊന്നും അല്ല.എല്ലാവരും കൂടെ മനസ്സ് വെച്ചാല്‍ പൂര്‍ത്തീകരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസവും കൂടെ പകര്‍ന്നപ്പോള്‍ പിന്നെ കാര്യങ്ങള്‍ ഓരോന്നും യഥാവിധി നടന്നു.
ഞാനും കുടുംബവും അയല്‍വാസിയും കുടുംബവും ചേര്‍ത്തു പിടിച്ചു.ഒപ്പം കുന്നത്തെ മഹല്ല് നേതൃത്വവും.പ്രസ്‌തുത വിവരങ്ങള്‍ സംക്ഷിപ്‌തമായി ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നേതൃത്വവുമായി പങ്കുവെക്കപ്പെട്ടപ്പോള്‍ ലഭിച്ച അനുഭാവപൂര്‍ണ്ണമായ മറുപടി ഏറെ ശ്ലാഘനീയമായിരുന്നു.ആദ്യ ഗഡു ഖ്യുമാറ്റിന്റെ സമാഹരണമായിരുന്നു. രണ്ടാമത്തെ ഗഡു അയല്‍വാസി അഹമ്മദ് കബീര്‍ സാഹിബിന്റെയും ഒമാനില്‍ നിന്നുള്ള കെ.എം.സി.സി സുഹൃത്തുക്കളുടെയും സമാഹരണവും ആയിരുന്നു.ബാക്കി തുക റജിസ്‌ട്രേഷന്‍ സമയത്ത് കൊടുക്കാനുള്ളത് ഖത്തറില്‍ സ്വരൂപിക്കാനും കഴിഞ്ഞു.
വിഷു അവധി കഴിഞ്ഞ് അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ ഒരു കൊച്ചു പുരയിടവും ഒരു തുണ്ട് ഭൂമിയും വലിയകത്ത് ആമിനുത്താക്ക് സ്വന്തം.
പ്രതീക്ഷ വെച്ച പലരും യഥാവിധി പരിഗണിക്കാതിരുന്നതില്‍ മനസ്സില്‍ വേദന ജനിപ്പിച്ചിരുന്നു.എന്നാല്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ ചിലതൊക്കെ നേടാനും സാധിച്ചു.റമദാനിലെ സമാഹരണങ്ങളുടെ പെരുമഴക്കാലത്തും സുമനസ്സുകള്‍ പ്രിയപ്പെട്ട സഹോദരങ്ങള്‍ പരമാവധി തങ്ങളുടെ വിഹിതങ്ങള്‍ നല്‍കിയപ്പോള്‍ ഒരു സ്വപ്‌നം സാക്ഷാല്‍കരിക്കപ്പെടുകയായിരുന്നു.
ആത്മവിശ്വാസത്തോടെ പടച്ച തമ്പുരാനില്‍ ഭരമേല്‍പ്പിച്ച് നിശ്ചയ ദാര്‍ഢ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടാല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ഒന്നുമില്ല.
കൂടെ നിന്നവര്‍ക്കും പ്രേരിപ്പിച്ചവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി പ്രകാശിപ്പിക്കുന്നു.
കരുണാവാരിധിയായ അല്ലാഹു ഈ സദുദ്യമം സ്വീകരിക്കുമാറാകട്ടെ.
===========