ദോഹ:മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ 2010/11 ടേമിലെ ആദ്യ സംഗമം ന്യു സ്‌റ്റാര്‍ റസ്‌റ്റോറന്റില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.റമദാനില്‍ സംഘടിപ്പിച്ച് വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് സമഹാരണോദ്ഘാടനം അഹമ്മദ് സഖാഫി നിര്‍വഹിച്ചു.മഹല്ലിലെ സീനിയര്‍ മെമ്പര്‍ ഹംസ അബ്ബാസില്‍ നിന്നും മാറ്റ് വൈസ് പ്രസിഡന്റ് കെ.വി ഹുസ്സൈന്‍ ആദ്യ ഫണ്ട് ഏറ്റ് വാങ്ങി.
മഹല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ സംരംഭങ്ങളില്‍ മഹല്ല്‌വാസികളുടെ ഭാഗധേയത്വം മാതൃകാപരമാണെന്ന് അധ്യക്ഷന്‍ അനുസ്‌മരിച്ചു.ത്രൈമാസങ്ങളിലുള്ള ഇത്തരം സംരംഭങ്ങള്‍ ഉദ്ദേശപൂര്‍വ്വമാണെന്നും ഇത് നാട്ടുകാരില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും എന്നും അധ്യക്ഷന്‍ പറഞ്ഞു.സെക്രട്ടറി ശിഹാബ് എംഐ സ്വാഗതവും അസി:സെക്രട്ടറി നാസര്‍ അബ്‌ദുല്‍ കരീം നന്ദിയും രേഖപ്പെടുത്തി.