നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 11 August 2010

റമദാന്‍ റിലീഫ് ഉദ്‌ഘാടനം


തിരുനെല്ലൂര്‍ :
മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ റമദാന്‍ റിലീഫ് ഉദ്‌ഘാടനം മഹല്ലുവാസികളുടെ നിറസാന്നിധ്യത്തില്‍ തിരുനെല്ലൂര്‍ ജമാഅത്ത് ഖത്തീബ് മൂസ അന്‍വരി നിര്‍വഹിച്ചു.

മഹല്ല്‌ പ്രസിഡന്റ്‌ കെ.പി അഹമ്മദ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മര്‍ഹബന്‍ റമദാന്‍ സംഗമത്തില്‍ തിരുനെല്ലൂര്‍ മഹല്ല്‌ പ്രതിനിധികളും മഹല്ല്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ കെ.വി ഹുസൈന്‍ ഹാജി,പ്രവര്‍ത്തക സമിതി അംഗങ്ങളായ ആര്‍.കെ മുസ്‌തഫ,ഹാശിം സിദ്ധീഖ് തുടങ്ങിയവരും പങ്കെടുത്തു.

മഹല്ലിലെ യുവനിരയുടെ സജീവ പങ്കാളിത്തം കൊണ്ട്‌ റിലീഫ് വിതരണ പരിപാടി ശ്രദ്ധേയമായി.
----------------------------------
കൂടുതല്‍ വാര്‍ത്താ ചിത്രങ്ങള്‍ക്ക് മാറ്റ് ഓണ്‍ലൈന്‍ പേജ് കാണുക.