തിരുനെല്ലുര്‍:തിരുനെല്ലൂര്‍ കിഴക്കേകര മഞ്ഞിയില്‍ പള്ളി പുനരുദ്ധാരണത്തിന് ശേഷം ഇന്ന് അസര്‍ നമസ്‌കാരം നിര്‍വഹിച്ച്കൊണ്ട് ഉദ്‌ഘാടനം ചെയ്യപ്പെട്ടു.മഹല്ല് ഖത്തീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം കൊടുത്തു.മഹല്ല് പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ് മഹല്ല് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ,നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ അനിശ്ചിതത്വത്തിന്‌ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി കാണാനും പ്രാര്‍ഥനയില്‍ പങ്ക് ചേരാനും നൂറ് കണക്കിന് നാട്ടുകാര്‍ സന്നിഹിതരായിരുന്നു.