തിരുനെല്ലൂര്‍:മുന്‍ കേന്ദ്ര മന്ത്രിയും ദീര്‍ഘകാലം പാര്‍ലിമന്റ്
അംഗവുമായിരുന്ന ഇ.അഹമ്മദ് സ്വാഹിബിൻറെ അനു സ്മാരണം ഇന്നു തിരുനെല്ലൂര്‍
സെന്ററില്‍ നടക്കും.വൈകീട്ട് 4 ന് നടക്കുന്ന യോഗത്തില്‍ വിവിധ കക്ഷി
രാഷ്‌ടീയ നേതാക്കള്‍ പങ്കെടുക്കുമെന്ന് മുസ്‌ലീഗ് പ്രാദേശിക സെക്രട്ടറി
അറിയിച്ചു.ആസന്ന മരണാവസ്ഥയില്‍ ഇ.അഹമ്മദിനെ പരിപാലിച്ച മനുഷ്യത്വ രഹിതമായ
രീതിയും ഭൗതിക ശരീരത്തോട് കാണിച്ച അനാദരവും ഏറെ ചര്‍ച്ച
ചെയ്യപ്പെട്ടിരിക്കുന്നു.സര്‍ക്കാറിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെയും
ക്രൂരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഉള്ള പ്രതിഷേധവും യോഗത്തിന്റെ
അജണ്ടയാണെന്ന് ഷരീഫ് ചിറക്കല്‍ വിശദീകരിച്ചു.