ദോഹ:മുഹമ്മദന്‍സ് ഖത്തര്‍ സംഘടിപ്പിച്ച സിറ്റി എക്‌സ്‌ചേഞ്ച് വിന്നേര്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ യോര്‍ക്കര്‍ ടീം വിജയ കിരീടം ചൂടി.ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച് റണ്ണേറ്‌സ് ട്രോഫി 'മാസ്‌റ്റര്‍ ക്രിക്കറ്റ് ടീം' അര്‍ഹരായി.വിന്നര്‍ ട്രോഫി സിറ്റി എക്‌സ്‌ചേഞ്ച് സി.എ.ഒ ഷറഫു ഹമീദ് 'യോര്‍ക്കര്‍ ടീം' ക്യാപറ്റന് സമ്മാനിച്ചു.റണ്ണേര്‍സ് ട്രോഫി ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച് മാനേജര്‍ യൂസഫ് ഹമീദ്, എം.സി.സി ടീം ക്യാപ്റ്റന് കൈമാറി.
ആദ്യ
മത്സരം ജനുവരി 26 വെള്ളി കാലത്ത് 8 ന് മുഹമ്മദന്‍സ്
കളത്തിലിറങ്ങിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.മുഹമ്മദന്‍സിന്റെ
കായിക
വിരുന്നിന്റെ പ്രായോജകര്‍ ദോഹയിലെ പ്രസിദ്ധരായ പണമിടപാടു കേന്ദ്രങ്ങളായ
സിറ്റി എക്‌ചേഞ്ചും ഇസ്‌ലാമിക് എക്‌ചേഞ്ചുമാണ്.ഖത്തറിലെ പ്രമുഖ
സ്ഥാപനങ്ങളായ
അഖ്‌ബിസ്,ഗ്രേസ്,ഖത്തര്‍ വെയര്‍ ഹൗസ്,അല്‍ തുറൈഫി എന്നീ
സ്ഥാപനങ്ങളാണ്.നാട്ടിലെ സ്ഥാപനമായ പെയിന്റ് പാലസും സഹ പ്രായോജകരാണ്.
മുഹമ്മദന്‍സ് ഒരുക്കിയ ഈ കായിക വിരുന്നിന് നൂറുകണക്കിന് കായിക സ്‌നേഹികള്‍ മര്‍ഖിയ ഗ്രൗണ്ടില്‍ എത്തി.നാലാഴ്‌ച നീണ്ട് നിന്ന
കളിയില്‍ 16 ടീമുകള്‍ ഗോദയിലറിങ്ങി.പ്രവാസ ലോകത്ത് ശ്രദ്ധേയമായ ഒരു
മത്സരവും മത്സര വേദിയും കായിക പ്രേമികള്‍ക്കായി ഒരുക്കാന്‍ കഴിഞ്ഞതിലുള്ള
ചാരിതാര്‍ഥ്യത്തിലാണ് മുഹമ്മദന്‍സിന്റെ അണിയറ ശില്‍പികള്‍. വിശിഷ്യാ ഔദ്യോഗിക ഭാരവാഹികളായ സലീം ഖാദര്‍ മോനും ശൈദാജ് കുഞ്ഞു ബാവുവും.
ദിതിരുനെല്ലൂര്‍.