ദോഹ:മുഹമ്മദന്‍സ് ഖത്തര്‍ ക്രിക്കറ്റ് ഉത്സവത്തില്‍ മര്‍ഖിയയിലെ മുഹമ്മദന്‍സ് ഗ്രൗണ്ടില്‍ മുഹമ്മദന്‍സ് ബിയും ബ്ലാക് കാപ്‌സും തമ്മില്‍ കാലത്ത് നടന്ന കളിയില്‍ ഹാരിസ് അബ്ബാസ് നയിച്ച മുഹമ്മദന്‍സ് ബി 7 വിക്കറ്റിനു ജയിച്ചു ക്വാര്‍ട്ടര്‍ ഫൈനലിലേയ്‌ക്ക് കടന്നു.യാസ് തൃശൂരും റോയല്‍ സ്‌പാര്‍ടന്‍സും തമ്മില്‍ നടന്ന കളിയില്‍ യാസ് തൃശൂര്‍ 9 വിക്കറ്റിനു വിജയം വരിച്ചു.ഉച്ച ഭക്ഷണത്തിനു ശേഷം തൃശൂര്‍ ജില്ലാ സൗഹൃദ വേദിയും എലൈറ്റ് ഇലവനും തമ്മില്‍ നടന്ന മത്സരത്തില്‍ എലൈറ്റ് ഇലവന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്‌ക്ക് കടന്നു.കാസര്‍ഗോഡ് ഇലവനും മലബാര്‍ ഇലവനും തമ്മില്‍ നാലാമതൊരു കളിയും കൂടെ നടക്കാനുണ്ടായിരുന്നെങ്കിലും വെളിച്ചം കുറവു കാരണം അടുത്താഴ്‌ചയിലേയ്‌ക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.കെ.ജി റഷീദ് റിപ്പോര്‍ട്ടു ചെയ്‌തു.