നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 27 November 2018

ജനറല്‍ ബോഡി

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പുതിയ കാലാവധിയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കപ്പെട്ടതായി ജനറല്‍ സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌ അറിയിച്ചു.

നവം‌ബര്‍ 30 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്ത്രം ഗ്രാന്റ്‌ ഖത്തര്‍ പാലസില്‍ വെച്ച്‌ ചേരുന്ന ജനറല്‍ ബോഡിയില്‍ തെരഞ്ഞെടുപ്പ്‌ നടക്കും.തിരുനെല്ലൂര്‍ പ്രവാസികളുടെ ഖത്തറിലുള്ള ഈ കൂട്ടായ്‌മയുടെ വളരെ നിര്‍‌ണ്ണായകമായ സം‌ഗമത്തില്‍ എല്ലാ അം‌ഗങ്ങളും തങ്ങളുടെ ഭാഗദേയത്വം നിര്‍‌വഹിക്കണമെന്ന്‌ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ അഭ്യര്‍‌ഥിച്ചു.

ജനറല്‍ ബോഡിയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍‌ത്തിയായതായി തെരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍‌കുന്നവര്‍ അറിയിച്ചു.സീനിയര്‍ അം‌ഗങ്ങളായ ഹമീദ്‌ ആര്‍.കെ,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അബ്‌ദുന്നാസര്‍ അബ്‌ദുല്‍ കരീം, സലീം നാലകത്ത്‌ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കും.