ദോഹ:ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പുതിയ കാലാവധിയിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.
ഷറഫു ഹമീദ് തുടര്‍ച്ചയായി വന്‍ ഭൂരിപക്ഷത്തോടെ നേതൃത്വ സ്ഥാനത്തേയ്‌ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതായി ദോഹയില്‍ നിന്നും ഖ്യു.മാറ്റ് റിപ്പോര്‍ട്ട് ചെയ്‌തു.ജനറല്‍ സെക്രട്ടറിയായി കെ.ജി റഷീദ് തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റ്. ഷൈദാജ് മൂക്കലെ,സെക്രട്ടറി പദത്തിലേയ്‌ക്ക് അനസ് ഉമ്മർ,ട്രഷറർ സ്ഥാനത്തേയ്‌ക്ക് ഹാരിസ് അബ്ബാസും തെരഞ്ഞെടുക്കപ്പെട്ടു.
നവംബര്‍ 30 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്ത്രം ഗ്രാന്റ് ഖത്തര്‍ പാലസില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡിയില്‍ വെച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.തിരുനെല്ലൂര്‍ പ്രവാസികളുടെ ഖത്തറിലുള്ള ഈ കൂട്ടായ്‌മയുടെ വളരെ നിര്‍ണ്ണായകമായ സംഗമത്തില്‍ നല്ല പങ്കാളിത്തമുണ്ടായിരുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
തള്ളാനും കൊള്ളാനും ഉള്ള സ്വാതന്ത്ര്യം ഇസ്‌ലാം വക വെച്ചു തരുന്നുണ്ട്.വിവിധ ദര്‍ശനങ്ങളിലുള്ളവരോട് പോലും നിങ്ങള്‍ക്ക് നിങ്ങളുടെ വഴി നമുക്ക് നമ്മുടേയും.എന്നതത്രെ ഖുര്‍ആന്റെ ഭാഷ്യം.അധ്യക്ഷന്‍ സദസ്സിനെ ഓര്‍മ്മിപ്പിച്ചു.വൈവിധ്യമാര്‍ന്ന ഈ ലോകത്തിന്റെ ഒരു അണു മണി പോലും ആയെന്നു വരില്ല ഈ കൂട്ടായ്‌മ.എന്നിരുന്നാലും പരസ്‌പര ബഹുമാനത്തോടും സഹവര്‍ത്തിത്വത്തോടും കൂടെ സഹകരിക്കുക എന്നതത്രെ നമ്മുടെ സംഘത്തിനും സംഘടനക്കും സഹജരോട് നല്‍കാനുള്ള വ്യക്തമായ സന്ദേശം.
വിവിധ ദര്‍ശനങ്ങളോടുള്ള ആഭിമുഖ്യവും വീക്ഷണ വ്യത്യാസങ്ങളും രുചി ഭേദങ്ങളും ഒക്കെ മനുഷ്യ സഹജമാണ്.ഇതൊക്കെ ഇല്ലാതാകുക എന്നത് അസംഭവ്യവും.തന്റെ നിരീക്ഷണങ്ങളെ അപരനില്‍ അടിച്ചേല്‍പ്പിക്കാനുള്ള പ്രവണതകള്‍ സമാധാനാന്തരീക്ഷത്തെ അസ്ഥിരപ്പെടുത്തും.അല്ലാഹുവിനേയും റസൂലിനേയും അനുസരിക്കാനുള്ള ശാസനകള്‍ ഖുര്‍ആനികമാണ്.അതിനാല്‍ അത് വിശ്വാസിയുടെ ബാധ്യതയുമാണ്.തങ്ങളിലെ കൈകാര്യകര്‍ത്താക്കളുടെ കാര്യത്തിലും ഖുര്‍ആനികാധ്യാപനം ശ്രദ്ധേയമാണ്.സദസ്സില്‍ വിശദീകരിക്കപ്പെട്ടു.
അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ പ്രാര്‍ഥനയോടെ പ്രാരംഭം കുറിച്ച ജനറല്‍ ബോഡി തിരുനെല്ലൂര്‍ മഹല്ല് വൈസ് പ്രസിഡന്റ് ഹമീദ് ആര്‍.കെ ഉദ്‌ഘാടനം ചെയ്‌തു.പ്രസിഡന്റ് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷൈദാജ് മൂക്കലെ സ്വാഗതം പറഞ്ഞു.സീനിയര്‍ അംഗം യൂസുഫ് ഹമീദ് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഹാരിസ് അബ്ബാസ് ദ്വിവര്‍ഷ റിപ്പോര്‍ട്ട് ഹൃസ്വമായി അവതരിപ്പിച്ചു.ഫൈനാന്‍സ് സെക്രട്ടറി സലീം നാലകത്ത് രണ്ട് വര്‍ഷത്തെ കണക്കുകള്‍ അവതരിപ്പിച്ചു.

സീനിയര്‍ അംഗം ഹമീദ് ആര്‍.കെയുടെ നേതൃത്വത്തില്‍,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,ഉമര്‍ പൊന്നേങ്കടത്ത്,സലീം നാലകത്ത് തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2017 ല്‍ പാസ്സാക്കപ്പെട്ട മാര്‍ഗ നിര്‍ദേശക രേഖയും തെരഞ്ഞെടുപ്പ് ചട്ടവും അനുസരിച്ചാണ് അസോസിയേഷന്റ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് നിയുക്ത ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് പറഞ്ഞു.
അബ്‌ദ്ല്‍ ഖാദര്‍ പി.കെ,അബു മുഹമ്മദ്‌മോന്‍,അനസ് ഉമര്‍,ആരിഫ് ഖാസ്സിം,അസ്‌ലം ഖാദര്‍ മോന്‍,അസീസ് മഞ്ഞിയില്‍,ഇബ്രാഹീം നാലകത്ത്,ഫൈസല്‍ കെ.എ,ഫിറോസ് അഹമ്മദ്,ഹമീദ് ആര്‍.കെ,ഫെബിന്‍ പരീദ്,ഹാരിസ് അബ്ബാസ്,ജാബര്‍ ഉമര്‍,മുഹമ്മദ് ഇസ്‌മാഈല്‍,നജീബ് ഹംസ,റഈസ് സഗീര്‍,റഷാദ് കെ.ജി,റഷീദ് കെ.ജി,സലീം നാലകത്ത്,സഹീര്‍ അഹമ്മദ്,ഷൈദാജ് മൂക്കലെ,ഷമീര്‍ പാലപ്പറമ്പ്,ഷംസുദ്ദീന്‍ തറയില്‍,ഷറഫു ഹമീദ്,ഷറഫു കെ.എസ്,തൗഫീഖ് താജു,യുസുഫ് ഹമീദ് തുടങ്ങിയ 27 അംഗ പ്രവര്‍ത്തക സമിതിയും നിലവില്‍ വന്നു.
സന്ദര്‍ശക വിസയില്‍ ദോഹയിലെത്തിയ കെ.ജി അബ്‌ദുല്‍ ഗനി,മൊയ്‌തുണ്ണി സാഹിബ് തുടങ്ങിയവരെ സദസ്സില്‍ ആദരിച്ചു.കൂടാതെ പ്രവാസം മതിയാക്കി ദോഹ വിടാനൊരുങ്ങിയ ഉമര്‍ പൊന്നേങ്കടത്തിനേയും ഉപഹാരം നല്‍കി ആദരിച്ചു.