നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 13 January 2019

തിരുനെല്ലൂരില്‍ ഇരട്ടി മധുരം

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ ഗ്രാമം പുളകം കൊള്ളുന്ന അനുഗ്രഹീത നിമിഷങ്ങള്‍‌ക്ക്‌ സാക്ഷി.

'മത്സരിച്ചു മുന്നേറുവിന്‍,നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും വാന-ഭുവനങ്ങളോളം വിശാലമായ സ്വര്‍ഗത്തിലേക്കും. അത് ദൈവത്തിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി ഒരുക്കിയിട്ടുള്ളതാകുന്നു. അത് ദൈവത്തിന്റെ ഔദാര്യമാകുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. ദൈവം മഹത്തായ ഔദാര്യമുടയവനല്ലോ' {ഖുര്‍‌ആന്‍ 57:21}.ഉപര്യൂക്ത വിശുദ്ധ വചനത്തെ നെഞ്ചേറ്റിയ ഗ്രാമ മനസ്സിന്റെ നിഷ്‌കളങ്കതയില്‍ വിരിഞ്ഞ സ്വപ്‌ന സാക്ഷാത്കാരത്തിനും ഇരട്ടി മധുരത്തിനും സ്‌തുതുതി പറയാം.

പ്രളയാനന്തരം വീട്‌ നഷ്‌ടപ്പെട്ട തിരുനെല്ലൂരിലെ രണ്ട്‌ കുടും‌ബങ്ങള്‍‌ക്ക്‌ തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ നന്മ നിറഞ്ഞ മനസ്സുകള്‍ ഒരുക്കിയ പടിഞ്ഞാറെ കരയിലേയും കിഴക്കേകരയിലേയും  രണ്ട്‌ വീടുകള്‍ താക്കോല്‍ ദാനത്തിന്‌ തയ്യാറായിരിയ്‌ക്കുന്നു.

തിരുനെല്ലൂരിലെ പ്രവാസി കൂട്ടായ്‌മകളും ഗ്രാമത്തിലെ സുമനസ്സുക്കളും ചേര്‍‌ന്നൊരുക്കിയ തിരുനെല്ലൂര്‍ പടിഞ്ഞാറെ കരയിലെ വീടിന്റെ താക്കോല്‍ ദാനം 2019 ജനുവരി 18 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം ബഹു:മഹല്ല്‌ ഖത്വീബ് അബ്‌‌ദുല്ല അഷ്‌റഫി  നിര്‍‌വഹിക്കും.

നന്മ തിരുനെല്ലൂരിന്റെ ശ്രമ ഫലമായി ഒരുക്കിയ തിരുനെല്ലൂര്‍ കിഴക്കേ കരയിലുള്ള വീടിന്റെ താക്കോല്‍ ദാനം 2019 ജനുവരി 21 തിങ്കളാഴ്‌ച  ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ബഹു:പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍‌വഹിക്കും.

ഈ പരിപാവന മുഹൂർത്തത്തെ ധന്യമാക്കാന്‍ എല്ലാ  സുമനസ്സുകളെയും ക്ഷണിക്കുന്നതായി സം‌ഘാടകര്‍ അറിയിച്ചു.