തിരുനെല്ലൂര്‍:ഇരട്ട വിജയ കിരീടം ചൂടിയ മുഹമ്മദ് ഹിലാല്‍ ഹുസൈന്‍,നാടിന്റെ യശസ്സുയര്‍ത്തിയ പ്രതിഭയാണ്.ഉയര്‍ന്ന ശതമാനം നേടി എന്നതിലുപരി.വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി എന്ന സവിശേഷത കൂടെ മുഹമ്മദ് ഹിലാല്‍ എന്ന സമര്‍ഥനായ വിദ്യാര്‍ഥിക്ക് സ്വന്തം.
കിഴക്കേപുരയില്‍ പരീത് സാഹിബിന്റെ മകന്‍ ഹുസൈന്റെ മകനാണ് ഈ ഇരട്ടി മധുരം അനുഭവിപ്പിച്ച പ്രതിഭ. വൈജ്ഞാനിക രംഗത്തും പാഠ്യ പാഠ്യേതര രംഗത്തും മികവ് തെളിയിക്കുന്ന നാടിന്റെ അഭിമാനമായ മുഹമ്മദ്` ഹിലാല്‍ ഹുസൈന് നന്മ തിരുനെല്ലൂര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.മികച്ച വിജയം നേടിയ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളേയും നന്മ പ്രശംസ അറിയിച്ചു.വിജ്ഞാന ദാഹികളായ മക്കള്‍ക്ക് ഉത്തരോത്തരം വിജയ സോപാനങ്ങള്‍ കീഴടക്കാന്‍ സാധിക്കുമാറാകട്ടെ എന്ന് ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ ഗ്രാമം പുളകം കൊള്ളുന്ന അനുഗ്രഹീത നിമിഷങ്ങള്‍ക്ക് സാക്ഷി.
'മത്സരിച്ചു മുന്നേറുവിന്‍,നിങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനത്തിലേക്കും വാന-ഭുവനങ്ങളോളം വിശാലമായ സ്വര്‍ഗത്തിലേക്കും. അത് ദൈവത്തിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്കായി ഒരുക്കിയിട്ടുള്ളതാകുന്നു. അത് ദൈവത്തിന്റെ ഔദാര്യമാകുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. ദൈവം മഹത്തായ ഔദാര്യമുടയവനല്ലോ' {ഖുര്‍ആന്‍ 57:21}.ഉപര്യൂക്ത വിശുദ്ധ വചനത്തെ നെഞ്ചേറ്റിയ ഗ്രാമ മനസ്സിന്റെ നിഷ്‌കളങ്കതയില്‍ വിരിഞ്ഞ സ്വപ്‌ന സാക്ഷാത്കാരത്തിനും ഇരട്ടി മധുരത്തിനും സ്‌തുതുതി പറയാം.
പ്രളയാനന്തരം വീട് നഷ്‌ടപ്പെട്ട തിരുനെല്ലൂരിലെ രണ്ട് കുടുംബങ്ങള്‍ക്ക് തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ നന്മ നിറഞ്ഞ മനസ്സുകള്‍ ഒരുക്കിയ പടിഞ്ഞാറെ കരയിലേയും കിഴക്കേകരയിലേയും രണ്ട് വീടുകള്‍ താക്കോല്‍ ദാനത്തിന് തയ്യാറായിരിയ്‌ക്കുന്നു.
തിരുനെല്ലൂരിലെ പ്രവാസി കൂട്ടായ്‌മകളും ഗ്രാമത്തിലെ സുമനസ്സുക്കളും ചേര്‍ന്നൊരുക്കിയ തിരുനെല്ലൂര്‍ പടിഞ്ഞാറെ കരയിലെ വീടിന്റെ താക്കോല്‍ ദാനം 2019 ജനുവരി 18 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം ബഹു:മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി നിര്‍വഹിക്കും.
നന്മ തിരുനെല്ലൂരിന്റെ ശ്രമ ഫലമായി ഒരുക്കിയ തിരുനെല്ലൂര്‍ കിഴക്കേ കരയിലുള്ള വീടിന്റെ താക്കോല്‍ ദാനം 2019 ജനുവരി 21 തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്ക് ബഹു:പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ഈ പരിപാവന മുഹൂർത്തത്തെ ധന്യമാക്കാന്‍ എല്ലാ സുമനസ്സുകളെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

ദോഹ:ഹാരിസ് അബ്ബാസും,തൗഫീഖ് താജുദ്ധീനും നയിച്ച മുഹമ്മദന്‍സ് ഖത്തര്‍ ബി ടീമും ഷറഫു നയിച്ച മുഹമദന്‍സ് എ ടീമും സെമി ഫൈനലിലേയ്‌ക്ക് പ്രവേശീച്ചു കൊണ്ട് തിരുനെല്ലൂര്‍ നിവാസികള്‍ക്ക് ഇരട്ടി മധുരം പ്രധാനം ചെയ്‌തിരിക്കുന്നതായി ദിതിരുനെല്ലൂര്‍ റിപ്പോര്‍ട്ട് ചെയ്‌തു.ഖത്തറിലെ പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ് ഖത്തര്‍ സീസണ്‍ 2 ക്രിക്കറ്റുത്സവത്തില്‍ ഉച്ചയ്‌ക്ക് മുമ്പ് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുഹമ്മദന്‍സ് ബി ടീമും, ബൈല്‍സ് ഇലവനും സെമി ഫൈനലില്‍ പ്രവേശിച്ചു.ഹാരിസ് അബ്ബാസും,തൗഫീഖ് താജുദ്ധീനും നയിച്ച മുഹമ്മദന്‍സ് ഖത്തര്‍ 30 റണ്‍സിന് യാസ് തൃശൂരിനെ പരാജയപ്പെടുത്തി.ബൈല്‍സ് ഇലവന്‍ ടീം, ഫ്രണ്ട്‌സ് ഇലവന്‍ ഖത്തറിനെയും തളച്ചു സെമി ഫൈനലില്‍ പ്രവേശിച്ചതായി കെ.ജി. റഷിദ് റിപോര്‍ട്ട് ചെയ്‌തു.
ഉച്ചയ്‌ക്ക് ശേഷമുള്ള കളികളില്‍ ഷറഫു നയിച്ച മുഹമ്മദന്‍സ് എ ടീം 28 റണ്‍സിന് ബൂംബൂം എന്ന ടീമിനെ തറപറ്റിച്ചു.മലബാര്‍ ഇലവന്‍ എലൈറ്റ് ഇലവനെ കീഴടക്കി സെമി ഫൈനലില്‍ ഇടം പിടിച്ച്ചതായി ഷിഹാബ് എം.ഐ,റഷീദ് കെ.ജി തുടങ്ങിയവര്‍ ശബ്‌ദ സന്ദേശത്തിലൂടെ ദിതിരുനെല്ലൂരില്‍ റിപ്പോര്‍ട്ട് ചെയ്‌തു.
അടുത്ത വാരം നടക്കാനിരിക്കുന്ന പൊടി പാറുന്ന കളി ജനപങ്കാളിത്തം കൊണ്ടും പ്രകടനം കൊണ്ട് അവിസ്‌മരണീയമാക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
ജനുവരി 20 ന് കാലത്ത് സെമി ഫൈനല്‍ മത്സരങ്ങളും ഉച്ചക്ക് ശേഷം ഫൈനല്‍ മത്സരവും നടക്കുമെന്നും മുഹമ്മദന്‍സ് ഭാരവാഹികള്‍ പറഞ്ഞു.സലീം നാലകത്ത്,ഷൈദാജ് മൂക്കലെ,റഷീദ് കെ.ജി എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ക്രിക്കറ്റുത്സവത്തിന്റെ മീഡിയാ പ്രചരണ ചുമതല ദിതിരുനെല്ലൂര്‍ നിര്‍വഹിക്കും