നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 16 January 2019

സഹകരണം ശ്‌ളാഘനീയം

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂരിന്റെ ശ്രമ ഫലമായി പണിതീര്‍‌ത്ത വീടിന്റെ താക്കോല്‍ ദാനവും സമാദരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേയ്‌ക്ക്‌ പ്രവേശിച്ചിരിക്കുന്നു.നന്മ തിരുനെല്ലൂരിന്റെ സം‌രം‌ഭവുമായി സുമനസ്സുക്കളായ നാട്ടുകാരുടേയും അയല്‍ നാട്ടുകാരുടേയും സഹായ സഹകരണങ്ങള്‍ വിലപ്പെട്ടതാണ്‌.നന്മയുടെ പരിപാടികളും പദ്ധതികളുമായി നിരന്തരം സഹകരിക്കുന്നവരോടുള്ള നന്ദിയും കടപ്പാടും നന്മയുടെ സം‌ഘാടകര്‍ രേഖപ്പെടുത്തി.

ജനുവരി 21 ലെ പരിപാടിയുമായി ബന്ധപ്പെട്ട പ്രചരണത്തിനും കമാനങ്ങള്‍ തീര്‍‌ക്കുന്നതിലും രാഷ്‌ട്രീയ ഭേദം മറന്ന സഹകരണം ശ്‌ളാഘനീയമാണെന്ന്‌ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ പറഞ്ഞു.പ്രദേശത്തെ വലുതും ചെറുതുമായ ഒട്ടേറെ സ്ഥാപനങ്ങളും സാമൂഹ്യ സേവന രം‌ഗത്തെ ചിരപരിചിതരും കലാകായിക സാം‌സ്‌കാരിക കേന്ദ്രങ്ങളും താക്കോല്‍ ദാന പരിപാടിയുടെ വിജയത്തിനായി സഹകരിച്ചിട്ടുണ്ട്‌.

കെ.എം.സി.സി ഇടിയഞ്ചിറ യൂണിറ്റ്‌,പൂന കേരള ജമാ‌അത്തുല്‍ മുസ്ലിമീൻ,ദിതിരുനെല്ലൂര്‍,ബേബി ഷോപ്പ്‌,ബിസ്‌മി ബീഫ് ,മെഹന്തി ചാവക്കാട് ,വാള്‍ മാക്‌സ്,സിട്രസ്സ് കേറ്ററിംഗ്,സിമ്പിള്‍ കേറ്ററിംഗ്, സെബാസ്‌ കിഡ്‌സ്‌ വേള്‍ഡ്‌,സനാസ്‌ ബ്യൂട്ടി കിഡ്‌സ്‌,ഹാപ്പി കിഡ്‌സ്‌, റോയല്‍ ടേസ്‌റ്റ്‌,ടീം റാബ്‌സ്‌,നൈസ്‌ ഫാഷന്‍,മെന്‍‌സ്‌ ക്‌ളബ്ബ്‌,ലൈഫ്‌ കെയര്‍,ടീം ഫോമോസ്‌,ഫൈവ്‌ സ്‌റ്റാര്‍ ഫിഷ്‌ സെന്റര്‍,ജനത ഫര്‍‌ണീച്ചര്‍ ഹൗസ്‌,ഫാറൂസ്‌ ഫുഡ്‌സ്‌,ബിസിസി ബിള്‍‌ഡേര്‍‌സ്‌,ത്രെഡ്‌ ലേഡീസ്‌,ബിസ്‌മി ഫിഷ്‌ മാര്‍‌ക്കറ്റ്,ചെമ്മണ്ണൂര്‍ ജ്വല്ലറി ,എന്‍.പി ട്രാവല്‍‌സ്‌, തുടങ്ങി നിരവധി കേന്ദ്രങ്ങളുടെ സഹായ സഹകരണങ്ങളെ ഏറെ അഭിമാനത്തോടെ സ്‌മരിക്കുന്നതായി ജനറല്‍ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ പറഞ്ഞു.
.




























ദിതിരുനെല്ലൂര്‍