തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ ഗ്രാമ മനസ്സിന്റെ ആത്മാര്‍ഥമായ സ്വപ്‌ന സാക്ഷാത്കാരങ്ങള്‍ക്ക് ഗ്രാമം സാക്ഷി.
പ്രളയാനന്തരം വീട് നഷ്‌ടപ്പെട്ട തിരുനെല്ലൂരിലെ രണ്ട് കുടുംബങ്ങള്‍ക്ക് തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ നന്മ നിറഞ്ഞ മനസ്സുകള്‍ ഒരുക്കിയ പടിഞ്ഞാറെ കരയിലേയും കിഴക്കേകരയിലേയും രണ്ട് വീടുകളും പണി പൂര്‍ത്തിയായി.
പരേതനായ അബ്‌ദുറഹിമാന്റെ ഭാര്യ ഖദീജക്കാണ് തിരുനെല്ലൂരിലെ പ്രവാസി കൂട്ടായ്‌മകളും ഗ്രാമത്തിലെ സുമനസ്സുക്കളും ചേര്‍ന്ന് തിരുനെല്ലൂര്‍ പടിഞ്ഞാറെ കരയില്‍ ഒരുക്കിയ വീട്.ഈ വീടിന്റെ താക്കോല്‍ ദാനം 2019 ജനുവരി 18 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം സഹൃദയരായ നാട്ടുകാരുടെ സാന്നിധ്യത്തില്‍ ബഹു:മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി നിര്‍വഹിച്ചു.