നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 20 January 2019

താക്കോല്‍ ദാന കര്‍‌മ്മം

തിരുനെല്ലൂര്‍:പ്രളയത്തില്‍ വീട്‌ നഷ്‌ടപ്പെട്ട സഹോദരന്‌ വേണ്ടി നന്മ തിരുനെല്ലൂരിന്റെ ശ്രമഫലമായി നിര്‍‌മ്മിച്ച വീടിന്റെ താക്കോല്‍ ദാന കര്‍‌മ്മം 2019 ജനുവരി 21 തിങ്കളാഴ്‌ച  ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ ബഹു:പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ നിര്‍‌വഹിക്കും.

നന്മ വൈസ്‌ ചെയര്‍‌മാന്‍ റഹ്‌മാന്‍ തിരുനെല്ലൂരിന്റെ അധ്യക്ഷതയില്‍ ചേരുന്ന സദസ്സില്‍ സാമൂഹ്യ സാം‌സ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.നന്മ തിരുനെല്ലൂര്‍ പ്രതിനിധികള്‍ പത്ര സമ്മേളനത്തില്‍ വിശദികരിച്ചു.

തിരുനെല്ലൂര്‍ മഹല്ല്‌ ഖത്വീബ്‌ അബദുല്ല അഷ്റഫി ഉസ്‌താദിന്റെ പ്രാര്‍‌ഥനയോടെ തുടക്കം കുറിക്കുന്ന സം‌ഗമത്തില്‍ നന്മ ജനറല്‍ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ സ്വാഗതമാശം‌സിക്കും.വിശിഷ്‌ടാതിഥികളായി പി.എ.മാധവൻ (മുൻ എം.എൽ.എ),എ.കെ.ഹുസൈൻ (മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്),ഡോക്‌‌ടര്‍ കരീം വെങ്കിടങ്ങ് (സാമൂഹ്യ പ്രവര്‍‌ത്തകന്‍)പി.എ.ശിവദാസൻ (എ.സി.പി ഗുരുവായൂര്‍) എന്നിവര്‍ സം‌ബന്ധിക്കും.

സി.എച്ച് റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി),പ്രേംചന്ദ്.കെ (തഹസിൽദാർ ചാവക്കാട്),അനിൽ കുമാർ. ടി.മേപ്പുളളി (എസ്‌.ഐ പാവറട്ടി),അസ്‌‌ഗര്‍ അലി തങ്ങൾ പാടൂർ (മുന്‍ പ്രസിഡന്റ്‌ പാടൂര്‍ മഹല്ല്‌),ജ‌അഫര്‍ സാദിഖ്‌ തങ്ങള്‍ പാടൂര്‍,ഷെരീഫ് ചിറക്കൽ (വാർഡ് മെമ്പർ),ആഷിക്‌ വലിയകത്ത് (ഡി.വൈ.എഫ്‌.ഐ മണലൂര്‍ ബ്‌ളോക് സെക്രട്ടറി),നിഖില്‍ ജോണ്‍ (കെ.എസ്‌.യു മുന്‍ ജില്ലാ പ്രസിഡന്റ്‌)
ഹാരിസ്‌ കോട്ടപ്പടി തുടങ്ങിയവര്‍ വേദിയെ ധന്യമാക്കും.
മഹല്ല്‌ പ്രതിനിധികളുടെയും,മഹല്ലിലെ പ്രമുഖരുടെയും സാന്നിധ്യം കൊണ്ട്‌ സമ്പന്നമാകുന്ന വേദിയില്‍ നന്മ രക്ഷാധികാരി അസീസ്‌ മഞ്ഞിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

മാതൃകാ യോഗ്യരായ കര്‍‌മ്മയോഗികളേയും,പ്രളയകാലത്ത് നാടിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സഹോദരങ്ങളേയും വേദിയില്‍ ആദരിക്കും.

668 സ്‌ക്വയര്‍ഫീറ്റില്‍ ഒതുങ്ങിയ കൊച്ചു വീട്‌ മൂന്ന്‌ മാസം കൊണ്ടാണ്‌ പണി തീര്‍‌ത്തത്.കേവലം ഒരു വയസ്സ്‌ മാത്രം പ്രായമുള്ള ഈ കൊച്ചു സം‌ഘത്തിന്റെ വൈവിധ്യമാര്‍‌ന്ന കര്‍‌മ്മ സരണികളുടെ രേഖാ ചിത്രം വേദിയില്‍ പ്രകാശനം ചെയ്യും.വരും കാലങ്ങളിലും സമുഹത്തിന്റെ പൊതു നന്മയിലധിഷ്‌ടിതമായ വിഭാവനകള്‍ നന്മയുടെ അജണ്ടയില്‍ ഇടം പിടിച്ചിട്ടുള്ളതായും പ്രതിനിധികള്‍ വാര്‍‌ത്താമാധ്യമങ്ങളോട്‌ പറഞ്ഞു.
......................
നന്മ തിരുനെല്ലൂര്‍ ഭവന സമര്‍‌പ്പണവും സമാദരണവും
കാര്യപരിപാടി:-
പ്രാർത്ഥന:അബദുല്ല അഷ്റഫി ഖത്വീബ്‌ തിരുനെല്ലൂർ
സ്വാഗതം : ഷിഹാബ് എം.ഐ (ജനറൽ കൺവീനർ നന്മ)
അദ്ധ്യക്ഷൻ : റഹ്മാൻ.പി.തിരുനെല്ലൂർ (വൈസ് ചെയർമാൻ നന്മ)
ഉദ്ഘാടനം : സയ്യിദ് സാദിഖലി ശിഹാബ്‌ തങ്ങൾ പാണക്കാട്
വിശിഷ്‌‌ടാതിഥികൾ:
പി.എ.മാധവൻ (മുൻ എം.എൽ.എ)
എ.കെ.ഹുസൈൻ (മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്)
ഡോക്‌‌ടര്‍ കരീം വെങ്കിടങ്ങ് (സാമൂഹ്യ പ്രവര്‍‌ത്തകന്‍)
പി.എ.ശിവദാസൻ (എ.സി.പി ഗുരുവായൂര്‍)
അനുഗ്രഹ പ്രഭാഷണം:
അബദുൽ അസീസ് മഞ്ഞിയിൽ (രക്ഷാധികാരി നന്മ)
വേദിയിൽ :-
സി.എച്ച് റഷീദ് (മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി)
പ്രേംചന്ദ്.കെ (തഹസിൽദാർ ചാവക്കാട്)
അനിൽ കുമാർ. ടി.മേപ്പുളളി (എസ്‌.ഐ പാവറട്ടി)
അസ്‌‌ഗര്‍ അലി തങ്ങൾ പാടൂർ (മുന്‍ പ്രസിഡന്റ്‌ പാടൂര്‍ മഹല്ല്‌)
ജ‌അഫര്‍ സാദിഖ്‌ തങ്ങള്‍ പാടൂര്‍
ഷെരീഫ് ചിറക്കൽ (വാർഡ് മെമ്പർ)
ആഷിക്‌ വലിയകത്ത് (ഡി.വൈ.എഫ്‌.ഐ മണലൂര്‍ ബ്‌ളോക് സെക്രട്ടറി)
നിഖില്‍ ജോണ്‍ (കെ.എസ്‌.യു മുന്‍ ജില്ലാ പ്രസിഡന്റ്‌)
ഹാരിസ്‌ കോട്ടപ്പടി

ഉപഹാര സമർപ്പണം:-
ഇസ്‌മാഈല്‍ ബാവ (ചെയര്‍‌മാന്‍ നന്മ)
ഹുസൈൻ ഹാജി (രക്ഷാധികാരി നന്മ)
മുസ്‌‌തഫ ആർ.കെ (ട്രഷറര്‍ നന്മ)
ജലീൽ. വി.എസ് (വൈസ്‌ ചെയര്‍‌മാന്‍ നന്മ)

മഹല്ല്‌ പ്രതിനിധികള്‍:-
ബഷീർ ജാഫ്‌‌ന പാവറട്ടി
ജിനി തറയിൽ  പുതുമനശ്ശേരി
നവാസ്‌ പാലുവായ്‌
മുഈനുദ്ധീൻ ഹാജി പണ്ടാറക്കാട്
ആർ.യു.അക്ബർ  പുവ്വത്തൂർ
എ.പി.ഹമീദ് പൈങ്കണ്ണിയൂർ
മുസ്‌‌തഫ തങ്ങൾ മുല്ലശ്ശേരി കുന്നത്ത്
കെ.എം.റസാക്ക് ഹാജി തൊയക്കാവ്
മുസ്‌‌തഫ പൈനിയിൽ പാടൂർ
സുബൈര്‍ പി.എം തിരുനെല്ലൂര്‍

സൗഹൃദ സാന്നിദ്ധ്യം:
ഹാജി കെ.പി.അഹമ്മദ്
ഹാജി ആർ.വി.കുഞ്ഞിമോൻ
ഹാജി എം.കെ.അബൂബക്കർ മാസ്റ്റർ
വി.കെ.കാസിം ഹാജി
ആർ.കെ.ഹമീദ് ഹാജി
എന്‍.കെ മുഹമ്മദലിഹാജി
വി.എം കാദർമോൻ ഹാജി
നൗഷാദ് അഹമ്മദ്
ഉസ്‌‌മാൻ. പി.ബി
എം.പി സഗീര്‍
സുബൈര്‍ അബൂബക്കര്‍
ആർ.വി.കബീർ
വി.കെ അബൂബക്കര്‍ സിദ്ധീഖ്‌
നന്ദി:- കമറുദ്ദീൻ കടയിൽ

.....................
പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കായി നമ്മുടെ നാട്ടിൽ സജീവ സാനിധ്യമായിരുന്ന സഹോദരങ്ങളേയും സം‌സ്ഥാന യുവജനോത്സവത്തില്‍ വിവിധ മത്സ്രങ്ങളില്‍ എ ഗ്രേഡ്‌ ലഭിച്ച തിരുനെല്ലൂര്‍‌ക്കാരെയും നന്മ തിരുനെല്ലൂര്‍ ആദരിക്കുന്നു.ആദരവിന്നര്‍‌ഹരായവരുടെ പേരുകൾ താഴെ കൊടുക്കുന്നു.





01,അഷ്റഫ് അബദുൽ റഹ്മാൻ 
02,നൗഷാദ് ഇബ്രാഹിം
03,നൗഷാദ് കാദർ 
04,മുഹ്സിൻ ഉമ്മർ 
05,മുജീബ്. കെ.എസ്
06,ഷിഹാബുദ്ധീൻ ആർ.കെ
07,റഈസ് ഉസ്മാൻ 
08,അബദുൽ ഹഖീം ഉസ്മാൻ 
09,അബദുൽ ഫത്താഹ് 
10,അഫ്സൽ ഇബ്രാഹിം 
11,അബ്ബാസ്. പി.എസ്
12,ഹംറാസ് സലാം
13,റാഫി താമ്പത്ത്
........................
കേരള സംസ്‌ഥാന യുവജനോത്സവത്തില്‍ എ ഗ്രേഡ്‌ നേടിയ തിരുനെല്ലൂര്‍ പ്രതിഭകള്‍:-

അറബന മുട്ട്‌:-
ഫാസില്‍ അബ്‌ദുല്ല
മുഹമ്മദ് ഷാഫി അഷ്‌റഫ്‌
സ‌അദ്‌ ഉസ്‌മാന്‍

വട്ടപ്പാട്ട്‌:-
അമ്രാസ്` അഹമദ്
ഹഫ്‌സല്‍ സിദ്ദീഖ്

ചടങ്ങില്‍ പ്രത്യേകം ആദരിക്കുന്നവര്‍...
ഹാജി കെ.പി.അഹമ്മദ്
ഹാജി എന്‍.കെ മുഹമ്മദാലി
പൂന കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍ സാരഥികള്‍
എ.കെ ജാഫര്‍
വി.എം കബീര്‍

ഹാജി കെ.പി.അഹമ്മദ്.തിരുനെല്ലൂര്‍ മഹല്ലിന്റെ സര്‍‌വ്വതോന്മുഖമായ വികസന പ്രവര്‍‌ത്തനങ്ങളില്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ മാന്യ വ്യക്തിത്വം.വിവിധ ഘട്ടങ്ങളില്‍ മഹല്ലിന്റെ നേതൃ നിരയില്‍ കര്‍‌മ്മ നിരതമായ പ്രവര്‍‌ത്തനങ്ങള്‍‌കൊണ്ട്‌ നായകത്വം നല്‍‌കിയ സ്‌നേഹാദരണീയനായ സഹൃദയന്‍.പെരിങ്ങാട്ടെ പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍‌ത്തനങ്ങളുടെ നാളുകളിലും,മഹല്ലിന്‌ ഒരു സ്ഥിരവരുമാനമെന്ന സങ്കല്‍‌പത്തെ യാഥാര്‍‌ഥ്യമാക്കാനുള്ള ശ്രമങ്ങളിലും അത്യദ്വാനം ചെയ്‌ത വ്യക്തിത്വം.ഹാജി കെ.പി അഹമ്മദ് സാഹിബിന്‌ നന്മ തിരുനെല്ലൂരിന്റെ സ്‌നേഹാദരങ്ങള്‍....

ആര്‍.കെ കുഞ്ഞുമുഹമ്മദ്‌ ഹാജി .നന്മയിലൂന്നിയ എല്ലാ പ്രവര്‍‌ത്തനങ്ങളിലും പ്രായം മറന്ന്‌ പ്രവര്‍‌ത്തന നിരതനാകുന്ന പ്രകൃതം.ശാരീരികമായ അസ്വസ്ഥതകളുള്ളപ്പോഴും സേവന സന്നദ്ധ പ്രവര്‍‌ത്തനങ്ങളില്‍ മുന്നിട്ടിറങ്ങുന്ന സുസ്‌മേരവദനനായ വ്യക്തിത്വം.മയ്യിത്ത് സം‌സ്‌കരണവുമായി ബന്ധപ്പെട്ട പരിചരണ പരിപാലനങ്ങള്‍ പുതു തലമുറയ്‌ക്ക്‌ പകര്‍‌ന്നു നല്‍‌കുന്നതില്‍ ഏറെ ശുഷ്‌കാന്തിയോടെ സജീവ സാന്നിധ്യമാകുന്ന ബഹുമാന്യന്‍ ആര്‍.കെ കുഞ്ഞു മുഹമ്മദ്‌ ഹാജിക്ക്‌ നന്മ തിരുനെല്ലൂരിന്റെ സ്‌നേഹാദരങ്ങള്‍..

ഹാജി എന്‍.കെ മുഹമ്മദാലി.മഹല്ല്‌ തിരുനെല്ലുരിന്റെ മുന്‍ സാരഥികളില്‍ പ്രമുഖന്‍.മഹല്ല്‌ സമിതികളിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടാലും ഇല്ലങ്കിലും മഹല്ല്‌ പരിപാലനം തന്റെ കൂടെ ഉത്തരവാദിത്തമാണെന്ന വിധം നിസ്വാര്‍‌ഥനായ സേവകന്‍.പള്ളിയുമായും വിശിഷ്യാ ഉസ്‌താദ്‌മാരുടെ ദൈന ദിന കാര്യങ്ങള്‍ ഏറെ ഗുണകാം‌ക്ഷയോടെ ആരായുകയും പരിഹാരം കാണുകയും ചെയ്യുന്ന ആക്ഷരാര്‍‌ഥത്തില്‍ പള്ളിയുടെ പരിപാലകന്‍.ദീര്‍‌ഘകാല സേവന പാരമ്പര്യം അവകാശപ്പെടാന്‍ അവകാശമുള്ള വിനീതന്‍.ഹാജി എന്‍.കെ മുഹമ്മദാലി സാഹിബിന്‌ നന്മ തിരുനെല്ലൂരിന്റെ സ്‌നേഹാദരങ്ങള്‍.

ജനാബ്‌ ഹാജി  വി.കെ ഖാസ്സിം സാഹിബ്‌.തിരുനെല്ലൂര്‍ മഹല്ലിലെ വികസനോന്മുഖമായ എല്ലാ പദ്ധതികളിലും പരിപാടികളിലും ആത്മാര്‍‌ഥമായ സേവനം കൊണ്ട്‌ സമ്പന്നമാക്കുന്നതില്‍ അണിയറക്ക്‌ പിന്നില്‍ പ്രവര്‍‌ത്തിച്ച ആദരണീയനായ വ്യക്തിത്വം. വിശിഷ്യാ സ്ഥിരവരുമാനാര്‍‌ഥം പണി കഴിപ്പിച്ച പാര്‍‌പ്പിട സമുച്ചയത്തിന്റെ പണി പൂര്‍‌ത്തീകരിക്കുന്നതിലും മഹല്ല്‌ നേതൃത്വത്തിന്റെ വലം കയ്യായി അക്ഷീണം പ്രവര്‍‌ത്തന നിരതനായിരുന്നു ജനാബ്‌ വി.കെ ഖാസ്സിം.നിസ്വാര്‍‌ഥ സേവന പാതയില്‍ രാപകലില്ലാതെ നിശബ്‌ദം കര്‍‌മ്മ നിരതനായ മഹദ്‌ വ്യക്തിത്വം വി.കെ ഖാസ്സിം സാഹിബിന്‌ നന്മ തിരുനെല്ലൂരിന്റെ സ്‌നേഹാദരം.

പൂന കേരള ജമാഅത്തുല്‍ മുസ്‌ലിമീന്‍.സാമൂഹ്യ സേവന രംഗത്തെ അപരനാമം.പൂന മലയാളികള്‍ക്കിടയില്‍ സാന്ത്വന സേവന രം‌ഗത്തെ നിറ സാന്നിധ്യം.ഇന്ത്യന്‍ മഹാ നഗരത്തിലെത്തിപ്പെടുന്ന മലയാളികളുടെ ആശാ കേന്ദ്രം.മറു നാട്ടിലിരുന്നും തങ്ങളുടെ മലയാളക്കരയുടെ നോവും വേവും തിരിച്ചറിഞ്ഞ്‌ അവസരത്തിനൊത്തുണര്‍ന്നു പ്രവര്‍‌ത്തിക്കുന്നതില്‍ ജാഗ്രത പാലിക്കുന്ന സം‌ഘം.വിശിഷ്യാ പ്രളയക്കെടുതിയില്‍ തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ സങ്കടക്കടലിലും തുഴഞ്ഞെത്തിയ സുമനസ്സുക്കളുടെ സന്നദ്ധ സം‌ഘം.മാനവികതയുടെ പരം പൊരുളറിഞ്ഞ മനുഷ്യത്വത്തിന്റെ നിറച്ചാര്‍‌ത്തായ പുന കേരള ജമാ‌അത്തുല്‍ മുസ്‌ലിമീന്‍ എന്ന സംഘടനയ്‌ക്കും വിശിഷ്യാ അതിന്റെ ആദരണീയരായ സാരഥികള്‍‌ക്കും നന്മ തിരുനെല്ലൂരിന്റെ സ്‌നേഹാദരങ്ങള്‍..

.................
ജനുവരി 21 ലെ പരിപാടിയുമായി ബന്ധപ്പെട്ട പ്രചരണത്തിനും കമാനങ്ങള്‍ തീര്‍‌ക്കുന്നതിലും രാഷ്‌ട്രീയ ഭേദം മറന്ന സഹകരണം ശ്‌ളാഘനീയമാണെന്ന്‌ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ പറഞ്ഞു.പ്രദേശത്തെ വലുതും ചെറുതുമായ ഒട്ടേറെ സ്ഥാപനങ്ങളും സാമൂഹ്യ സേവന രം‌ഗത്തെ ചിരപരിചിതരും കലാകായിക സാം‌സ്‌കാരിക കേന്ദ്രങ്ങളും താക്കോല്‍ ദാന പരിപാടിയുടെ വിജയത്തിനായി സഹകരിച്ചിട്ടുണ്ട്‌.

കെ.എം.സി.സി ഇടിയഞ്ചിറ യൂണിറ്റ്‌,പൂന കേരള ജമാ‌അത്തുല്‍ മുസ്ലിമീൻ,ദിതിരുനെല്ലൂര്‍,ബേബി ഷോപ്പ്‌,ബിസ്‌മി ബീഫ് ,മെഹന്തി ചാവക്കാട് ,വാള്‍ മാക്‌സ്,സിട്രസ്സ് കേറ്ററിംഗ്,സിമ്പിള്‍ കേറ്ററിംഗ്, സെബാസ്‌ കിഡ്‌സ്‌ വേള്‍ഡ്‌,സനാസ്‌ ബ്യൂട്ടി കിഡ്‌സ്‌,ഹാപ്പി കിഡ്‌സ്‌, റോയല്‍ ടേസ്‌റ്റ്‌,ടീം റാബ്‌സ്‌,നൈസ്‌ ഫാഷന്‍,മെന്‍‌സ്‌ ക്‌ളബ്ബ്‌,ലൈഫ്‌ കെയര്‍,ടീം ഫോമോസ്‌,ഫൈവ്‌ സ്‌റ്റാര്‍ ഫിഷ്‌ സെന്റര്‍,ജനത ഫര്‍‌ണീച്ചര്‍ ഹൗസ്‌,ഫാറൂസ്‌ ഫുഡ്‌സ്‌,ബിസിസി ബിള്‍‌ഡേര്‍‌സ്‌,ത്രെഡ്‌ ലേഡീസ്‌,ബിസ്‌മി ഫിഷ്‌ മാര്‍‌ക്കറ്റ്,ചെമ്മണ്ണൂര്‍ ജ്വല്ലറി ,എന്‍.പി ട്രാവല്‍‌സ്‌, തുടങ്ങി നിരവധി കേന്ദ്രങ്ങളുടെ സഹായ സഹകരണങ്ങളെ ഏറെ അഭിമാനത്തോടെ സ്‌മരിക്കുന്നതായി ജനറല്‍ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ പറഞ്ഞു.
.