തിരുനെല്ലൂര്‍:കഴിഞ്ഞ വര്‍ഷങ്ങളിലെ വേനല്‍ കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ വരാനിരിക്കുന്ന കടുത്ത വേനലിലെ ശുദ്ധജല ക്ഷാമം മുന്‍ കൂട്ടി കണ്ട് തിരുനെല്ലൂര്‍ ഗ്രാമത്തില്‍ ശുദ്ധജല വിതരണത്തിനുള്ള ഒരുക്കങ്ങള്‍ക്ക് നന്മ തിരുനെല്ലൂര്‍ പ്രാരംഭം കുറിച്ചിരിക്കുന്നു.ഗ്രാമത്തില്‍ തന്നെയുള്ള ഇതര ജല സ്രോതസ്സുകളില്‍ നിന്നും ജലം സംഭരിച്ച് വിതരണം ചെയ്യാവുന്ന പദ്ധതിയാണ് വിഭാവന ചെയ്‌തതു കൊണ്ടിരിക്കുന്നത്.
ഇവ്വിഷയത്തില്‍ മഹല്ലിന്റെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്നും നല്ല സഹകരണം ലഭിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്നും നന്മ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഗ്രാമത്തില്‍ നിന്നും തന്നെയുള്ള ജല സ്രോതസ്സുകളില്‍ നിന്നുള്ള സംഭരണ പ്രക്രിയക്ക് ദിനേന ആയിരം രൂപ ചെലവ് കണക്കാക്കപ്പെട്ടിട്ടുണ്ട്.ഇടവിട്ട ദിവസങ്ങളില്‍ തുടര്‍ച്ചയായി രണ്ടോ മൂന്നോ മാസങ്ങള്‍ ഈ പദ്ധതി തുടരേണ്ടി വരുമെന്ന് നന്മയുടെ ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.നന്മയില്‍ സഹകരിക്കുന്ന സഹൃദയരുടെ വലിയ തോതിലുള്ള സഹായ സഹകരണങ്ങള്‍ ഇപ്പോള്‍ തന്നെ ലഭിച്ചു കൊണ്ടിരിക്കുന്നതായും പ്രസ്‌തുത ഫണ്ടിലേയ്‌ക്ക് വാഗ്ദാനങ്ങള്‍ ആശാവഹമായ തോതില്‍ ലഭിച്ചു കൊണ്ടിരിക്കുന്നതായും നന്മ ജനറല്‍ കണ്‍വീനര്‍ പറഞ്ഞു.