ഫാഷിസ്റ്റ് സഹകാരികളും സഹചാരികളുമായ കുബുദ്ധികളുടെ മൃഗീയമായ അജണ്ടകള്‍ നടപ്പിലാക്കാന്‍ തക്ക കാലവും കാലാവസ്ഥയും ഒരു പ്രഭാതത്തില്‍ ഉണ്ടായതല്ല.കൃത്യവും വ്യക്തവുമായ അജണ്ടകളിലൂടെ സമായാസമയങ്ങളില്‍ ബുദ്ധിപൂര്‍വ്വം നേരിടുന്നതില്‍ സംഭവിച്ച നിരുത്തരവാദ പരമായ നിലപാടുകളായിരിക്കണം ഈ രാക്ഷസീയമായ അവസ്ഥയുടെ കാരണം.ജനാധിപത്യ വിശ്വാസികളുടെ അനൈക്യം മുതലെടുത്ത് വളര്‍ന്നു വന്ന ഈ മുതലക്കുട്ടികളുടെ വളര്‍ച്ചക്കുള്ള ഊര്‍ജ്ജവും വിശപ്പകറ്റാനുള്ള ഇരയും ആയി ഒരു സമൂഹം ഉന്നം വെക്കപ്പെട്ടിരിക്കുന്നു.
വേലിതന്നെ വിളതിന്നുന്ന കാലത്ത് വേലിക്കല്‍ തന്നെ എത്തി നോക്കി സഹതാപം മാത്രം വിതുമ്പിയിട്ട് കാര്യമില്ല. കളത്തിലിറങ്ങണം.ആവുന്നതൊക്കെ ചെയ്യണം.കൂട്ടം തെറ്റാതെ ഉന്നം പിഴക്കാതെ ഒരു സൗഹൃദാന്തരീക്ഷത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനവും പ്രാര്‍ഥനയും സദാ ഉണ്ടായിരിക്കണം.ഡല്‍ഹിയിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി ഒരു കൈതിരിയെങ്കിലും ആകാന്‍ നമുക്ക് സാധിക്കണം.നന്മ തിരുനെല്ലൂര്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
ഇന്ത്യന്‍ ഫാഷിസ്റ്റ് രാക്ഷയീതയുടെ ഇരകളെ സമാശ്വസിപ്പിക്കാനും സാന്ത്വനപ്പെടുത്താനും നന്മയുടെ സന്നദ്ധ സേവക സംഘം ഡല്‍ഹിയിലേയ്‌ക്ക് പുറപ്പെടുന്നു.ഭീകരത താണ്ഡവമാടിയ സ്ഥലം സന്ദര്‍ശിക്കാനും ഹത ഭാഗ്യരായ സഹോദരങ്ങള്‍ക്ക് ആവുന്നത്ര ആശ്വാസം പകരലുമാണ് പ്രഥമ ലക്ഷ്യം.
തനിക്ക് ഇഷ്‌ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്‌ടപ്പെടുന്നതുവരെ വിശ്വാസിയാകുകയില്ലെന്ന പാഠം ഉള്‍കൊണ്ട വിശ്വാസികള്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല.അപരന്റെ നിലവിളികള്‍ കേള്‍ക്കുന്നവന്റെ നൊമ്പരങ്ങള്‍ നാഥന്‍ പരിഗണിക്കാതിരിക്കുകയില്ല എന്ന് പഠിപ്പിക്കപ്പെട്ടവര്‍ ഉണരാതിരിക്കുകയും ഇല്ല.നന്മ തിരുനെല്ലൂരിന്റെ സമാഹരണ പ്രക്രിയയില്‍ പരമാവധി സഹകരിക്കാന്‍ നന്മ തിരുനെല്ലൂര്‍ സുമനസ്സുകളോട് അഭ്യര്‍ഥിച്ചു.