തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ കിഴക്കേക്കരയിലെ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന വഴി പ്രശ്‌നത്തിനു ശാശ്വത പരിഹാരത്തിനുള്ള ശ്രമങ്ങള്‍ക്ക് പ്രാരംഭം കുറിക്കപ്പെട്ടു.കഴിഞ്ഞ ദിവസം മഹല്ല് ജനറല്‍ ബോഡിയില്‍ ഉന്നയിക്കപ്പെട്ട പ്രസ്‌തുത വിഷയം ഗൗരവ പൂര്‍വ്വം പരിഗണിക്കാമെന്ന വാഗ്ദത്തം നിറവേറ്റാനുള്ള തീവ്ര ശ്രമത്തിലാണ് പുതിയ മഹല്ല് സമിതിയും നേതൃത്വവും.
സഞ്ചാര പാതയുമായി ബന്ധപ്പെട്ട പ്രാഥമിക നടപടിയുടെ ഭാഗമായി മഹല്ല് പ്രസിഡണ്ട് അബു കാട്ടിലിന്റെ നേതൃത്വത്തില്‍ ഒരു ദൗത്യ സംഘം ഇന്നു പ്രദേശം സന്ദര്‍ശിച്ചു.വൈസ് പ്രസിഡണ്ട് മാരായ ഹമീദ് ആര്‍.കെ,അബ്‌ദുല്‍ കബീര്‍ ആര്‍.വി,ജനറല്‍ സെക്രട്ടറി സുബൈര്‍ പുതിയ പുരയില്‍,സെക്രട്ടറിമാരായ ഫൈസല്‍ അബ്‌ദുല്‍ കരീം,മുസ്‌തഫ എം.എ,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് ഇബ്രാഹീം മഹല്ല് പ്രവര്‍ത്തക സമിതിയിലെയും പ്രവാസി സംഘടനകളിലേയും പ്രതിനിധികളായ താജുദ്ധീന്‍ എന്‍.വി,നൗഷാദ് അഹമ്മദ്,ജാഫര്‍ ഉമര്‍,അബ്‌ദുല്‍ നാസ്സര്‍ വി.എം എന്നിവരും സമീപവാസികളായ ഉമര്‍ പി.എം,അഹമ്മദ് പി.എം, അബ്‌ദുല്‍ റഷീദ് തുടങ്ങിയ വരും ദിതിരുനെല്ലൂര്‍ പ്രതിനിധിയും സംഘത്തില്‍ ഉണ്ടായിരുന്നു.
കിഴക്കേകരയിലെ വടക്കു കിഴക്കു ഭാഗത്ത് താമസിക്കുന്നവര്‍ക്ക് പള്ളിയിലേയ്‌ക്കും മദ്രസ്സയിലേക്കും എത്തിച്ചേരാനുള്ള യാത്രാ ദുരിതത്തിനു പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
ദിതിരുനെല്ലൂര്‍.