തിരുനെല്ലുര്:മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍, തിരുനെല്ലൂര്‍ മഹല്ല് ജമാഅത്തുമായി സഹകരിച്ച് സൗഹൃദാന്തരീക്ഷത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇഫ്‌താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.മഹല്ല് ഖത്തീബ് മൂസ അന്‍വരിയുടെ നസീഹത്തോട് കൂടെ തുടങ്ങിയ സംഗമത്തില്‍ മഹല്ല് പ്രസിഡന്റ് കെ.പി അഹമ്മദ് ഹാജി മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രസിഡന്റ് അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ മുന്‍ പ്രസിഡന്റ് അബു കാട്ടില്‍ എന്നിവര്‍ക്ക് പുറമെ മഹല്ലിലെ കാരണവന്മാരും മഹല്ല് പ്രവര്‍ത്തക സമിതി അംഗങ്ങളും മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ മുതിര്‍ന്ന അംഗങ്ങളും പങ്കെടുത്തു.
മാറ്റ് ജനറല്‍ സെക്രട്ട്രി ശിഹാബ് എം ഐ ,മുസ്‌തഫ വടക്കന്റെ കായില്‍,താജുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്‌തത്.
മാറ്റ് ജനറല്‍ സെക്രട്ട്രി ശിഹാബ് എം ഐ ,മുസ്‌തഫ വടക്കന്റെ കായില്‍,താജുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്‌തത്.