നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 30 August 2025

റിസ്‌വാനക്ക് അം‌ഗീകാരം

ഖത്തറിലെ സാമൂഹ്യ സാം‌സ്‌ക്കാരിക രാഷ്‌ട്രീയ മണ്ഡലത്തില്‍ നിറഞ്ഞു നില്‍‌ക്കുന്ന സം‌സ്‌കൃതിയുടെ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍‌ത്തിയ വിദ്യാര്‍‌ഥികള്‍‌ക്കുള്ള അഡ്വ.മുസ്‌ഹബ് മെമ്മോറിയല്‍ എഡുക്കേഷന്‍ അവാര്‍‌ഡിന്‌ ഫാത്വിമ റിസ്‌വാന ഷിഹാബ് അര്‍‌ഹയായി.

ഡോ.കെ.ടി ജലീല്‍ എം.എല്‍.എ,ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ സാം‌സ്‌കാരിക വിദ്യാഭ്യാസ വകുപ്പ് ചുമതലയുള്ള ഫസ്‌റ്റ് സെക്രട്ടറി ഹരിഷ് പാണ്ഡെ ഐ.പി.എസ് എന്നിവരില്‍ നിന്നും മകള്‍‌ക്ക് വേണ്ടി പിതാവ് ഷിഹാബ് ഇബ്രാഹീം അവാര്‍‌ഡ് ഏറ്റുവാങ്ങി.

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍,നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതി,ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക കൂട്ടായ്‌മകള്‍ അനുമോദനം അറിയിച്ചു.