നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label തിരുനെല്ലൂര്‍ നബിദിനം. Show all posts
Showing posts with label തിരുനെല്ലൂര്‍ നബിദിനം. Show all posts

Tuesday, 13 December 2016

തിരുനെല്ലൂര്‍ നബിദിനം

തിരുനെല്ലുര്‍:ലോകത്തിന്‌ മുമ്പില്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാത കാണിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യുടെ ജന്മദിനാഘോഷവേളയില്‍  നാടും നഗരവും അണിഞ്ഞൊരുങ്ങിയിരുന്നു.തിരുനെല്ലുര്‍ നൂറുല്‍ ഹിദായ മദ്രസ്സ അങ്കണത്തില്‍ കാലത്ത്‌ മഹല്ലു പ്രസിഡന്റ്‌ ഹാജി കെ.പി.അഹമ്മദ്‌ പതാക ഉയര്‍ത്തിക്കൊണ്ട് നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ശേഷം മഹല്ലു ഖത്വിബ്‌ ഉസ്‌താദ്‌ അബ്‌ദുല്ല അഷ്‌റഫി മദ്രസ്സാ അധ്യാപകര്‍ മഹല്ലു നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആഘോഷ ജാഥ മദ്രസ്സ അങ്കണത്തില്‍ നിന്ന്‌ പുറപ്പെട്ട് ചിറ കിഴക്കേകര മുള്ളന്തറ പുവ്വത്തുര്‍ സെന്റര്‍ പിന്നിട്ട് തിരുനെല്ലൂര്‍ സെന്റര്‍ വഴി നാട് ചുറ്റി പതിനൊന്ന് മണിയോടെ തിരിച്ചെത്തി. കുട്ടികള്‍ക്ക്‌ വേണ്ടി മധുരപലഹാരങ്ങളും ശീതള പാനീയങ്ങളും വിവിധകേന്ദ്രങ്ങളില്‍ വിതരണം ചെയ്യപ്പെട്ടു. ആബാലവൃന്ദം ജനങ്ങള്‍ ആഘോഷ ജാഥയെ സ്വീകരിക്കാന്‍ വിവിധകേന്ദ്രങ്ങളില്‍ ഒത്ത്‌ കൂടിയിരുന്നു. ദുഹര്‍ നിസ്‌കാരത്തിന്‌ മുമ്പ് മൌലിദ് പാരായണവും ശേഷം അന്നധാനവും നടന്നു. 

മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ്‌ സാഹിബിന്റെ അധ്യക്ഷതിയില്‍ മഗ്‌രിബിന്‌ ശേഷമായിരുന്നു പൊതുസമ്മേളനം .നൂറിലേറെ കുട്ടികളുടെ പങ്കാളിത്തത്തോടെ അരങ്ങേറിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഏറെ ഹൃദ്യമായിരുന്നു.രാവേറേ നീണ്ട് നിന്ന ആകര്‍ഷകമായ ആഘോഷ പരിപാടികള്‍ ആസ്വദിക്കാന്‍ നാട്ടുകാരും രക്ഷിതാക്കളും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ആഘോഷപരിപാടികളുടെ പുതുമയും പൊലിമയും കൂട്ടുന്നതിനും വിദ്യാര്‍ഥികളില്‍ ആരോഗ്യകരമായ മത്സരബുദ്ധി വളര്‍ത്തുന്നതിനും ഉപകരിക്കും വിധം സമ്മാനങ്ങള്‍ ഒരുക്കുന്നതില്‍ സം‌ഘാടകര്‍ പ്രത്യേക താല്പര്യം കാണിച്ചു.ആഘോഷപരിപാടികളില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും, അംഗീകാരങ്ങളും വിതരണം ചെയ്‌തു.പൊതു പരീക്ഷയില്‍ കൂടുതല്‍ മികവ്‌ കാണിച്ച വിദ്യാര്‍ഥികള്‍ക്ക്‌ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.