ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ റമദാനിലെ സാന്ത്വന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സമാഹരണങ്ങള്‍ ഏകദേശം പൂര്‍ണ്ണമായതായി ദോഹയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.വിതരണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനവട്ട പണികളിലാണെന്നു നാട്ടില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു.ദോഹയില്‍ വൈസ് പ്രസിഡണ്ട് കെ.ജി റഷീദ്,ഫൈനാന്‍സ് സെക്രട്ടറി സലീം നാലകത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമാഹരണ പ്രക്രിയ പുരോഗമിച്ചതും പൂര്‍ത്തിയാക്കിയതും.നാട്ടില്‍ സെക്രട്ടറിമാര്‍ ഷിഹാബ് ഇബ്രാഹീം,ഷൈദാജ് മൂക്കലെ,ഹാരിസ് അബ്ബാസ് എന്നിവര്‍ ഇഫ്‌ത്വാര്‍ വിരുന്നിനുള്ള തയ്യാറെടുപ്പുകള്‍ക്ക് അന്തിമ രൂപം നല്‍കിയതായി അറിയിച്ചു.ജൂണ്‍ 23 വെള്ളിയാഴ്‌ച റമദാനിലെ സാന്ത്വന വിതരണം നടത്തുമെന്നു സെക്രട്ടറി അറിയിച്ചു.ജൂണ്‍ 24 നാണ് ഇഫ്‌ത്വാര്‍ സംഗമം.തിരുനെല്ലൂര്‍ മഹല്ല് ഖത്വീബിന്റെ പ്രാര്‍ഥനയോടെ മദ്രസ്സാങ്കണത്തില്‍ സാന്ത്വന സംരംഭത്തിനു തുടക്കം കുറിക്കും.മാംസം അടങ്ങിയ പ്രത്യേക കിറ്റ് വിതരണത്തിന് 130 വീടുകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒരു വീടിന് നിശ്ചയിക്കപ്പെട്ട തുകയുടെ വിഹിതം സമാഹരണത്തിന്റെ സൗകര്യാര്‍ഥം രണ്ട് പേർ വീതമുള്ള നാല് ടീമുകളാക്കി തിരിച്ചു കൊണ്ടാണ് ക്രമികരിക്കപ്പെട്ടത്.റഷീദ് കെ.ജി,സലീം നാലകത്ത്,തൗഫീഖ് താജുദ്ധീന്‍,നസീര്‍ എം.എം,അബൂബക്കര്‍ സിദ്ധീഖ്,റഷാദ് കെ.ജി,ഷഹീര്‍ അഹമ്മദ് തുടങ്ങിയവരാണ് സമാഹരണ ദൗത്യ സംഘത്തിലുണ്ടായിരുന്നത്.
ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ റമദാനിലെ പ്രത്യേക സംരംഭവും ജൂണ്‍ 24 ന് മഹല്ലിലൊരുക്കുന്ന ഇഫ്‌ത്വാര്‍ സംഗമവും വിജയിപ്പിക്കാന്‍ പ്രസിഡണ്ട് ഷറഫു ഹമീദ് ആഭ്യര്‍ഥിച്ചു.